പാലിൽ ഇത്തിരി നെയ്യും മഞ്ഞളും; തിളങ്ങുന്ന ചർമ്മത്തിന് ഈയൊരു പാനീയം മതി; രാത്രി ഇങ്ങനെ കുടിച്ചുനോക്കൂ
ആയുർവേദത്തിൽ നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ പല പ്രകൃദത്ത ചികിത്സകളും പ്രതിവിധികളും പറയുന്നുണ്ട്. അത്തരത്തിൽ ഉള്ള പ്രതിവിധിയാണ് പാലിൽ മഞ്ഞളും നെയ്യും ചേർത്ത ഒരു കൂട്ട്. ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചെറു ചൂടുള്ള പാൽ കുടിക്കുന്നത് ആയുർവേദം ശുപാർശ ചെയ്യുന്നു. എന്നാൽ നിങ്ങൾ അതിൽ നെയ്യും മഞ്ഞളും ചേർത്താൽ കോമ്പിനേഷൻ കൂടുതൽ ഫലപ്രദമാകും. നിങ്ങളുടെ ദൈനംദിന ജീവിത ശൈലിയിൽ ഈ ആരോഗ്യകരമായ ശീലം ഉൾപ്പെടുത്തേണ്ടത് എന്ത് കൊണ്ടാണെന്ന് അറിയം...
ദഹനത്തിന്: നിങ്ങൾക്ക് വയർ വേദന പോലെയുള്ള ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒന്നാണ് പാലിനൊപ്പം നെയ്യും മഞ്ഞളും ചേർത്തുള്ള ഈ കൂട്ട്. ദഹനത്തിന് സഹായിക്കുകയും പ്രതിരോധ ശേഷി കൂട്ടുകയും മലബന്ധത്തിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു. നെയ് മഞ്ഞൾ കോമ്പിനേഷൻ ഏറെ ആരോഗ്യ ഗുണങ്ങളുള്ളതാണ്.

സന്ധി വേദന കുറയ്ക്കുന്നു: പാലിലെ കാത്സ്യം സ്വാഭാവികമായും ദുർബലമായ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. സന്ധികളുടെ ലൂബ്രിക്കേഷനിൽ നെയ്യ് സഹായിക്കുന്നു. നെയ്യിൽ വിറ്റാമിൻ കെ 2 അടങ്ങിയിട്ടുണ്ട്. ഇത് കാൽസ്യം നന്നായി ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്.
ചർമ്മം തിളങ്ങാൻ: നെയ്യിന്റേയും പാലിന്റേയും സംയോജനം ചർമ്മത്തിന് സ്വാഭാവികവും ആഴത്തിലുള്ളതുമായ ഈർപ്പം നൽകുന്നു. വരണ്ട ചർമ്മമുള്ളവർക്ക് പ്രത്യേകിച്ച് തണുപ്പ് കാലത്ത് ഈ കോമ്പിനേഷൻ ഗുണം ചെയ്യും. നെയ്യും പാലും പതിവായി കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തെ ഉള്ളിൽ നിന്ന് തിളങ്ങാൻ സഹായിത്തം. മുഖക്കുരുവും പാടും ഇല്ലാതാവും
തയ്യാറാക്കേണ്ടത്:
ഒരു പാനിൽ 1 ടേബിൾ സ്പൂൺ നെയ്യ ചേർക്കുക. അത് ചൂടാക്കുക. ഇനി ഇതിലേക്ക് 1 ഗ്ലാസ് പാൽ ചേർത്ത് തുടർച്ചയായി ഇളക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർന്ന് ഇളക്കുക. പാൽ തിളപ്പിക്കുക. അതിനുശേഷം തീ ഓഫാക്കി അതിലേക്ക് ഒരു ടീ സ്പൂൺ ശർക്കരപ്പൊടി ചേർക്കാം. ഇത് പാലിന് മധുരം നൽകും. ഒരു ഗ്ലാസിലൊഴിച്ച് കുടിക്കാവുന്നതാണ്.
അപ്പോൾ കിടിക്കുന്നതിന് മുമ്പ് ഈ നെയ്യും മഞ്ഞളും ചേർത്ത പാല് കുടിക്കാം. അമിതമാകാതെ സൂക്ഷിക്കുക












Click it and Unblock the Notifications