ചീര ചമ്മന്തി മുതൽ ഉലുവയില ചമ്മന്തി വരെ; തടി കുറയ്ക്കാനുള്ള ശ്രമിത്തിലാണെങ്കിൽ കഴിച്ച് തുടങ്ങിക്കോളൂ
കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നത് അത്ര നല്ല കാര്യമല്ലെന്ന് അറിയാമല്ലോ.. ഉയർന്ന കൊളോസ്ട്രോൾ സാധാരണ രോഗ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിലും പല ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും. പൊണ്ണത്തടിയൊക്കെ ഉണ്ടാവാൻ സാധ്യത കൂടുതലും ആണ്.
അനാരോഗ്യകരമായ, പ്രത്യേകിച്ച് കൊഴുപ്പുള്ള ഭക്ഷണങ്ങൾ പതിവായി വ്യായാമം ചെയ്യാത്തത്, പുകവലി, മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോൾ വർദ്ധിക്കാൻ കാരണമായേക്കാം. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ചില വഴികളുണ്ട്. നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങളാണ് ഇനി പറയുന്നത്.

സാധാരണ ഉച്ചഭക്ഷണം കഴിക്കുമ്പോൾ മറ്റ് കറികൾക്കൊപ്പം കൂട്ടുന്ന ഒന്നാണ് ചമ്മന്തി. ഇനി പറയുന്ന ചമ്മന്തികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആരോഗ്യകത്തിന് അത് ഏറെ ഗുണം ചെയ്യും. ആരോഗ്യകരമായ കൊളസ്ട്രോളിന് നിങ്ങൾ കഴിക്കേണ്ട ചില ചമ്മന്തികൾ
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഗ്രീൻ ചട്ണികൾ
1. പുതിന ചമ്മന്തി: ചോറിന് ഒപ്പം നിങ്ങൾക്ക് കഴിക്കാനാവുന്ന വളരെ ആരോഗ്യകരമായ ഒരു ചമ്മന്തിയാണ് പുതിന. പുതിനയില, പച്ചമുളക്, വെള്ളുത്തുള്ളി, ജീരകം എന്നവയാണ് ആവശ്യം. ഉയർന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ പുതിനയില ചട്ണി സഹായിക്കും.
2. ഉലുവ ചമ്മന്തി: ഉലുവയിലയിൽ വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ധാരാളം ഉണ്ട്. ഇത് ശരീരത്തെ കോശജ്വലന രോഗങ്ങളിൽ നിന്ന് സംരക്ഷിക്കും. ഉലുവ ചമ്മന്തി ഏറെ ആരോഗ്യ ഗുണങ്ങളുള്ളതാണ്. ഉലുവയില, വെജിറ്റബിൾ ഓയിൽ, ഉപ്പ് എന്നിവയാണ് വേണ്ടത്.
3. ചീര ചട്ണി: എല്ലാ പച്ചക്കറികളിലും കാെളസ്ട്രോൾ കുറയ്ക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ചീരയിൽ നാരുകൾ ധാരാളമുണ്ട്. ഒരു കപ്പിന് ആറ് ഗ്രമാണ് ഇതിലുള്ളത്. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന പൊട്ടാസ്യം ഉൾപ്പെടെ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ നിരവധി ധാതുക്കളും ഇതിലുണ്ട്.
4. കറിവേപ്പില ചമ്മന്തി: ഈ ചമ്മന്തി തയ്യാറാക്കാൻ ഉലുവ, തേങ്ങ, പുളി, കറിവേപ്പില എന്നിവ മാത്രമാണ് ആവശ്യമുള്ളത്. ഇതിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ബി 2, കാൽസ്യം, ഇരുമ്പ് എന്നിവ ധാരാളം ഉണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്.കറിവേപ്പിലയുടെ കാരമേറ്റിവ് ഗുണങ്ങൾ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
അപ്പോൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉടൻ ഈ ചമ്മന്തികൾ ഉൾപ്പെടുത്തിക്കോളു.












Click it and Unblock the Notifications