മുരിങ്ങയില ചായ ശീലമാക്കിക്കോളൂ; മുഖം തിളങ്ങും, മുടി കൊഴിയുകയുമില്ല; തയ്യാറാക്കാം വീട്ടിൽ
മുരിങ്ങ മരത്തിന് ഉയർന്ന പോഷക മൂല്യമുണ്ട്. അതിന്റെ ഓരോ ഭാഗവും ആരോഗ്യകരമാണ്. മുരിങ്ങയിലയുടെ പോഷക ഗുണങ്ങളക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. മുരിങ്ങയില പൊടിച്ച് ഉണ്ടാക്കുന്ന ചായയുടെ ഗുണങ്ങൾ അറിയാമോ? ഏറ്റവും പോഷക ഗുണങ്ങൾ ഉള്ള ചായകളിൽ ഒന്നാണ് മുരിങ്ങ ചായ. ധാരാളം അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യമാണ് മുരിങ്ങ ചായയെ ഇത്ര പോഷക ഗുണമുള്ളതാക്കുന്നത്.
മുരിങ്ങയുടെ ഇലകൾ, കായ്കൾ, വിത്തുകൾ എന്നിവയിൽ ടാന്നിൻ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ അവശ്യ ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇലകൾ നന്നായി പൊടിച്ചാണ് ചായ ഉണ്ടാക്കുന്നത്. മുരിങ്ങയില ചായയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിഞ്ഞാലോ?

1. ആന്റി ഓക്സിഡന്റകളാൽ നിറഞ്ഞത്: ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവയാൽ നിറഞ്ഞതാണ് മുരിങ്ങ ചായ. ആൻ്റി ഓക്സിഡൻറുകൾ ആരോഗ്യപരമായ ഗുണങ്ങൾ ഈ ചായ നിങ്ങൾക്ക് നൽകുന്നു. കൂടാതെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിനും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു, ഹാനികരമായേക്കാവുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാകുന്നത് തടയുന്നു. ഇതിൽ ക്വെർസെറ്റിൻ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു.
2. ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു: മുരിങ്ങ ചായയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. വിട്ടുമാറാത്ത വീക്കം ഉയർന്ന രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് മുരിങ്ങയില ചായ സഹായകമാണ്. മുരിങ്ങയിലെ ഫിനോളിക് ഗ്ലൈക്കോസൈഡുകളും മറ്റ് സംയുക്തങ്ങളും പ്രതിരോധശേഷി നൽകുന്നു.
3. ദഹനത്തിന് സഹായിക്കുന്നു: മുരിങ്ങിച്ചായയിലെ ആന്റി ഇൻഫ്ലമേറ്ററി സംയൂക്തങ്ങൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഈ ചായയുടെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ കുടലിൻ്റെ പ്രവർത്തനത്തെ അതിൻ്റെ ഒപ്റ്റിമൽ അവസ്ഥയിൽ സഹായിക്കും. മുരിങ്ങയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് മൊത്തത്തിലുള്ള ദഹനത്തിന് സഹായിക്കുന്നു. അമിതവണ്ണ, മലബന്ധം മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവ കുറയ്ക്കും.
4. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തും: മുരിങ്ങയുടെ ശക്തമായ ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങളിൽ 'സൈറ്റോകിനിൻസ്' എന്ന രാസവസ്തുവിൻ്റെ ഉയർന്ന സാന്ദ്രതയുണ്ട്.
ഇത് കേടായ കോശങ്ങളെ നന്നാക്കാൻ സഹായിക്കുന്നു. കോശ വളർച്ച വർദ്ധിപ്പിക്കുകയും കൊളാജനെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മുരിങ്ങ ചായയിൽ പ്രോട്ടീനുകളും ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ ആവശ്യത്തിന് വിറ്റാമിൻ സിയും ബി കോംപക്ലസും അടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications