സ്ഥിരമായി ചായ കുടിക്കുന്നവരാണോ..? ശ്രദ്ധിക്കണം ഈ പ്രശ്‌നങ്ങളുണ്ടാകും
ചായ ഇഷ്ടപ്പെടാത്തവര്‍ വിരളമായിരിക്കും. ഒരു ദിവസം ഒരു കപ്പ് ചായയെങ്കിലും കുടിച്ചില്ലെങ്കില്‍ ഉഷാറാകില്ല എന്ന് പറയുന്ന നിരവധിയാളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. ചായ കുടിക്കുന്നത് വഴി നിരവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കും എന്നതില്‍ തര്‍ക്കമില്ല. 2019 ലെ ന്യൂട്രിയന്റ്സ് ജേണലിലെ പഠനം പറയുന്നത് ലോകമെമ്പാടും വെള്ളം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന രണ്ടാമത്തെ പാനീയമാണ് ചായ എന്നാണ്.
ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ചായ കുടിക്കുന്നവരാണത്രേ. എന്നാല്‍ ഏതൊരു കാര്യത്തിനും മറുവശം ഉണ്ട് എന്ന് പറയുന്നത് പോലെ ചായ കുടിക്കുന്നതിന് ചില ദോഷങ്ങളും ഉണ്ട്. എന്തൊക്കെയാണ് ചായ കുടിക്കുന്ന് മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ചായ കുടിക്കുന്നത് ആരോഗ്യപരമായ ചില ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ എല്ലാ ദിവസവും ചായ കുടിക്കുന്നത് ചില ദോഷങ്ങള്‍ക്കും കാരണമാകും. ഇതില്‍ പ്രധാനം പല്ലുകളില്‍ കറ വരും എന്നത് തന്നെയാണ്. കട്ടന്‍ ചായ സ്ഥിരമായി കഴിക്കുന്നത് പല്ലുകള്‍ കറപിടിക്കുന്നതിനും നിറം മാറുന്നതിനും കാരണമായേക്കും. എന്നാല്‍ പാല്‍ ചായ കുടിക്കുന്നത് പല്ലില്‍ കറ പിടിക്കുന്നത് താരതമ്യേന കുറയ്ക്കും.
നിങ്ങളുടെ ഉറക്കത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. കഫീന്‍ അടങ്ങിയ ചായ തിരഞ്ഞെടുക്കുന്നത് രാത്രിയില്‍ നിങ്ങളെ ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കും. അതിനാല്‍ ഒരു ഹെര്‍ബല്‍ ടീയോ കഫീന്‍ അടങ്ങിയിട്ടില്ലാത്തതോ ആയ ചായ കുടിക്കുന്നതാണ് സുഖകരമായ ഉറക്കത്തിന് സഹായകരമാരകുക. ബ്ലാക്ക്, ഗ്രീന്‍ ടീയില്‍ ടാന്നിന്‍, ഓക്‌സലേറ്റ് എന്നീ പ്രകൃതിദത്ത സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ഇരുമ്പ് ധാതുക്കള്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഇത് ദോഷകരമായി ബാധിച്ചേക്കാം എന്നാണ് കൊറിയന്‍ ജേണല്‍ ഓഫ് ഫാമിലി മെഡിസിനിലെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്. എപ്പോഴും ഒരു ചായ തിരഞ്ഞെടുക്കുമ്പോള്‍ അത് ഫ്രഷായ തേയില കൊണ്ടുണ്ടാക്കിയതാണ് എന്ന് ഉറപ്പാക്കുക. തേയിലപ്പൊടിയിലെ പാക്കിലെ കാലാവധി കാലഹരണപ്പെട്ടതല്ല എന്ന് ഉറപ്പാക്കുക.
സുരക്ഷിതമായി ചായ തിരഞ്ഞെടുത്താല്‍ ആരോഗ്യപ്രശ്‌നങ്ങളെ പേടിക്കേണ്ടതില്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എല്ലാ ദിവസവും രണ്ട് കപ്പ് ചായ കുടിക്കുന്നത് സുരക്ഷിതമാണെന്ന് മാത്രമല്ല ചില അത്ഭുതകരമായ ആരോഗ്യ ഗുണങ്ങള്‍ ലഭിക്കാനും കാരണമാകും. രണ്ട് കപ്പ് ഗ്രീന്‍ ടീയോ ബ്ലാക്ക് ടീയോ കഴിക്കുന്ന വ്യക്തിക്ക് ഫ്‌ലേവന്‍-3-ഓള്‍സിന്റെ സാന്നിധ്യം ശരീരത്തില്‍ ഉറപ്പാക്കാന്‍ സാധിക്കും.












Click it and Unblock the Notifications