എന്നും രാവിലെ ഒരു കപ്പ് നെല്ലിക്ക ചായ കുടിച്ചാലോ? ചില്ലറയല്ല ഗുണങ്ങൾ
ചൂടോടെ ഒരു ചായ, രാവിലെ മിക്ക ആളുകളുടെയും ദിവസം തുടങ്ങുന്നത് ഇങ്ങനെയായിരിക്കും. അമിതമായി ചായ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. എന്നാൽ ആരോഗ്യത്തിന് ഏറെ ഗുണങ്ങളുള്ള ഒരു ചായയെക്കുറിച്ച് പറയട്ടെ. നെല്ലിക്ക ചായ. ഉയർന്ന വൈറ്റമിൻ, ആൻ്റി ഓക്‌സിഡൻ്റ് എന്നിവ അടങ്ങിയിട്ടുള്ള നെല്ലിക്ക കൊണ്ടുള്ള ചായ ശൈത്യകാലത്ത് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച തിരഞ്ഞെടുപ്പാണ്.
ദുർബലമായ പ്രതിരോധശേഷി, വരണ്ട ചർമ്മം, മന്ദഗതിയിലുള്ള ദഹനം തുടങ്ങിയ പ്രശ്നങ്ങൾ ഈ സമയത്ത് സാധരണമാണ്. നെല്ലിക്ക ചായ ഈ പ്രശ്‌നങ്ങൾക്കുള്ള മികച്ച പ്രതിവിധിയാണ്. നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ നെല്ലിക ചായ ഉൾപ്പെടുത്തുന്നതിനുള്ള പ്രധാന കാരണങ്ങൾ വിശദമായി അറിയാം.
സാധരാണ ചായകലിൽ നിന്ന് വ്യത്യസ്തമായി കഫീൻ രഹിതമാണ് നെല്ലിക്ക. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്‌സിഡൻ്റുകളും പോളിഫെനോളുകളും ശരീരകോശങ്ങളിലേക്കുള്ള രക്തപ്രവാഹവും ഓക്‌സിജൻ വിതരണവും വർദ്ധിപ്പിക്കുകയും ഊർജത്തിൻ്റെ അളവ് ഉയർത്തുകയും ചെയ്യുന്നു.

അംല ടീയുടെ പ്രധാന ഗുണങ്ങളിലൊന്ന് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള കഴിവാണ്. വൈറ്റമിൻ സിയാൽ സമ്പന്നമായ, ശക്തമായ ആൻ്റി ഓക്‌സിഡൻ്റായ, വെള്ള രക്താണുക്കളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ജലദോഷം, പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ സാധാരണ ശൈത്യകാല രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിൽ നെല്ലിക്ക ചായ നിർണായക പങ്ക് വഹിക്കുന്നു.
ഇലാസ്തികത, ഘടന, ടോൺ എന്നിവ മെച്ചപ്പെടുത്തി ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ ഈ ചായ സഹായിക്കുന്നു. നെല്ലിക്കയിലെ ആൻ്റി ഓക്‌സിഡൻ്റുകൾ ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ ചെറുക്കാനും ചർമ്മത്തിൻ്റെ നിറവ്യത്യാസവും ചുളിവുകളും തടയാനും അതുവഴി തിളക്കമുള്ള നിറത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
ദഹനസംബന്ധമായ നെല്ലിക്ക ചായ വളരെയധികം ഗുണം ചെയ്യുന്നു. ദഹനപ്രക്രിയ സുഗമമാക്കുകയും, വയറുവേദനയും മലബന്ധവും ഉൾപ്പെടെയുള്ള സാധാരണ ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യും. ദഹനത്തിനപ്പുറം, ശ്വാസകോശാരോഗ്യം സംരക്ഷിക്കുന്നതിൽ നെല്ലിക്ക ചായ സഹായകമാണ്. ഇതിലെ ഉയർന്ന വൈറ്റമിൻ സി ഉള്ളടക്കം രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ അവസ്ഥകളിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.
നെല്ലിക്ക ചായ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമ്പോഴും, അത് പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ ചികിത്സക്കോ പകരം വയ്ക്കരുത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications