തടി ഒത്തിരി കൂടിയെങ്കിൽ ഇനി വൈകിക്കേണ്ട; എന്നും ഓരോ ഗ്ലാസ് തണ്ണിമത്തൻ ജ്യൂസ് കുടിച്ചോളൂ
തിളക്കമുള്ള മുഖവും വടിവൊത്ത ശരീരവും ആഗ്രഹിക്കാത്തവർ വളരെ കുറവായിരിക്കും. ഇതിന് വേണ്ടി പല വഴികളും നിങ്ങൾ പരീക്ഷിച്ച് കാണും. എന്നിട്ടും ഫലമൊന്നും ലഭിക്കുന്നില്ലെങ്കിൽ ഇനി പറയാൻ പോകുന്ന വഴി ഒന്ന് പരീക്ഷിച്ചുനോക്കൂ.
പ്രത്യേകിച്ച് നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല നിങ്ങളുടെ ഭക്ഷണത്തിൽ തണ്ണിമത്തൻ ഉൾപ്പെടുത്തിയാൽ മതി. തണ്ണിമത്തൻ ജ്യൂസ് ദിവസം കഴിക്കുന്നത് ചർമ്മത്തിനും ആരോഗ്യത്തിനും ഗുണം ചെയ്യും. വിറ്റിമിനുകൾ, ധാതുക്കൾ, വിറ്റാമിൻ സി, ലൈക്കോപീൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു.

തണ്ണീർമത്തൻ ജ്യൂസ് തിളക്കമുള്ളതും മനോഹരവുമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തിന് സംരക്ഷണം നൽകുകയും ചെയ്യും. തണ്ണിമത്തൻ ജ്യൂസ് നിങ്ങളെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു, ദഹനത്തിനും സഹായിക്കുന്നു.
കൂടാതെ കലോറിയുടെ അളവ് കുറവായതിനാൽ ശരീരഭാരം കുറയ്ക്കാനും ഇത് സഹായകമാണ്,
തണ്ണിമത്തൻ ജ്യൂസിന്റെ ഗുണങ്ങളറിയാം:
ഭാരം കുറയ്ക്കാൻ സഹായിക്കും: കുറഞ്ഞ കലോറി മാത്രമാണ് തണ്ണിമത്തനിൽ ഉള്ളത്. വെള്ളം, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ തണ്ണിമത്തനിൽ ധാരാളം ഉണ്ട്. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിൽ ധാരാളം ഊർജ്ജം ഉണ്ട്.
ആന്റി ഏജിംഗ്: ആന്റി ഓക്സിഡന്റ് സ്വഭാവശേഷികൾ കാരണം ലൈക്കോപ്പിൻ കൂടുതലുള്ള തണ്ണിമത്തൻ ജ്യൂസ് നിങ്ങളുടെ ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കും. മുഖത്ത് പ്രായം തോന്നുന്നത് തടയാൻ തണ്ണിമത്തൻ ജ്യൂസ് സഹായിക്കും. ഫ്രീ റാഡിക്കലുകളെ ഫലപ്രദാമായി കുറയ്ക്കുകയും ചെയ്യും.
ആരോഗ്യമുള്ള ഹൃദയം; ദിവസവും ഒരു കപ്പ് തണ്ണിമത്തൻ കഴിക്കുന്നത് മോശം കൊളസ്ട്രോൾ ഉണ്ടാവുന്നത് കുറയ്ക്കാൻ സഹായിക്കും. ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും
ചർമ്മത്തിന്റെ ആരോഗ്യം: തണ്ണിമത്തനിലെ ഉയർന്ന വിറ്റാമിൻ എ യും സിയും ആരോഗ്യമുള്ള ചർമ്മത്തിനും മുടിക്കും ഗുണകരമാണ്, കൊളാജൻ രൂപീകരണത്തിൽ വിറ്റാമിൻ സി യുടെ പങ്ക് കാരണം മുടിയുടെയും ചർമ്മത്തിന്റെയും പാളി ശക്തിപ്പെടുത്തുന്നു. വിറ്റാമിൻ എ ചർമ്മ കോശങ്ങളുടെ രൂപീകരണത്തിന് സഹായിക്കും. തണ്ണിമത്തന്റെ ലൈക്കോപീനും ബീറ്റാ കരോട്ടിനും ചർമ്മത്തെ നശിപ്പിക്കുന്ന യുവി വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.
ഊർജ്ജം: ശരീരത്തിന് ജലാംശം ആവശ്യമാണ്. കാരണം നേരിയ നിർജ്ജലീകരണം പോലും ക്ഷീണം, തലവേദന, മസബന്ധം. ഉയർന്ന രക്ത സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകും. തണ്ണിമത്തൻ ദഹനത്തിനും നിങ്ങളെ സഹായിക്കും.












Click it and Unblock the Notifications