ഡയറ്റിൽ കൺഫ്യൂഷനുണ്ടോ ? ഈ കാർബ്സ് കഴിച്ച് തടി കുറയ്ക്കാം , പോഷക ഗുണങ്ങളിൽ കേമന്മാർ
വണ്ണം കുറയ്ക്കാൻ കാർബോ ഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണം പരമാവധി കുറയ്ക്കുക എന്നാണ് ചെയ്യേണ്ടതെന്നാണ് ഒട്ടുമിക്ക ആളുകളും മനസിലാക്കിയിരിക്കുന്നത്. എന്നാൽ ഡയറ്റിൽ നിന്ന് പാടെ ഒഴിവാക്കേണ്ട ഒന്നല്ല കാർബോ ഹൈഡ്രേറ്റ്സ്. ചില ഭക്ഷണങ്ങളിൽ നല്ല പോഷകമൂല്യവും ഫൈബറും അടങ്ങിയിട്ടുണ്ട്. നമുക്ക് ആരോഗ്യകരമായി ഇരിക്കാൻ കഴിക്കാവുന്ന ചില കാർബോ ഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണ സാധനങ്ങളെ പരിചയപ്പെടാം.
ആദ്യത്തേത് ഓട്സ് തന്നെയാണ്. ഓട്സിൽ ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ഓട്സ് കഴിക്കുന്നത് കൊളസ്ട്രോൾ ലെവൽ നിയന്ത്രിക്കുമെന്നും രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു. നേന്ത്രപ്പഴം അഥവാ ഏത്തക്കയാണ് മറ്റൊന്ന്. ഇതിൽ പൊട്ടാസ്യം കൂടുതൽ അടങ്ങിയിട്ടുള്ളതു കൊണ്ട് രക്ത സമ്മർദം കുറയ്ക്കും. അധികമായി പഴുക്കാത്ത നേന്ത്രപ്പഴത്തിൽ പെക്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

മധുരക്കിഴങ്ങിൽ കാർബോഹൈഡ്രേറ്റ്സ് കൂടുതലാണെന്ന് പറഞ്ഞ് നമ്മൾ മാറ്റി വയ്ക്കാറാണ് പതിവ്. എന്നാൽ വിറ്റാമിൻ എയുടെ കലവറയാണ് മധുരക്കിഴങ്ങ്. ഇത് കൂടാതെ മറ്റു വൈറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു. ബീറ്റ്റൂട്ട് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ടാത്ത ഒരു ഭക്ഷണമാണ്. വൈറ്റമിനുകൾ, മിനറൽസ്, സസ്യ സംയുക്തങ്ങൾ എന്നിവ കൂടുതലായി ഇതിൽ അടങ്ങിയിരിക്കുന്നു. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ ശരീരത്തിന് കൂടുതൽ ഊർജം തരുന്നു.
15.5 ഗ്രാം ഓറഞ്ചിൽ ഏതാണ്ട് 100കലോറി അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ വിറ്റമിൻ സി കൂടുതൽ അടങ്ങിയിട്ടുള്ള ഓറഞ്ചിൽ ഫൈബറുകളും ധാരാളമുണ്ട്. മറ്റു സസ്യസംയുക്തങ്ങൾ അനീമിയ കുറക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. വളരെ ആരോഗ്യകരമായ ഒരു ഭക്ഷണമാണ് ബ്ലൂബെറി. ഇതിൽ നിരവധി വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അത് പോലെ മുന്തിരിയും കഴിക്കേണ്ട ഒരു പഴ വർഗമാണ്. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും നമ്മുടെ ശരീരത്തിലെ ഒരുപാട് പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണ്.
ആപ്പിൾ സ്ഥിരമായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ്. വിറ്റാമിൻ സി, ആന്തി ഓക്സിഡന്റുകൾ, സസ്യസംയുക്തങ്ങൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് തുലനമായി നിൽക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ സാധ്യതയും കാൻസർ സാധ്യതയും കുറയ്ക്കും.
വെള്ളക്കടല ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇതിലെ സസ്യ സംയുക്തങ്ങളും പ്രോട്ടീനും ശരീരത്തിന് ഗുണമേ ചെയ്യൂ. അത് പോലെ ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ ഇവ സഹായിക്കും. കാൻസർ സാധ്യതയും കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. വൻപയറും ശരീരത്തിൽ ഉൾപ്പെടുത്തേണ്ട ഒരു ഭക്ഷണ സാധനം തന്നെയാണ്. പാകം ചെയ്ത വൻപയറിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിന് വളരെയധികം നല്ലതാണ്.












Click it and Unblock the Notifications