ഹൃദയാരോഗ്യം മുതൽ എല്ലുകളുടെ ആരോഗ്യം വരെ; നെയ്യിൽ കുതിർത്ത ഈത്തപ്പഴത്തിന് ഇത്രയും ഗുണങ്ങളോ!
ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നതും ബദാം കുതിർത്ത് കഴിക്കുന്നതുമൊക്കെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് നമുക്ക് അറിയാവുന്ന കാര്യമാണല്ലോ. എന്നാൽ നെയ്യിൽ ഈത്തപ്പഴം കുതിർത്ത് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?
ഈത്തപ്പഴത്തിന്റെയും നെയ്യിന്റെയും സംയോജനം, ശരീരത്തിന് ഉന്മേഷം നൽകാനും എല്ലുകളും സന്ധികളും ശക്തിപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്ന രണ്ട് ഭക്ഷണ സാധനങ്ങളാണ്.

ഈത്തപ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, മാത്രമല്ല ഇരുമ്പിന്റെ സമ്പന്നമായ ഉറവിടവുമാണ്. ഈത്തപ്പഴം കഴിക്കുന്നത് ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കും. അതുപോലെ രക്തസമ്മർദ്ദം സന്തുലിതമാക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഈത്തപ്പഴം സഹായിക്കുന്നു.
നെയ്യ് ആരോഗ്യകരമായ കൊഴുപ്പായതിനാൽ ശരീരത്തെ നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. നെയ്യിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും ലിനോലെയിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഹൃദയാരോഗ്യത്തിന് നെയ്യ് ഏറെ ഗുണകരമാണ്. കഫ, വാത ദോഷം എന്നിവ ശമിപ്പിക്കാനും ഉത്കണ്ഠയും സമ്മർദ്ദവും, ഉറക്കമില്ലായ്മയും ഒഴിവാക്കാനും എല്ലുകളുടെ ആരോഗ്യത്തിനും നെയ്യ് ഏറെ സഹായകമാണ്.
ഈത്തപ്പഴത്തിന്റെ ഗുണങ്ങൾ:
ഊർജം: ഈത്തപ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്, അത് കൊണ്ട് അവ പെട്ടെന്ന് ഊർജം പ്രദാനം ചെയ്യുന്നു.
ദഹനത്തിന് നല്ലതാണ്: നെയ്യ് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു
നാരുകൾ: ഈത്തപ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, അത് കൊണ്ട് തന്നെ മലബന്ധം പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ആകുന്നതാണ്.
വാതത്തിനും പിത്തത്തിനും : വാതദോഷവും പിത്തദോഷവും സന്തുലിതമാക്കാൻ നെയ്യ് സഹായിക്കുന്നു.
ശരീരാരോഗ്യം: എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ധാതുക്കൾ ഈത്തപ്പഴം നൽകുന്നു.
സന്ധികളുടെ ആരോഗ്യം : സന്ധികളുടെ ആരോഗ്യത്തിന് ഈത്തപ്പഴം നല്ലതാണ്. ഈത്തപ്പഴം സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യുന്നു.
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടം: ഈത്തപ്പഴത്തിലും നെയ്യിലും ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കുന്നു.
രോഗപ്രതിരോധ പിന്തുണ: ഈത്തപ്പഴത്തിന്റേയും നെയ്യുടേയും സംയോജനം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിന്റെ പ്രതിരോധത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു. അതുകൊണ്ട് തന്നെ ഈത്തപ്പഴം നെയ്യിൽ കുതിർത്ത് കഴിക്കാം.
സ്ത്രീകളുടെ ആരോഗ്യം: ഈത്തപ്പഴവും നെയ്യും സ്ത്രീകളുടെ ആരോഗ്യത്തെ സഹായിക്കും, പ്രത്യേകിച്ച് ഗർഭകാലത്തും പ്രസവശേഷവും
അതേസമയം എല്ലാവർക്കും ഈ ഒരു കോമ്പിനേഷൻ പിടിക്കണമെന്നില്ല. നിങ്ങൾ ഡയറ്റിൽ മാറ്റം വരുത്തുന്നതിന് മുമ്പ് ഡോകട്റുമായി സംസാരിച്ച് നിർദ്ദേശം സ്വീകരിക്കുന്നത് മികച്ചതാണ്.












Click it and Unblock the Notifications