കറിവേപ്പില ചായ കുടിച്ചാൽ ഇത്രയും ഗുണങ്ങളോ; ഉടൻ കുടിക്കാൻ തുടങ്ങാം! തയ്യാറേക്കണ്ടത് ഇങ്ങനെ
കറിയുടെ അവസാനം സ്വദിന് വേണ്ടി ചേർക്കുന്ന ഒന്നാണ് കറിവേപ്പില. എണ്ണയിൽ ഇട്ട് താളിച്ച് ചേർത്താൽ നല്ല രുചിയായിരിക്കും. എന്നാൽ കറിവേപ്പില ചായയെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങൾയ കറിവേപ്പില പണ്ടുമുതലേ സാധാരണ ആരോഗ്യപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഉപയോഗിക്കുന്നു. ഈ ചായ ഇപ്പോൾ തന്നെ കുടിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന കറിവേപ്പിലയുടെ ചില ഗുണങ്ങൾ ഇതാ!
കറിവേപ്പില ദക്ഷിണേന്ത്യയിൽ വളരെ പ്രിയപ്പെട്ട ഒന്നാണ്. ഇപ്പോൾ രാജ്യത്തുടനീളമുള്ള നിരവധി ആളുകളുടെ പ്രിയപ്പെട്ട ഒന്നാണ്. എന്നാൽ കറിവേപ്പില ചായയോ?. കറിവേപ്പില ചായ ഉണ്ടാക്കുന്നത് എളുപ്പവും വേഗത്തിൽ തയ്യാറാക്കാൻ സാധിക്കുന്നകുമാണ്, അത് ധാരാളം ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നു. കറിവേപ്പില നിങ്ങളുടെ ശരീരത്തിന് ഗുണം ചെയ്യും!

എങ്ങനെയാണ് കറിവേപ്പില ചായ ഉണ്ടാക്കുന്നത്?
ഏകദേശം 25-30 ഇലകൾ എടുത്ത് കഴുകുക.
ഒരു പാത്രത്തിൽ, ഒരു കപ്പ് വെള്ളം തിളപ്പിക്കുക.
ഗ്യാസ് ഓഫ് ചെയ്യുക, ഇലകൾ ചേർക്കുക.
വെള്ളത്തിന്റെ നിറം മാറുന്നത് വരെ ഇലകൾ തിളച്ച വെള്ളത്തിൽ നിൽക്കട്ടെ.
ചായ അരിച്ചെടുക്കുക, ഒരു കപ്പിൽ ഒഴിക്കുക
ഈ അത്ഭുത ചായ നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നുവെന്ന് ഇതാ:
ഇത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നു
കറിവേപ്പിലയ്ക്ക് മൃദുവായ പോഷകഗുണങ്ങളും ദഹന എൻസൈമുകളും ഉണ്ടെന്ന് ആയുർവേദം പറയുന്നു. അത് നിങ്ങളുടെ മലവിസർജ്ജനം മെച്ചപ്പെടുത്തുകയും അതുവഴി ദഹനത്തെ സഹായിക്കുകയും ചെയ്യും. മലബന്ധവും ഗ്യാസും പരിഹാരിക്കാൻ മാത്രമല്ല വയറിളക്കത്തിന് വരെ പരിഹാരമാണ് ഈ കറി വേപ്പില ചായ.
പ്രമേഹ രോഗികൾക്ക്: പ്രമേഹരോഗികൾക്ക് അനുയോജ്യമായ ചായയാണ് നിങ്ങൾ തിരയുന്നതെങ്കിൽ, കൂടുതൽ നോക്കേണ്ട, കറിവേപ്പില ചായ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.
ഇത് ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്: ജേർണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, കറിവേപ്പിലയ്ക്ക് മൊത്തം ഫിനോളിക്‌സും ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഗണ്യമായ തോതിൽ ഉണ്ടെന്ന് കണ്ടെത്തി. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ, കറിവേപ്പില കൊണ്ടുള്ള ഈ ചായ നിങ്ങളുടെ ചർമ്മകോശങ്ങളെ നശിപ്പിക്കുന്നതിൽ നിന്ന് ഫ്രീ റാഡിക്കലുകളെ തടയും.
സമ്മർദ്ദം കുറക്കാൻ: കറിവേപ്പിലയ്ക്ക് ഒരു സുഗന്ധമുണ്ട്, അത് നിങ്ങളുടെ ഞരമ്പുകളെ വിശ്രമിക്കാനും സമ്മർദ്ദം ഒഴിവാക്കി നിങ്ങളെ ശാന്തമാക്കാനും സഹായിക്കും. നിങ്ങൾക്ക് ജോലിസ്ഥലത്ത് നിന്ന് ക്ഷീണച്ചാണ് നിങ്ങൾ വരുന്നതെങ്കിൽ നിങ്ങളുടെ സമ്മർദ്ദവും പിരിമുറുക്കവും ഒഴിവാക്കാൻ ഒരു കപ്പ് കറിവേപ്പില ചായയ്ക്കു കഴിയും












Click it and Unblock the Notifications