Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിക്കൻ പൊരിച്ചതും മീൻ പൊരിച്ചതുമൊക്കെ ധാരാളം കഴിക്കാറുണ്ടോ? എങ്കിൽ ഈ പാനീയങ്ങൾ കുടിച്ചോളൂ

ചിക്കനും മത്സ്യവുമൊക്കെ പൊരിച്ച് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഇതിലൊക്കെ ധാരാളം എണ്ണ ഉണ്ടാകും. എണ്ണ അധികം ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്ന് അറിയാവുന്നതാണല്ലോ.. ഇതിൽ അടങ്ങിയിട്ടുള്ള ട്രാൻസ് ഫാറ്റും സാച്ചുറേറ്റഡ് ഫാറ്റും ശരീരഭാരം കൂട്ടുക മാത്രമല്ല, ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവും പ‍ഞ്ചസാരയുടെ അളവും വർദ്ധിപ്പിക്കും.

കൊഴുപ്പുള്ള ആഹാരം കഴിച്ച ശേഷം ചിലപ്പോഴൊക്കെ ഓക്കാനും തോന്നാറില്ലെ, വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടുന്നവരും ഉണ്ട്. എന്നാൽ ഭയപ്പെടേണ്ട. ഇങ്ങനെയുള്ള അസ്വസ്ഥതകൾ പരിഹരിക്കാൻ പ്രകൃതിദത്തമായ ചില പാനീയങ്ങൾ ഉണ്ട്. എണ്ണമയമുള്ള ഭക്ഷണത്തിന് ശേഷം തോന്നുന്ന ഓക്കാനം ഇല്ലാതാക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ പാനീയങ്ങളെ കുറിച്ചാണ് പറയുന്നത്.

Health

ചൂട് വെള്ളം: എണ്ണമയമുള്ള ഭക്ഷണം കഴിച്ച ശേഷം ചൂട് വെള്ളം കുടിക്കുന്നത് ഇത്തരത്തിലുള്ള ഓക്കാനവും അസ്വസ്ഥതയും കുറയ്ക്കാൻ സഹായിക്കും. ഇത് ദഹനത്തിനും സഹായിക്കും. അമിതമായ ഭക്ഷണത്തെ പ്രോസസ്സ് ചെയ്യാനും സഹായകമാണ്.

ചൂടുവെള്ളത്തിന്റെ ഊഷ്മളത ദഹനനാളത്തിന്റെ പേശികളെ അയവുവരുത്തുന്നു. ചൂട് വെള്ളം രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു. വിഷ വസ്തുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം ചൂട് വെള്ളം കുടിക്കുന്നത് ആശ്വാസം നൽകുക മാത്രമല്ല ദഹനത്തിനും സഹായിക്കും.

ഡിറ്റോക്സ് പാനീയങ്ങൾ: പോഷക സമ്പന്നമായ ചേരുവകൾ അടങ്ങിയിരിക്കുന്ന ഡീറ്റോക്സ് പാനീയങ്ങൾ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഈ പാനീയങ്ങൾ ദഹനത്തെ സഹായിക്കുന്നു. ശരീരവണ്ണം കുറയ്ക്കാൻ സഹായകമാണ്. അവശ്യ വിറ്റാമിനുകൾ നൽകുന്നു. എണ്ണമയമുള്ള ഭക്ഷണത്തിന് ശേഷം നിങ്ങളുടെ ദിനചര്യയിൽ ഡിറ്റോക്സ് പാനീയങ്ങളോ സൂപ്പുകളോ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ സിസ്റ്റം പുനഃസജ്ജമാക്കുന്നതിന് സഹായിക്കുന്നു.

ഗ്രീൻ ടീ: ​ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കും. ദഹനവ്യവസ്ഥയിൽ കൊഴുപ്പുള്ള ഭക്ഷണം കാരണം ഉണ്ടാകുന്ന ആഘാതങ്ങളെ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഇത് ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും കൊഴുപ്പുകളെ കളയാൻ സഹായിക്കുകയും ചെയ്യുന്നതാണ്. മിതമായ കഫീൻ കണ്ടൻ്റ് ഊർജ്ജം നൽകുന്നു. കൂടാതെ, ഗ്രീൻ ടീയിലെ പോളിഫെനോളുകൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ​ഗ്രീൻ ടീ കുടിക്കുന്നത് ദഹനത്തിന് നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+