Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണത്തിന് ശേഷം ഈ 3 കാര്യങ്ങൾ ചെയ്യാനേ പാടില്ല; കാത്തിരിക്കുന്നത് അപകടം

ഭക്ഷണം കഴിച്ചതിന് ശേഷം നിങ്ങൾക്ക് അസിഡിറ്റിയോ മറ്റ് ദഹനപ്രശ്നങ്ങളോ അനുഭവപ്പെടുന്നുണ്ടോ? നമ്മൾ അബദ്ധത്തിൽ ചെയ്യുന്ന ചില കാര്യങ്ങളാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നത്. ആരോ​ഗ്യകരമായ ഭക്ഷണ കഴിച്ചിട്ടും നിങ്ങൾക്ക് ദഹന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിനുള്ള കാരണം ഇനി പറയുന്ന മൂന്ന് കാര്യങ്ങളാവാം.

നിങ്ങളുടെ ദഹനത്തെ തടസ്സപ്പെടുത്തുന്ന ഭക്ഷണത്തിനു ശേഷമുള്ള 3 സാധാരണ അബദ്ധങ്ങൾ:

ഭക്ഷണത്തിന് ശേഷം ഉടൻ ഉറങ്ങുന്നത്: ഭക്ഷണം കഴിച്ചതിന് ശേഷം ഉടൻ കിടന്നുറങ്ങുന്നവരാണെങ്കിൽ ആ ശീലം ഉടൻ തന്നെ മാറ്റണം. ഇതാണ് ആദ്യത്തെ പൊതുവായ തെറ്റ്. പലരും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷം കിടന്നുറങ്ങാറുണ്ട്.

food

എന്നാൽ ഈ ശീലം അസിഡിറ്റിക്ക് കാരണമാകും എന്നാണ് പറയുന്നത്. ആഹാരം ഇപ്പോഴും നിങ്ങളുടെ വയറ്റിൽ ഉള്ളതിനാൽ അത് നിങ്ങളുടെ അന്നനാളത്തിലൂടെ കടന്നുപോകാം, ഇത് ആസിഡ് റിഫ്ലക്സ്, അസിഡിറ്റി, ബർപ്പിംഗ് എന്നിവ ഉണ്ടാവാൻ കാരണം ആയേക്കാം.

ഭക്ഷണം കഴിച്ച ശേഷം കുളിക്കുന്ന രീതി: ഭക്ഷണം കഴിച്ചതിന് ശേഷം കുളിക്കുന്നത് പലരും ചെയ്യുന്ന ഒന്നാണ്. ഉച്ച ഭക്ഷണമൊക്കെ കഴിച്ച് ഒരു കുളി. എന്നാൽ ഭക്ഷണത്തിന് ശേഷം കുളിക്കുന്നത് ​ ദോഷം ചെയ്യും. ഭക്ഷണം കഴിച്ചയുടൻ കുളിക്കരുത്. കാരണം അത് വയറിലേക്കുള്ള രക്തയോട്ടം തടയുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. നിങ്ങൾ കുളിക്കുമ്പോൾ, നിങ്ങളുടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ രക്തചംക്രമണം വർദ്ധിക്കും. ഇത് ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കും,

ഭക്ഷണം കഴിച്ച ശേഷം വെള്ളം കുടിക്കുന്നത്: ഭക്ഷണം കഴിച്ചതിന് ശേഷമോ ഉടനെയോ വെള്ളമോ മറ്റ് ദ്രാവകങ്ങളോ കുടിക്കുന്നത് നല്ലതല്ല. ആമാശയത്തിലെ ആസിഡുകൾ നേർപ്പിക്കുകും ​ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അത് കൊണ്ട് ഭക്ഷണത്തോടൊപ്പമോ ഭക്ഷണം കഴിച്ച ഉടനോ വെള്ളം കുടിക്കരുത്.

സിപ്പ് സിപ്പായി കുഴപ്പമില്ല, പക്ഷേ ധാരാളം വെള്ളം കുടിക്കുന്നത് മോശമാണ് . ഭക്ഷണത്തോടൊപ്പം മോരും കുടിക്കുന്നത് ശരിയാണോ എന്ന് പലരും ചോദിക്കാറുണ്ട്. "20 - 30 മിനിറ്റിനു ശേഷം കുടിക്കുന്നത് കാെണ്ട് കുഴപ്പമില്ല എന്നാണ് പറയുന്നത്. അപ്പോൾ ഭക്ഷണം കഴിച്ച ഉടൻ ഈ മൂന്ന് കാര്യങ്ങൾ ചെയ്യരുത്. ദഹനമായി ബന്ധപ്പെട്ട പ്രയാസങ്ങൾ പരിഹരിക്കാൻ ഇത് സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+