Get Updates
Get notified of breaking news, exclusive insights, and must-see stories!

കിടക്കുന്നതിന് മുമ്പ് ജാതിക്കപ്പൊടിയിട്ട പാൽ, ഒന്നല്ല, ​ഗുണങ്ങൾ പലത്; തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ജാതിക്കയുടെ ആരോ​ഗ്യ ​ഗുണങ്ങൾ അറിയാമല്ലോ. നിരവധി പരമ്പരാ​ഗത ഔഷധങ്ങളിൽ ജാതിക്ക പ്രധാനപ്പെട്ട ഭാ​ഗമാണ്. ജാതിക്ക പോലെ തന്നെ ഏറെ ആരോ​ഗ്യ ​ഗുണമുള്ള ഒന്നാണ് പാൽ. ഒരു ​ഗ്ലാസ് ചെറുചൂടുള്ള പാലിൽ ഒരു നുള്ള് ജാതിക്ക ചേർക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യും. എന്തൊക്കെയാണ് ​ഗുണങ്ങളെന്ന് വിശദമായി അറിയാം..

എന്തുകൊണ്ട് ജാതിക്ക

ഏറെ ഔഷധ ​ഗുണങ്ങൾ ഉള്ള ഒന്നാണ് ജാതിക്ക. ജാതിക്കപ്പൊടി മധുര പലഹാരങ്ങൾ, പാനീയങ്ങൾ, കറികൾ, സൂപ്പ് എന്നിവയിലൊക്കെ ഉപയോ​ഗിക്കാറുണ്ട്. ജാതിക്കയിലെ മാം​ഗനീല്, മഗ്നീഷ്യം, വിറ്റാമിൻ ബി6, വിറ്റാമിൻ സി തുടങ്ങിയ ചെറിയ അളവിലുള്ള വിറ്റാമിനുകൾ അസ്ഥികളുടെ ആരോഗ്യവും മെറ്റബോളിസം, ആന്റിഓക്‌സിഡന്റ് പ്രതിരോധവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

nut

ഊർജ്ജ ഉൽപാദനത്തിലും ടിഷ്യൂ രൂപീകരണത്തിലും ചെമ്പ് ഉൾപ്പെടുന്നു. പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിന് മ​ഗ്നീഷ്യം പ്രധാനമാണ്. കൂടാതെ വിറ്റാമിൻ ബി 6 തലച്ചോറിന്റെ വികാസത്തിനും പ്രവർത്തനത്തിനും കാരണമാകുന്നു. ആന്റി - ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ ഉൾപ്പെടയുള്ള ആരോ​ഗ്യ പരമായ ​ഗുണങ്ങൾക്കും ജാതിക്ക ഫലപ്രദമാണ്. നിങ്ങൾ പാലും ജാതിക്കയും സംയോജിപ്പിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്നും ഈ കോമ്പിനേഷൻ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും നോക്കാം..

എന്തിനാണ് പാലിൽ ജാതിക്ക ചേർക്കുന്നത്:

പാൽ കൊഴുപ്പ്, പ്രോട്ടീൻ, കാൽസ്യം എന്നിവയുടെ ​ഗുണങ്ങളാൽ നിറഞ്ഞതും ഉറക്കത്തെ പ്രേരിപ്പിക്കുന്ന ട്രിപ്റ്റോഫാൻ പോലുള്ള സംയുക്തങ്ങളുമുള്ള ഏറ്റവും ആരോ​ഗ്യകരം ആയ പാനിയമാണ് ഇത്. ഇതിനൊപ്പം ചെറിയ അളവിൽ ജാതിക്കപ്പൊടി ചേർക്കുമ്പോൾ ആരോ​ഗ്യ ​ഗുണങ്ങളും ഫല പ്രാപ്തിയും വർദ്ധിപ്പിക്കും. ജാതിക്ക ചേർത്ത പാൽ കുടിക്കുന്നത് ഉറക്കം ലഭിക്കാനും പ്രത്യുൽപ്പാദന ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും. ഉത്കണ്ഠ കുറയ്ക്കാനും മാനസികാരോ​ഗ്യം മെച്ചപ്പെടുത്താനും പ്രതിരോധ ശേഷിയും ദഹനവും വർദ്ധിപ്പിക്കാനും പാലും ജാതിക്കയും ഒരുമിച്ച് ചേർത്ത് കുടിക്കാം.

ഉറക്കത്തിന്റെ ​ഗുണനിലവാരം: ജാതിക്കയ്ക്ക് ഉറക്കിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്താൻ സാധിക്കും. ചൂടുള്ള പാലിന്റെ സുഖവും ആശ്വാസവും നൽകുന്ന ​ഗുണങ്ങളുമായി സംയോജിക്കുമ്പോൾ ഉറക്കത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടാൻ ഇത് സഹായിച്ചേക്കാം.

ദഹനത്തിന്: ജാതിക്കയും പാലും ദഹന വ്യവസ്ഥയെ ശമിപ്പിക്കാൻ ഉപയോ​ഗിക്കുന്നു. ഉറക്ക സമയത്തിന് മുമ്പ് ജാതിക്ക ചേർത്ത പാൽ കഴിക്കുന്നത് ദഹനക്കേടോ അത് പോലുള്ള അസ്വസ്ഥതയോ ഇല്ലാതാക്കാൻ സഹായിക്കും.

ജാതിക്ക പാൽ ഉണ്ടാക്കേണ്ടത്:

1 കപ്പ് പാൽ, 1/4 മുതൽ 1/2 ടീസ്പൂൺ ജാതിക്കപ്പൊടി

തേൻ, മേപ്പിൾ സിറപ്പ് അല്ലെങ്കിൽ രുചിക്ക് പഞ്ചസാര ഇതലേതാണോ നിങ്ങൾക്ക് ഇഷ്ടം അത് ചേർക്കാം,

ഒരു പാത്രത്തിൽ , ഇടത്തരം ചൂടിൽ പാൽ ചൂടാക്കുക. തിളക്കാതിരിക്കാൻ ശ്രദ്ധിക്കുക; നിങ്ങൾക്ക് ആവശ്യമുള്ള ഊഷ്മാവിൽ ചൂടാക്കുക.
പൊടിയിട്ട് ഇളക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+