Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി വെയ്ക്കുമോയെന്ന പേടി വേണ്ട; ഉച്ചയ്ക്ക് ചോറ് വേണ്ടെന്നും വെയ്ക്കേണ്ട; ചോറിന്റെ ​ഗുണങ്ങൾ അറിയാം

മലയാളികളെ സംബന്ധിച്ച് ചോറ് ഏറെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ്. പലപ്പോഴും തടി വെയ്ക്കും എന്ന പേടി കൊണ്ടാണ് ചോറ് ഒഴിവാക്കുന്നത്. ചിലർ ഉച്ചയ്ക്ക് ചോറ് കഴിക്കുന്നത് ഒഴിവാക്കും.

ചിലർ രാത്രി ഭക്ഷണത്തിൽ നിന്ന് ചോറ് ഒഴിവാക്കും. എന്നാൽ നിങ്ങൾ തടി വെയ്ക്കുമെന്ന പേടി കൊണ്ട് മാത്രം ചോറ് ഒഴിവാക്കേണ്ടതില്ല. കാരണം ചോറ് കഴിച്ചാൽ ചില ​ഗുണങ്ങൾ ഉണ്ട്. അത് എന്തൊക്കെയാണ് എന്ന് അറിഞ്ഞാലോ

rice

ചോറിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങൾക്ക് ഊർജം നൽകും. തടി കൂടുമെന്ന കാരണം കൊണ്ടാണ് പലരും ചോറ് ഉപേക്ഷിക്കുന്നത്. എന്നാൽ കൃത്യമായ രീതിയിൽ‌ ചോറ് കഴിച്ചാൽ ശരീരഭാരം നിയന്ത്രിക്കാൻ ചോറ് സഹായിക്കും. കുറഞ്ഞ അളവിൽ മാത്രം ചോറ് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ചോറിനൊപ്പം പച്ചക്കറികളലും പോഷകങ്ങളും ഉൾപ്പെടുത്തണം.

അതുപോലെ വിറ്റാമിൻ ബി , ഇരുമ്പ് തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ചോറിൽ അടങ്ങിയിട്ടുണ്ട്. ചോറ് കഴിച്ച് കഴിഞ്ഞാൽ കുറേനേരത്തേക്ക് വയർ നിറഞ്ഞ് തന്നെ ഇരിക്കും. ഇടയക്കിടെ വിശപ്പ് അനുഭവപ്പെടുകയും ചെയ്യില്ല. അതുകൊണ്ട് തന്നെ സ്റ്റാക്കുകൾ കഴിക്കുന്നത് ഒഴിവാക്കാം.

രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കുന്നു - നിങ്ങൾ ഹൈപ്പർടെൻഷനും പ്രമേഹവും അനുഭവിക്കുന്നുണ്ടെങ്കിൽ, ചോറ് നിങ്ങൾക്ക് മികച്ച ഭക്ഷണം. ചോറ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ ചെറുക്കും. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

ദഹനത്തിന് നല്ലത്- നിങ്ങളുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നല്ല മാർഗമാണ് ചോറ് കഴിക്കുന്നത്. നാരുകളാൽ സമ്പുഷ്ടമാണ് ചോറ്, ഇത് മലബന്ധം കുറയ്ക്കുന്നു. ഇത് സ്വാഭാവിക ഡൈയൂററ്റിക് ആയും പ്രവർത്തിക്കുന്നു.

ചോറ് നിങ്ങളുടെ ദഹനവ്യവസ്ഥയെ നിയന്ത്രിക്കുകയും ശരീരത്തിലെ എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളുകയും ചെയ്യുന്നു. ഇത് നിങ്ങളെ ജലാംശം നിലനിർത്തുകയും ചെയ്യുന്നു.

നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരു പാത്രം ചോറ് എടുക്കുന്നതാണ് ഏറ്റവും നല്ലത്.. ഇത് മികച്ചതും ഊർജസ്രോതസ്സുമാണ്. ചോറിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് നാം കഴിക്കുമ്പോൾ ഊർജമായി മാറുകയും നമ്മുടെ ഊർജ നില വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ശരീരത്തെ ഊർജസ്വലമാക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+