Get Updates
Get notified of breaking news, exclusive insights, and must-see stories!

വേറൊന്നിനും ഇല്ലാത്ത ​ഗുണങ്ങൾ; തേനി‍ന്റെ ​ഗുണങ്ങൾ അറിയാമോ? കൊളസ്ട്രോളിന് വരെ പരിഹാരം

തേനിന്റെ ​ഗുണങ്ങൾ നമുക്ക് അറിയാമല്ലോ, ചർമ്മത്തിനും ആരോ​ഗ്യത്തിനുമൊക്കെ ഏറെ ​ഗുണം ചെയ്യുന്നതാണ് തേൻ. അവശ്യ പോഷകങ്ങളും ആൻ്റി ഓക്‌സിഡൻ്റുകളും അടങ്ങിയ പ്രകൃതിദത്ത മധുരമാണ് തേൻ. തേനിൽ കൂടുതലും പ‍ഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും അതിൽ ധാരാളം അമിനോ ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ്. സിങ്ക്, ആന്റി ഓക്സിഡന്റുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്.

ഇത് ആൻറി - ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ്, ആൻറി ബാക്ടീരിയൽ ഏജൻ്റായി ഉപയോഗിക്കുന്നു. തേനിൻ്റെ ആരോഗ്യഗുണങ്ങൾ പോലും മനസ്സിലാക്കാതെയാണ് നാം ദൈനംദിന ജീവിതത്തിൽ തേൻ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. തേൻ കഴിക്കുന്നതിൻ്റെ ചില അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ ആണ് പറയുന്നത്.

honey t

​ഗുണങ്ങൾ:

ആൻറി - ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ

WebMD അനുസരിച്ച്, തേനിൽ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ വീക്കത്തിൽ നിന്ന് സംരക്ഷിക്കും. ഹൃദ്രോഗം, കാൻസർ, സ്വയം രോഗപ്രതിരോധ വൈകല്യങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് വീക്കം നയിച്ചേക്കാം. തേനിലെ ‌തേനിലെ ആൻ്റി ഓക്‌സിഡൻ്റുകൾ രക്തത്തിലെ പ്ലാസ്മയിൽ കണ്ടെത്താനാകുമെന്ന് ഒരു പഠനം പറയുന്നു. തേൻ കഴിക്കുന്നത് ശരീരത്തിലെ ആൻ്റി ഓക്‌സിഡൻ്റ് പ്രവർത്തനം വർദ്ധിപ്പിക്കുമെന്ന് കാണിക്കുന്നു

ആൻറി ഓക്സിഡൻറുകൾ:

പോളിഫിനോളുകളും ഫ്ലേവനോയ്ഡുകളും ഉൾപ്പെടെ നല്ല അളവിൽ ആൻ്റി ഓക്‌സിഡൻ്റുകൾ തേനിൽ അടങ്ങിയിട്ടുണ്ട്.. തേനിലെ ഈ ആന്റി ഓക്സിഡന്റുകൾ ശരീരത്തെ ഏതെങ്കിലും തരത്തിലുള്ള കോശ നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാക്കുന്ന ഓക്സിഡന്റുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്സിനെതിരെയും ഇവ സംരക്ഷിക്കുന്നു.

കൊളസ്ട്രോൾ കുറയ്ക്കുന്നു: കൊളസ്ട്രോൾ‌ കുറയ്ക്കാൻ തേൻ സഹായിക്കും. ഒരു പഠനത്തിൽ ഓരോ ദിവസവും 70 ​ഗ്രാം തേൻ ( ഏതാദേശം 2.5 ഓൺസ് ) 4 ആഴ്ച കഴിക്കുന്നവരിൽ മൊത്തം കൊളസ്ട്രോൾ എൽ ഡി എൽ ( അല്ലെങ്കിൽ മോശം) കൊളസ്ട്രോൾ ,
ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് കുറഞ്ഞു. WebMD പ്രകാരം അവരുടെ H D L (അല്ലെങ്കിൽ നല്ല) കൊളസ്ട്രോളും വർദ്ധിച്ചു.

മുറിവും പൊള്ളലും സുഖപ്പെടുത്തൽ: തേനിന്റെ മറ്റൊരു ​ഗുണം മുറിവിനും പൊള്ളലിനും പരിഹാര കാണുന്നതിന് സഹായിക്കുന്നു എന്നതാണ്, തേനിലെ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ പൊള്ളൽ ലഘൂകരിക്കുകയും മുറിവ് ഉണക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+