ദഹനത്തിന്റെ പ്രശ്നവും ഇല്ലാതാവും പൊണ്ണത്തടിയും പോകും; യെല്ലോ ടീ മതി
യെല്ലോ ടീ എന്താണ് എന്ന് നിങ്ങൾക്ക് അറിയാമോ? ആരോഗ്യത്തിന് ഏറെ ഗുണങ്ങളുള്ള ചായയാണ് യെല്ലോ ടീ. നീണ്ട ഓക്സിഡേഷനും പുളിപ്പിക്കൽ പ്രക്രിയയും കാരണം ഈ ചായയ്ക്ക് വ്യത്യസ്തമായ രുചിയും നേരിയ മഞ്ഞ നിറവുമാണ്. യെല്ലോ ടീയിൽ ആന്റി ഓക്സിഡന്റ് കണ്ടന്റ് ഉളളത് കൊണ്ട് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സാധിക്കും. ഇത് പൊതുവായ ആരോഗ്യത്തിന് ഗുണം ചെയ്യും.
കുറഞ്ഞ കഫീൻ സാന്ദ്രതയിൽ നിന്നാണ് ഇതിന്റെ ഊർജ്ജം ലഭിക്കുന്നത്. കനത്ത കഫീൻ അടങ്ങിയ പാനീയങ്ങൾക്കൊപ്പം വരുന്ന അസ്വസ്ഥതകൾ ഒഴിവാക്കാനും സഹായിക്കുന്നു. നിരവധി ഗുണങ്ങൾ ഇതിനുണ്ട്. ശരീര ഭാരം കുറയ്ക്കാനും ദഹനത്തിനും യെല്ലോ ടീ സഹായിക്കുമെന്നാണ് പറയുന്നത്. ഇനി ചായയ്ക്ക് പകരം ഈ യെല്ലോ ടീ കുടിച്ചുനോക്കൂ, ഇത് രുചികരം മാത്രം അല്ല ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

ഗുണങ്ങൾ:
അമിതമായ വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു: പൊണ്ണത്തടിയുള്ളവരിൽ യെല്ലോ ചായയിൽ നിന്നുള്ള സത്ത് ശരീര ഭാരത്തെ കുറയ്ക്കാൻ സഹായിക്കുന്നും,. ബോഡി മാസ് ഇൻഡക്സ് ( ബി എം ഐ) കുറയ്ക്കുകയും വയർ നിറഞ്ഞിരിക്കുകയാണെന്ന് തോന്നിപ്പിക്കുകയും ചെയ്യും. ശരീര ഭരാം കുറയ്ക്കാൻ മാത്രമല്ല ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.
മെച്ചപ്പെട്ട ദഹനം:
യെല്ലോ ടീയിൽ കാണപ്പെടുന്ന ആന്റി ഓക്സിഡന്റുകളും പോളിഫെനോളുകളും ദഹനനാളത്തിന്റെ അവസ്ഥകളായ പെപ്റ്റിക് അൾസർ
വയറിളക്കം, മലവിസർജ്ജനം, ദഹനനാളത്തിന്റെ മാരകമായ രോഗങ്ങൾ എന്നിവ പരിഹരിക്കാനും സഹായിക്കും.
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു:
നോൺ - ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യമായ ചികിത്സയായി പോളിഫെനോൾ അടങ്ങിയ ഭക്ഷണക്രമം ശുപാർശ ചെയ്യുന്നു. കൂടാതെ യെല്ലോ ടീ ഫാറ്റി ലിവറിന്റെ വികസനം തടയാൻ സഹായിക്കുന്നുവെന്നാണ് പറയുന്നത്.












Click it and Unblock the Notifications