Get Updates
Get notified of breaking news, exclusive insights, and must-see stories!

മഷ്റൂം കോഫിയുടെ ​ഗുണങ്ങൾ ചെറുതല്ല; കൂണും കാപ്പിപ്പൊടിയും കൊണ്ട് വീട്ടിലുണ്ടാക്കാം ഈ കാപ്പി

രാവിലെ എഴുന്നേറ്റയുടൻ ചായയോ കാപ്പിയോ കുടിക്കാത്തവർ കുടിക്കാത്തവർ വളരെ കുറവായിരിക്കും. കാരണം ഒരു ദിവസം തുടങ്ങാനുള്ള ഊർജ്ജം നമുക്ക് ചായയിൽ നിന്നോ കാപ്പിയിൽ നിന്നോ ലഭിക്കും. എന്നാൽ ഊർജ്ജത്തിനൊപ്പം കുറച്ച് ആരോ​ഗ്യ ​ഗുണങ്ങൾ കൂടി ആയാലോ.

അതെ ഇനി ഇവിടെ പറയാൻ പോകുന്നത് നമ്മുടെ ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്ന ഒരു കാപ്പിയെ കുറിച്ചാണ് മഷ്റൂം കോഫി. അതെ കൂൺ കൊണ്ട് ഒരു കാപ്പി. എന്തൊക്കെയാണ് ഈ കാപ്പിയുടെ ​ഗുണങ്ങളെന്നും എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്നും വിശദമായി അറിഞ്ഞാലോ?

മഷ്റൂം കോഫിയുടെ ​ഗുണങ്ങൾ:

അഡാപ്റ്റോജെനിക് പ്രോപ്പർട്ടികൾ: മഷ്റൂം കോഫിയിൽ ഉപയോഗിക്കുന്ന ചാഗ, റീഷി തുടങ്ങിയ നിരവധി കൂൺ ഇനങ്ങളെ അഡാപ്റ്റോജനുകളായി കണക്കാക്കുന്നു. യു‌സി‌എൽ‌എ ഹെൽ‌ത്ത് അനുസരിച്ച് നിങ്ങളുടെ ശരീരത്തെ "അനുയോജ്യമാക്കാനും" സന്തുലിതാവസ്ഥ നിലനിർത്താനും സമ്മർദ്ദത്തോട് നന്നായി പ്രതികരിക്കാനുമുള്ള ഇവയുടെ കഴിവിൽ നിന്നാണ് ഈ പേര് വന്നത്.

നിങ്ങൾ സമ്മർദ്ദത്തിൽ ആയിരിക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണായ കോർട്ടിസോളിന്റെ അളവ് മാറ്റാനും നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തെ പ്രോത്സാഹിപ്പിക്കാനും അഡാപ്റ്റോജനുകൾക്ക് കഴിയും.

ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ: മഷ്റൂം കോഫിയിൽ ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ ധാരാളം ഉണ്ട്. ഈ കോഫിയിൽ പോളിഫെനോളുകളും β- ഗ്ലൂക്കൻസും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ ഓക്സിഡേറ്റീലവ് സമ്മർദ്ദങ്ങളെ ചെറുക്കാൻ സഹായിക്കും. മാത്രമല്ല വീക്കം കുറയ്ക്കാനും ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും വിട്ടുമാറാത്ത രോ​ഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും ആന്റി ഓക്സി‍ഡന്റുകൾ സഹായിക്കും.

പ്രതിരോധ ശക്തി: മഷ്റൂം കോഫി കുടിക്കുന്നത് നിങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. ആരോ​ഗ്യകരമായ പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്ന മാക്രോ ന്യൂട്രിയന്റുകൾ കുണിൽ അടങ്ങിയിരിക്കുന്നു. കാപ്പിയിൽ വൈറ്റമിൻ ബി 2, ബി 3, ബി 5, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഊർജ്ജ ഉൽപാദനത്തിലും പ്രതിരോധശേഷി പിന്തുണയ്ക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.

മഷ്റൂം കോഫി എങ്ങനെയാണ് ഉണ്ടാക്കുന്നത്?

പൊടിച്ച കൂൺ ഉപയോ​ഗിച്ചാണ് മഷ്റൂം കോഫി ഉണ്ടാക്കുന്നത്. കുൺ ഉണക്കി വേർതിരിച്ചെടുക്കുകയും പൊടിക്കുകയും ചെയ്യുന്നു. ഈ പൊടി 50 - 50 അനുപാതത്തിൽ കലർത്തി കാപ്പി ഉണ്ടാക്കാം. മഷ്റൂം കോഫി എക്സ്ട്രാറ്റും ​ഗ്രൗണ്ട് കോഫിയും ഉപയോ​ഗിച്ച് നിങ്ങൾക്ക് വീട്ടിൽ ഈ കോഫി ഉണ്ടാക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+