രുചിയിലൊന്നുമല്ല കാര്യം; കറിവേപ്പില ജ്യൂസ് കുടിച്ചാൽ ആരോഗ്യത്തിന് ഗുണങ്ങൾ ഏറെ ഉണ്ട്
സാധാരണ അടുക്കളയിൽ കണ്ടുവരുന്ന ഒന്നാണ് കറിവേപ്പില. കറിയിൽ താളിച്ചിടാനാണ് പൊതുവേ കറിവേപ്പില ഉപയോഗിക്കുന്നത്. കറിവേപ്പിലയിൽ ചെമ്പ്, ധാതുക്കൾ, കാൽസ്യം, ഫോസ്ഫറസ്, ഫൈബർ, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, അവ പ്രധാന പോഷകങ്ങളാണ്. എങ്കിൽ ഭക്ഷണം കഴിക്കുമ്പോൾ കറിവേപ്പില കിട്ടിയാൽ അത് മറ്റിനിർത്താറാണ് പതിവ്.
എന്നാൽ ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് കറിവേപ്പില. തുടർച്ചയായി 120 ദിവസം കറിവേപ്പില കഴിച്ചാൽ പല അത്ഭുതം ഉണ്ടാകുമെന്നാണ് പറയുന്നത്. കറിവേപ്പില ജ്യൂസ് കിഡ്നി സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാണ്. . ദഹന സംബന്ധമായ തകരാറുകൾക്ക് കറിവേപ്പില, മല്ലിയില, പുതിനയില എന്നിവ അരച്ച് നീരെടുത്ത് കുടിക്കുക.

മലബന്ധത്തിന് ഒരു ടീസ്പൂൺ കറിവേപ്പില പൊടിച്ച് തേനിൽ കലർത്തി കഴിക്കണം. 10 കറിവേപ്പില ദിവസവും രാവിലെ എഴുന്നേറ്റ് വെറുംവയറ്റിൽ കഴിക്കുന്നത് നല്ല ഫലം നൽകും. എന്നാൽ പെട്ടെന്ന് ഫലം കാണില്ല. മൂന്ന് മാസം ഇത് ഉപയോഗിക്കണം.
ഇലകളിൽ അടങ്ങിയിരിക്കുന്ന ടാന്നിൻ, കാർബസോൾ ആൽക്കലോയിഡുകൾ എന്നിവയുടെ ശക്തം ആയ ഹെപ്പറ്റോ-പ്രൊട്ടക്റ്റീവ് ഗുണങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട. കൂടാതെ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയുമായി സംയോജിപ്പിക്കുമ്പോൾ, അതിന്റെ ശക്തമായ ആന്റി ഓക്‌സിഡേറ്റീവ് പ്രോപ്പർട്ടി തടയുക മാത്രമല്ല, കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ അവയവത്തെ സജീവമാക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications