Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവസവും കഴിക്കണമെന്നില്ല, പക്ഷേ ​ഗ്രീൻ ആപ്പിൾ ഇങ്ങനെയൊന്ന് കഴിച്ചുനോക്കൂ; മാറ്റം കണ്ട് നിങ്ങൾ തന്നെ ഞെട്ടും..

ചുവന്ന ആപ്പൾ കഴിക്കുന്നത് പോലെ നമ്മൾ ​ഗ്രീൻ ആപ്പിൾ കഴിക്കുന്നുണ്ടാവില്ല. എപ്പോഴെങ്കിലും വാങ്ങിയാലായി. എന്നാൽ നിരവധി ആരോ​ഗ്യ ​​ഗുണങ്ങൾ ഉള്ള ഒന്നാണ് ​ഗ്രീൻ ആപ്പിൾ. പൊട്ടാസ്യം, വൈറ്റമിൻ സി, ഡയറ്ററി ഫൈബർ തുടങ്ങിയ സുപ്രധാന പോഷകങ്ങൾ ​ഗ്രീൻ ആപ്പിളിൽ ധാരാളം ഉണ്ട്. ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും രോ​ഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നാണ്.

അതേ സമയം, ഉയർന്ന ഫൈബർ കണ്ടന്റ് ദഹനത്തിനും സഹായകമാണ്. കുടലിന്റെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യും. ഗ്രീൻ ആപ്പിൾ ​ഗ്രൈസെമിക്കിനെക്കുറിച്ച് ബോധമുള്ള ആളുകൾക്ക് മികച്ച ഭക്ഷണമാണ്. കാരണം അവ രക്തത്തിലെ പഞ്ചലാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കൊഴുപ്പും കലോറിയും കുറവായതിനാൽ അവ ആശങ്കയില്ലാതെ കഴിക്കാം. ​ഗ്രീൻ ആപ്പിളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ വിശദമായി അറിയാം...

apple

ദഹനത്തിന്റെ ആരോ​ഗ്യത്തിന്: ​ഗ്രീൻ ആപ്പിളിൽ കാണപ്പെടുന്ന ഫൈബർ ഘടകമായ പെക്റ്റിൻ കുടലിലെ ബാക്ടീരിയകളുടെ വളർച്ചയെയും ഫലപ്രദമായ ദഹനത്തേയും പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ഇത് വയറിളക്കവും മലബന്ധവും കുറയ്ക്കുകയും ചെയ്യുന്നു. മൊത്തത്തിലുള്ള ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ​ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ​ഗുണം ചെയ്യും.

പ്രമേഹം തടയുന്നു: ​ഗ്രീൻ ആപ്പിൾ നാരുകളുടേയും ഫ്ലേവനോയ്ഡുകളുടേയും മികച്ച ഉറവിടമാണ് എന്നത് അറിയാമോ? ഈ രണ്ട് പദാർത്ഥങ്ങളും സസ്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്, ടൈപ്പ് 2 പ്രമേഹത്തിൽ നിന്ന് സംരക്ഷിക്കം ഫ്രക്ടോസ് പ‍ഞ്ചസാരയുടെ ആ​ഗിരണവും ദഹനവും വൈകിപ്പിച്ച് അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

പ്രകൃതിദത്ത ഡിടോക്സിഫയർ: ഉയർന്ന നാരുകൾ ഉള്ള ​ഗ്രീൻ ആപ്പിൾ വൻ കുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും എന്നാണ് പറയപ്പെടുന്നത്. മലബന്ധം ഒഴിവാക്കുകയും കരൾ, വൃക്കകൾ, ദഹന വ്യവസ്ഥ എന്നിവയെ വിഷ വസ്തുക്കളിൽ സംരക്ഷിക്കുകയും ചെയ്യുന്നു.

കരളിന്റെ ആരോ​ഗ്യത്തിന്: പ്രകൃതിദത്തമായ ​ഗ്രീൻ ആപ്പിൾ ജ്യൂസിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കരളിനെ സംരക്ഷിക്കും. ആരോ​ഗ്യകരമായ കരളിന്റെ പ്രവർത്തനത്തിനും ഇത് സഹായിക്കും. ഹെപ്പാറ്റിക് ഡിസോർഡേഴ്സിനെതിരെ പ്രതിരോധിക്കുന്നു.

ടൈപ്പ് 2 പ്രമേഹത്തിന് നല്ലതാണ്: ആഴ്ചയിൽ കുറച്ച് ​ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യ കുറയ്ക്കുമെന്നാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+