ചർമ്മത്തിന് തിളക്കവും കിട്ടും, പൊണ്ണത്തടി കുറയുകയും ചെയ്യും; ഉള്ളി പച്ചയ്ക്ക് കഴിച്ചോളൂ!
പച്ച ഉള്ളി കഴിക്കാറുണ്ടോ? സലാഡിന്റെയൊക്കെ കൂടെ ചിലപ്പോൾ കഴിക്കുന്നുണ്ടാവുമല്ലേ. ഈ ഉള്ളിയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ദിവസവും പച്ച ഉള്ള കഴിക്കാൻ തുടങ്ങും.
ഭക്ഷണത്തിൽ പച്ച ഉള്ളി ഉൾപ്പെടുത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും. ഉള്ളി എങ്ങനെയാണ് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നത് എന്നാണ് പറായാൻ പോകുന്നത്. വിശദമായി വായിക്കാം.

പ്രതിരോധശേഷി വർധിപ്പിക്കുന്നു: പച്ച ഉള്ളി വിറ്റാമിൻ സിയുടെ മികച്ച ഉറവിടം ആണ്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും എന്നാണ് റിപ്പോർട്ടുകൾ. വൈറ്റമിൻ സി, ബാക്ടീരിയ, വൈറസുകൾ എന്നിവയ്‌ക്കെതിരെ പോരാടുന്ന വെളുത്ത രക്താണുക്കൾ ഉത്പാദിപ്പിക്കാൻ സഹായിക്കും, ജലദോഷം, പനി തുടങ്ങിയ സാധാരണ അസുഖങ്ങൾ തടയാൻ ഈ പച്ച ഉള്ളി സഹായിക്കും.
എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കും: ഉള്ളി എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതിൽ സൾഫർ അടങ്ങിയ സംയുക്തങ്ങളുടെ മികച്ച ഉറവിടമാണ്. ഈ സംയുക്തങ്ങൾ കാൽസ്യം ആഗിരണം പ്രോത്സാഹിപ്പിക്കുന്നതിനും ഓസ്റ്റിയോപൊറോസിസ് സാധ്യത തടയുന്നതിനും സഹായിക്കും.
ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കും: ഉള്ളിയിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. പച്ച ഉള്ളി കഴിക്കുന്നത് ചുളുവുകൾ മാറാനും പ്രായത്തിന്റെ ലക്ഷങ്ങൾ കുറയ്ക്കാനും പിഗ്മെന്റേഷൻ അളവ് കുറയ്ക്കാനും സഹായിക്കും, ഇത് ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം നൽകും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നിർണായകമായ ധാതുവായ ക്രോമിയം ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്. ഇൻസുലിൻ കാര്യക്ഷമമായി മെച്ചപ്പെടുത്താനായി ക്രോമിയം സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യും.
തലച്ചോറിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കുന്നു: പച്ച ഉള്ളിയിൽ സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ഇത് മെച്ചപ്പെട്ട മെമ്മറി, ശ്രദ്ധ, ഏകാഗ്രത എന്നിവ നിങ്ങൾക്ക് നൽകും.
ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും: പച്ച ഉള്ളിയിൽ കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ഉണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്. ഫൈബർ വയർ നിറഞ്ഞിരിക്കാൻ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറച്ച് കലോറിയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും.












Click it and Unblock the Notifications