Get Updates
Get notified of breaking news, exclusive insights, and must-see stories!

തിളക്കമില്ലാത്ത ചർമ്മവും തൂങ്ങിനിൽക്കുന്ന വയറും മറന്നേക്ക്; വീട്ടിൽ തയ്യാറാക്കാം കക്കിരി- ചീര ജ്യൂസ്

കക്കിരിക്ക - ചീര ജ്യൂസിന്റെ ​ഗുണങ്ങൾ അറിയാമോ? ഒരു ​ഗ്ലാസ് കക്കിരിക്ക- ചീര ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ആരോ​ഗ്യകരവും പോഷകങ്ങൾ നിറഞ്ഞതുമായ ജ്യൂസാണ് കക്കിരിക്ക - ചീര ജ്യൂസ്. ഈ പാനീയ കക്കിരിക്കയുടെ മോയ്ചറൈസിം​ഗ് ​ഗുണങ്ങളുമായി പോശക സാന്ദ്രമായ ചീരയെ സംയോജിപ്പിക്കും. ഈ രണ്ട് പച്ചക്കറികളിലും കലോറി കുറവാണ്, ആന്റി ഓക്സഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

കക്കിരി ചർമ്മത്തിന് ആവശ്യമായ ജലത്തിന്റെയും പോഷകങ്ങളുടെയും ഒരു മികച്ച ഉറവിടമാണ്. ചീര ഇരുമ്പ്, വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവയുടെ നല്ല ഉറവിടമാണ്. രോ​ഗ പ്രതിരോധ സംവിധാനത്തെ ശക്തപ്പെടുത്തുകയും ആരോ​ഗ്യകരമായ ദഹനം പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ പോലും സഹായിക്കുകയും ചെയ്യും. കക്കിരിക്ക - ചീര ജ്യൂസ് നിങ്ങളുടെ ദൈനംദിന ദിനചര്യയിൽ സുപ്രധാന പോഷകങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള എളുപ്പവും എന്നാൽ കാര്യക്ഷമവുമായ മാർ​ഗമാണ്

Juice

ശരീരഭാരം കുറയ്ക്കാൻ : കക്കരിക്ക ജ്യൂസിൽ കുറച്ച് കലോറി മാത്രമേ ഉള്ളൂ , മറ്റ് പാനീയങ്ങളിൽ നിന്ന് വ്യത്യസ്തമായി അധിക കലോറി കുടിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയില്ലാതെ നിങ്ങൾക്ക് ഇത് കുടിക്കാം, കക്കിരിക്ക പോലയുള്ള ജലാംശം കൂടുതലും എന്നാൽ കുറഞ്ഞ കലോറിയുമുള്ള പച്ചക്കറി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ആരോഗ്യമുള്ള ചർമ്മം: വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള തീര ചർമ്മത്തിന് ഏറെ ​ ​ഗുണമുള്ളതാണ്, രോ​ഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു, ചർമ്മത്തിന് ജലാംശം നൽകുന്നു. ചുളിവുകളും നേർത്ത വരകളും കുറയ്ക്കുകയും ചെയ്യും.

ചീര- കക്കരിക്ക ജ്യൂസ് ഉണ്ടാക്കുന്ന വിധം

ചീര ഇല - ഒരു കപ്പ് ( കഴുകി അരിഞ്ഞതാ)

കക്കിരിക്ക - 1 ( തൊലികളഞ്ഞ് അരിഞ്ഞത്)
പുതിനിയില - 8- 10 ( അരിഞ്ഞത്)
കുരുമുളക് - 1 ടീസ്പൂൺ
നാരങ്ങ നീര് - 1 ടീസ്പൂൺ
ഇഞ്ചി - 1 ടീസ്പൂൺ (ചതച്ചത്)

ഉണ്ടാക്കേണ്ട രീതി:

എല്ലാ ചേരുവകളും ചേർത്ത് നന്നായി അരച്ചെടുക്കാം. കുരുമുളക്, നാരങ്ങ, ഇഞ്ചി എന്നിവയ്‌ക്കെല്ലാം പ്രതിരോധശേഷി വർധിപ്പിക്കുന്ന, ഗുണങ്ങളുണ്ട്, ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താനും ജലദോഷം, അണുബാധ എന്നിവയ്‌ക്കെതിരെ പോരാടാനും സഹായിക്കുന്നു. പോഷകപ്രദവും ആരോഗ്യകരവും എളുപ്പമുള്ളതുമായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഈ ജ്യൂസ് വീട്ടിൽ പരീക്ഷിച്ചുനോക്കൂ,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+