പൊണ്ണത്തടിക്ക് വരെ പരിഹാരം; ഡയറ്റിൽ നിന്ന് സാമ്പാറിനെ ഒഴിവാക്കേണ്ട! ആരോഗ്യഗുണങ്ങൾ അറിയാം
സാമ്പാർ ഇഷ്ടമല്ലാത്തവർ കുറവായിരിക്കും സാമ്പാറും ഇഡലിയും, സാമ്പാറും ചോറുമൊക്കെ ചിലരുടെ ഇഷ്ടപ്പെട്ട കോമ്പോ ആയിരിക്കും. പലപ്പോഴും ഡയറ്റിന്റെയൊക്കെ ഭാഗമായി പലരും പല ഭക്ഷണവും ഒഴിവാക്കുന്ന കൂട്ടത്തിൽ സാമ്പാറിനേയും ഒഴിവാക്കി കാണും.
എന്നാൽ നിങ്ങൾ ഒരു സാമ്പർ ആരാധകയോ/ ആരാധകനോ ആണെങ്കിൽ സാമ്പറിനെ ഒഴിവാക്കാനൊന്നും നിൽക്കേണ്ട. കാരണം ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. സാമ്പാർ കഴിക്കുന്നതിന്റെ ചില ഗുണങ്ങളാണ് ഇനി പറയുന്നത്.

1. ഉയർന്ന പ്രോട്ടീനുകൾ: സാമ്പാറിൽ പരിപ്പ് പോലുള്ള ധാന്യങ്ങൾ അടങ്ങയിട്ടുണ്ട്. പരിപ്പ് പ്രോട്ടീനുകളുടെ കാര്യത്തിൽ സമ്പന്നമാണ്. പലപ്പോഴും മുട്ടയും മാംസവും, മത്സ്യവും കഴിക്കാത്ത സസ്യാഹാരികൾക്ക് പ്രോട്ടീൻ ലഭിക്കാൻ കുറച്ച് ബുദ്ധിമുട്ടായിരിക്കും.
എന്നാൽ സാമ്പർ പ്രോട്ടീന്റെ ഫലപ്രദവും രുചികരവുമായ ഉറവിടമാണ്. ശരീരത്തിന്റെ നിർമ്മാണ ഘടകങ്ങളാണ് പ്രോട്ടീനുകൾ, പേശികളുടെ വളർച്ചയ്ക്കും നന്നാക്കലിനും ശരീരഭാരം കുറയ്ക്കാനും അവ ആവശ്യമാണ്.
2. ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്: പ്രോട്ടീനുകൾക്ക് പുറമെ സാമ്പാറിൽ ഉപയോഗിക്കുന്ന പയറു വർഗങ്ങളിൽ നാരുകൾ കൂടുതലാണ്. നാരുകളും ആന്റി ഓക്‌സിഡന്റുകളാലും സമ്പന്നമായ വിവിധ പച്ചക്കറികൾ സാമ്പാറിൽ ഉപയോഗിക്കുന്നുണ്ട്.
മുരിങ്ങ, മത്തങ്ങ, വഴുതന, തക്കാളി, മറ്റ് നാരുകളാൽ സമ്പുഷ്ടമായ സീസണൽ പച്ചക്കറികൾ തുടങ്ങിയവയൊക്കെ ഉപയോഗിക്കാറുണ്ട്. നാരുകൾ ദഹിക്കാൻ സമയം എടുക്കും. അതുവരെ നിങ്ങൾക്ക് വയർ നിറഞ്ഞതായി തോന്നും. ഇത് കാെഴുപ്പ് കൂട്ടുന്ന ഭക്ഷണങ്ങളിൽ നിന്ന് നിങ്ങളെ തടയുകയും ചെയ്യും.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയത്തിനും നല്ലതാണ്.
3. ആന്റിഓക്‌സിഡന്റ് : വൈറ്റമിനുകളും ധാതുക്കളും, ഇരുമ്പ്, സിങ്ക് , ഫോളേറ്റ്, മഗ്നീഷ്യം എന്നിവയിും ധാരാളം അടങ്ങിയിട്ടുണ്ട്. പയറുവർഗ്ഗങ്ങൾക്കും പച്ചക്കറികൾക്കും പുറമേ, ഔഷധസസ്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും സമ്പുഷ്ടമായ മിശ്രിതം സാമ്പാറിന്റെ ആരോഗ്യപരമായ ഗുണങ്ങൾ നൽകും. പുളി, മഞ്ഞൾപ്പൊടി, കറിവേപ്പില, ചുവന്ന മുളക്, കടുക് എന്നിയൊക്കെ സാമ്പറിൽ ഉണ്ട്. ഇവയ്ക്ക് നല്ല ദഹനം, ശരീരഭാരം കുറയ്ക്കൽ, ഉയർന്ന പ്രതിരോധശേഷി തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
4. ദഹിക്കാൻ എളുപ്പം; വെള്ളവും നാരും ഉള്ളതിനാൽ സുഗമമായ ദഹനത്തിന് ഏറ്റവും മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ്. നാരുകൾ ധാരളമായി ഉണ്ട്.
അതേസമയം സാമ്പാറിലെ സമൃദ്ധമായ ജലാംശം മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കും.
5. ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്; സാമ്പാറിൽ പ്രോട്ടീനുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കും. കൂടാതെ സാമ്പാർ ശരീരഭാരം കുറയ്ക്കാൻ കൂടി സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്, നിങ്ങൾ സാമ്പാറിൽ പച്ചക്കറികളുടെ അളവ് കൂട്ടുകയും ഉപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യണം. അധിക സോഡിയം വെള്ളം നിലനിർത്താൻ ഇടയാക്കും.












Click it and Unblock the Notifications