Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോറിന് എത്ര കറികൾ ഉണ്ടെങ്കിലും ഒരു മീൻ കറി കൂടി കൂട്ടിക്കോളൂ; കാരണം അറിഞ്ഞാൽ ശരിക്കും അത്ഭുതപ്പെടും

വെജിറ്റേറിയൻ അല്ലെങ്കിലും പലരും മീനിനോട് നോ പറയുന്നവർ ആയിരിക്കും. ചിലർക്ക് മീനിന്റെ മണം അത്ര ഇഷ്ടമാകില്ല, ചിലർക്ക് രുചിയും. അതുകൊണ്ട് മീൻ അങ്ങ് വേണ്ടെന്ന് വെയ്ക്കും ചിക്കനും മുട്ടയും ഒക്കെ ആയി മുന്നോട്ട് പോകും. എന്നാൽ നിങ്ങൾ മീനിനോട് നോ പറയുമ്പോൾ നിങ്ങൾക്ക് നഷ്ടമാകുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് അറിയാമോ?

നിങ്ങളുടെ ഭക്ഷണത്തിന് ഏറ്റവും പ്രയോജനപ്രദമായ പ്രോട്ടീൻ സ്രോതസ്സുകളിൽ ഒന്നാണ് മത്സ്യം. ഒമേഗ -3 ഫാറ്റി ആസിഡുകൾ പോലുള്ള അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ്. ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്.

fish

മത്സ്യത്തിൽ ഹൃദയാരോഗ്യകരമായ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് വീക്കം കുറയ്ക്കാനും നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാനും വിട്ടുമാറാത്ത രോഗങ്ങളെ അകറ്റി നിർത്താനും സഹായിക്കും.

ഹൃദയസംബന്ധമായ അസുഖങ്ങൾ കുറയ്ക്കും: ഹൃദ്രോ​ഗമുള്ളവർ മീൻ കഴിക്കുന്നത് നല്ലതാണ്. ദിവസത്തിൽ ഒരു തവണയോ അതിൽ കൂടുതലോ മത്സ്യം കഴിക്കുന്നവർക്ക് ഹ‍ൃദയസംബന്ധമായി അസുഖങ്ങൾ വരാനുള്ള സാധ്യത കുറയും എന്നാണ് പറയുന്നത്.

പ്രമേഹം നിയന്ത്രിക്കാൻ: രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് മീൻ സഹായിക്കും. മീൻ കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും എന്നാണ് പറയുന്നത്.

വിഷാദം രോ​ഗത്തിന് പരിഹാരം: മത്സ്യം കഴിക്കുന്നത് വിഷാദ രോ​ഗത്തിന് പരിഹാരം ആകുമെന്നാണ് പറയപ്പെടുന്നത്.കൃത്യമായ മരുന്നുൾക്കൊപ്പം മത്സ്യം കഴിക്കുമ്പോൾ മരുന്നുകളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. പ്രത്യേകിച്ച് സ്ത്രീകളിൽ പ്രസവശേഷം ഉണ്ടാകുന്ന മാനസികാവസ്ഥ പരിഹരിക്കാൻ മത്സ്യം സഹായിക്കും.

കരളിന്റെ ആരോ​ഗ്യം: മത്സ്യത്തിലുള്ള ഒമേ​ഗ 3 ആസിഡ് കരളിന്റെ ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണ്. കൊളംബിയ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നത്. ഒമേ​ഗ 3 ആസിഡ് രക്തത്തിലെ ട്രി​ഗ്ലൈസെറിഡീസ് കൊഴുപ്പ് കുറയ്ക്കും. ഇത് ഫാറ്റി ലിവർ അസുഖം തടയാൻ സഹായിക്കും

ഉറക്കമില്ലായ്ക്ക് പരിഹാരം: ഉറക്കം ഇല്ലായ്മ ഭൂരിഭാ​ഗം പേരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. എന്നാൽ മീൻ ഈ പ്രശ്നത്തിന് പരിഹാരമാകും. ഉറക്ക കുറവിന് മാത്രമല്ല പരിഹാരം. എല്ലുകളുടേയും പല്ലുകളുടേയും ആരോ​ഗ്യത്തിന് മീൻ നിങ്ങളെ സഹായിക്കും.

ചർമ്മം തിളങ്ങാൻ: ചർമ്മത്തിന്റെ സംരക്ഷണത്തിന് മീൻ സഹായിക്കും, ഹോർമോൺ വ്യത്യാസം മൂലം ഉണ്ടാകുന്ന മുഖക്കുരു ഇല്ലാതാക്കൻ മീൻ കഴിക്കുന്നത് നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+