ദഹന പ്രശ്നം ഉണ്ടോ, കുടവയറും പ്രശ്നക്കാരനാണോ? വെണ്ടയ്ക്ക വെള്ളം മാത്രം മതി, തയ്യാറാക്കാം ഇങ്ങനെ
ചിയ വിത്ത് വെള്ളം, ജീരക വെള്ളം, തേൻ-നാരങ്ങ വെള്ളം - ഇവയെല്ലാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതും മറ്റ് ആരോഗ്യ ഗുണങ്ങളുള്ളതുമായ പാനീയങ്ങളാണ്. ഇവ സാധാരണയായി വെറും വയറ്റിൽ അല്ലെങ്കിൽ അതിരാവിലെ കഴിക്കുന്നത് ഗുണം നൽകുമെന്നാണ് പറയുന്നത്. ഇപ്പോൾ, ഈ പട്ടികയിലേക്ക് വെണ്ടക്ക വെള്ളം കൂടി എത്തിയിരിക്കുകയാണ്. വെണ്ടക്ക വെള്ളത്തിന് നിരവധി ഗുണങ്ങളുണ്ട്.
വെണ്ടക്ക് പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഇത് ഭക്ഷണത്തിലെ ആരോഗ്യകരമായ കൂട്ടിച്ചേർക്കലായി കണക്കാക്കുന്നു.വെണ്ടക്ക ഒരു രാത്രി മുഴുവൻ കുതിർത്ത് വെച്ച ശേഷം തിളപ്പിച്ച ശേഷം ആണ് കുടിക്കുന്നത്. ഇത് ആരോഗ്യത്തിന് ഗുണകരമാണ് എന്നാണ് പറയുന്നത്. എന്നാൽ എല്ലാവർക്കും ഒരേ ഗുണങ്ങൾ ലഭിക്കണമെന്നില്ല.

വെണ്ടയ്ക്ക വെള്ളത്തിന്റെ ഗുണങ്ങൾ:
പോഷകാഹാര കണ്ടന്റ്: നാരുകൾ, വിറ്റാമിനുകൾ ( വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവ ഉൾപ്പെടെ ) ധാതുക്കൾ ( പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഉൾപ്പെടെയുള്ള) ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒരു കുറഞ്ഞ കലോറി പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് പോഷകങ്ങൾ ലഭിക്കാൻ സഹായകമാകുന്നതാണ്.
ദഹനത്തിന്റെ ആരോഗ്യം: വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് ദഹനത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീയായ ദഹനത്തിന് പിന്തുണയ്ക്കുകയും മലബന്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: ചില പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് വെണ്ടയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിൽ നല്ല സ്വാധീനം ചെലുത്തുമെന്നാണ്. വെണ്ടക്കയിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ ദഹനനാളത്തിലെ ഗ്ലൂക്കോസിൻ്റെ ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കും, ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. എന്നാലും, രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വെണ്ടയ്ക്ക വെള്ളത്തിൻ്റെ പ്രത്യേക ഫലങ്ങൾ ഉറപ്പാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.
ജലാംശം: വെണ്ട്യ്ക്ക വെള്ളത്തിൽ ധാരാളം ജലമുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിൽ ജലാംശം നൽകാൻ സഹായിക്കും. അത് കൊണ്ട് തന്നെ വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
ആന്റി - ഓക്സിഡന്റ് ഗുണങ്ങൾ: വെണ്ടയ്ക്ക വെള്ളത്തിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ്, ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നതാണ് . മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിൽ ആൻ്റി ഓക്‌സിഡൻ്റുകൾ ഒരു പങ്ക് വഹിക്കുന്നുണ്ട്.












Click it and Unblock the Notifications