Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നും ഒരു ​ഗ്ലാസ് ബ്ലൂബെറി ജ്യൂസ് കുടിച്ച് നോക്കൂ; ആഴ്ചകൾക്കകം മാറ്റം കാണാം, ഒന്നല്ല ഗുണങ്ങളേറെ..

പഴങ്ങൾ ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്നവയാണ് എന്നറിയാമല്ലോ. നമ്മുടെ ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് എന്ത് കൊണ്ടും വളരെ ​ഗുണകരമായ കാര്യമാണ്. അത്തരത്തിൽ ഏറെ ​ഗുണങ്ങളുള്ള പഴമാണ് ചെറിയ ബ്ലൂബെറികൾ. ഈ ബ്ലൂബെറികൾ ആൻ്റി ഓക്‌സിഡൻ്റുകളുടെ സമ്പന്നമായ ഉറവിടം ആണ്.

പ്രത്യേകിച്ച് ഫ്ലേവനോയിഡുകൾ ഇതിൽ ധാരാളം ഉണ്ട്. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയ്‌ക്കെതിരായ ശരീരത്തിൻ്റെ പ്രതിരോധത്തെ പിന്തുണയ്ക്കുന്നതാണ്. ബ്ലൂബെറി ജ്യൂസ് പതിവായി കഴിക്കുന്നത് രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായകം ആണ്.

blue berry

ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും . കൂടാതെ, ബ്ലൂബെറിയിൽ ധാരാളം നാരുകളും വിറ്റാമിൻ സിയും കെയും അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ദഹന ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.

കൂടാതെ ബ്ലൂബെറിയുടെ ആന്തോസയാനിനുകൾ മെച്ചപ്പെട്ട ഓർമ്മ നൽകും. ദിവസവും ഒരു ഗ്ലാസ് ബ്ലൂബെറി ജ്യൂസ് കുടിക്കുന്നത് പോഷകാഹാരം നൽകുകയും കൂടുതൽ ഊർജ്ജസ്വലതയും ക്ഷേമവും നിങ്ങൾക്ക് നൽകാൻ സഹായകമാവുകയും ചെയ്യും . അതിനാൽ, എല്ലാ ദ ദിവസവും ഒരു ഗ്ലാസ് ബ്ലൂബെറി ജ്യൂസ് കഴിക്കാൻ ശ്രമിക്കാം. എന്തൊക്കെയാണ് ​ഗുണങ്ങൾ എന്ന് അറിയാം.

കൊളസ്ട്രോൾ കുറയ്ക്കുന്നു: ഉയർന്ന കൊളസ്ട്രോൾ ധമനികളിൽ അടിഞ്ഞുകൂടുകയും ഓക്സീകരണം മൂലം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്‌സിഡൻ്റുകൾ കൊളസ്‌ട്രോളിൻ്റെ ഓക്സിഡേഷൻ തടയുന്നു.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും: ബ്ലൂബെറി ജ്യൂസ് പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉള്ള വ്യക്തികൾക്ക്
ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കും, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

ആൻ്റി ഓക്‌സിഡൻ്റുകൾ ധാരളമായി ഉണ്ട്: ഏതൊരു പഴത്തിന്റെയും പച്ചക്കറിയുടേയും ആന്റി ഓക്സിഡന്റുകളുടെ ഏറ്റവും ഉയർന്ന സാന്ദ്രത ബ്ലൂബെറിയിലുണ്ട്. ഇത് ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള സംരക്ഷണം നൽകാൻ സഹായിക്കുന്ന പ്രകൃതിദത്ത ഉറവിടമാണ്, അവ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന അപകടകരമായ രാസവസ്തുക്കളെ തടയുന്നു.

മെച്ചപ്പെട്ട ദഹനം: ബ്ലൂബെറിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബർ, ദഹനത്തിന് സഹായിക്കുന്നു. ഭക്ഷണത്തിൽ ബ്ലൂബെറി ഉൾപ്പെടുത്തിയാൽ ​ഗുണം ചെയ്യുന്നതാണ്.

രക്തസമ്മർദ്ദം കുറയ്ക്കും: ബ്ലൂബെറി പതിവായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും, കാരണം അവയിൽ ആന്തോസയാനിൻ എന്ന സസ്യ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+