Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്ണം കുറയ്ക്കാനാണെങ്കിലും ദാഹം ശമിക്കാനാണെങ്കിലും; നാരങ്ങാവെള്ളം കുടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

രാവിലെ ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യകാര്യത്തിൽ ശ്ര​ദ്ധിക്കുന്ന പലരും പിന്തുടരുന്ന ഒരു പതിവാണ്. പ്രത്യേകിച്ച് അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ. നാരങ്ങയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. നാരങ്ങ പൊതുവേ ആരോ​ഗ്യത്തിന് വളരെ നല്ലതുമാണ്.

എന്നാൽ അമിതമായി നാരങ്ങാവെള്ളം കുടിക്കുന്നതും ചില പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ നമ്മൾ പലപ്പോഴും ഇക്കാര്യം ശ്രദ്ധിക്കാറില്ല. നാരങ്ങ വെള്ളം കുടിക്കുന്നതിന്റെ ചില പാർശ്വഫലങ്ങളുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

health tp

നാരങ്ങാ വെള്ളം അധികമായി കുടിക്കുന്നത് ഇനാമൽ ശോഷണത്തിനും പല്ല് നശിക്കാനും ഇടയാക്കും: നാരങ്ങയിൽ ആസിഡിന്റെ അളവ് കൂടുതലാണ്. അതിനാൽ എല്ലാ ദിവസവും നാരാങ്ങവെള്ളം കുടിച്ചാൽ നാരങ്ങയുടെ അമ്ല സ്വഭാവം കാരണം ദന്ത സംബന്ധമായ ഹൈപ്പർസെൻസിറ്റിവിറ്റിയും പല്ലിന് കേട് പാട് പറ്റാനും സാധ്യത ഉണ്ട്.

നാരങ്ങാ വെള്ളം കുടിക്കുമ്പോൾ ഒരു സ്ട്രോ ഉപയോ​ഗിച്ച് കുടിക്കുന്നതാണ് നല്ലത്. നാരങ്ങാവെള്ളം കുടിച്ചയുടൻ പല്ല് തേക്കുന്നത് ഒഴിവാക്കാം. നാരങ്ങാവെള്ളത്തിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം.


മൈഗ്രെയിന് കാരണമായേക്കാം: സിട്രസ് പഴങ്ങൾക്ക് തലവേദനയും മൈഗ്രേനും ഉണ്ടാക്കുന്ന പ്രവണത ഉണ്ട് എന്നാണ് പറയുന്നത്. മിക്ക ആളുകളിലും തലവേദന ഉണ്ടാക്കുന്ന ടൈറാമിൻ നാരങ്ങ ഉത്പാദിപ്പിക്കുന്നുണ്ട്, നാരങ്ങ വെള്ളം കുടിച്ചതിന് ശേഷം നിങ്ങൾക്ക് തലവേദനയോ മൈഗ്രെയ്ൻ ലക്ഷണങ്ങളോ അനുഭവപ്പെടാൻ തുടങ്ങിയാൽ, നിങ്ങൾ നാരങ്ങ നീര് കഴിക്കുന്നത് കുറയ്ക്കുകയും പാനീയത്തിൽ കൂടുതൽ വെള്ളം ചേർക്കുകയും വേണം.

വായിലെ അൾസർ വഷളാക്കും: വായിലെ അൾസർ വേദനയുണ്ടാക്കുന്ന ഒന്നാണ്. സിട്രസ് പഴങ്ങൾ വായിൽ അൾസർ ഉണ്ടാക്കുകയോ അല്ലെങ്കിൽ അവയുടെ ലക്ഷണങ്ങൾ വഷളാക്കുകയോ ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നു. അത് കൊണ്ട് തന്നെ ചെറുനാരങ്ങാനീര് കുടിക്കാൻ തുടങ്ങുന്നതിന് മുമ്പ് അൾസർ പൂർണ്ണമായും സുഖപ്പെടുന്നതുവരെ കാത്തിരിക്കുന്നതാണ് നല്ലത്.

വയറ്റിലെ പ്രശ്നങ്ങളും അസിഡിറ്റി ലക്ഷണങ്ങളും വർദ്ധിപ്പിക്കും: സിട്രസ് പഴങ്ങൾ വലിയ അളവിൽ കഴിക്കുന്നത് പലപ്പോഴും ആസിഡ് റിഫ്ലക്സ്, ഛർദ്ദി, ഓക്കാനം, നെഞ്ചെരിച്ചിൽ തുടങ്ങിയ ദഹനനാളത്തിന്റെ പ്രശ്നങ്ങളിലേക്ക് നയിക്കും, അതിനാൽ നാരങ്ങ വെള്ളം കുടിക്കുന്നത് ഒരു സ്ഥിരം ശീലമാക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് ഡിസീസ് (GERD) ഉള്ളവർ നാരങ്ങ നീര് കഴിക്കുന്നത് പരിമിതപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ പലപ്പോഴും ഉപദേശിക്കുന്നു.

നാരങ്ങ തൊലിയിൽ അണുക്കൾ ഉണ്ടാകും: നാരങ്ങയുടെ ചർമ്മത്തിൽ ധാരാളം സൂക്ഷ്മാണുക്കൾ ഉണ്ടാവാം, അത് അപകടകരമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം, പ്രത്യേകിച്ചും പാനീയങ്ങൾക്കൊപ്പം വിളമ്പുന്ന നാരങ്ങ കഷണങ്ങൾ ഉപയോ​ഗിക്കുമ്പോൾ നാരങ്ങയുടെ നീര് എടുത്ത ശേഷം തൊലികളയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+