Get Updates
Get notified of breaking news, exclusive insights, and must-see stories!

മോര് മുതൽ ഇഞ്ചിച്ചായ വരെ; ഭക്ഷണത്തിന് ശേഷം ഒന്ന് കുടിച്ച് നോക്കൂ, ഇതിലും നല്ല പാനീയങ്ങൾ ഉണ്ടാവില്ല!

പലപ്പോഴും വയറുനിറയെ ഭക്ഷണം കഴിച്ചാൽ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടാറില്ലേ. ദഹനക്കേടാണ് കാരണം. ചിലപ്പോൾ ഒരു ദിവസം മുഴുവൻ അസ്വസ്ഥതകൾ ഉണ്ടാവും. ഭക്ഷണം കഴിച്ച ശേഷം വയറുവേദനയോ മലബന്ധമോ അനുഭവപ്പെടുകയാണെങ്കിൽ അത് അസുഖകരമായ കാര്യം ആണ്. നമ്മുടെ ആരോ​ഗ്യം നിലനിർത്തുന്നതിന് നാം തിരഞ്ഞെടുക്കുന്ന ഭക്ഷണം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്.

ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ വയറുവേദന, മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം വയറിളക്കം തുടങ്ങിയ ദഹ​ന പ്രശ്നങ്ങൾ തടയാൻ കഴിയുന്നതാണ്. ഭക്ഷണത്തിന് ശേഷം ദഹന പ്രശ്നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് കഴിക്കാവുന്ന ചില ആരോ​ഗ്യകരമായ പാനീയങ്ങൾ ആണ് ഇനി പറയുന്നത്.

Health

ദഹനത്തിന് ആരോഗ്യകരമായ പാനീയങ്ങൾ

1. വെള്ളം: ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് വെള്ളം. മികച്ച ദഹനത്തിനും വെള്ളം ആവശ്യമാണ്. നിങ്ങൾ ധാരാളം വെള്ളം കുടിക്കുമ്പോൾ അത് ഭക്ഷണം ദഹിക്കാനും സഹായിക്കും. വെള്ളം കുടിക്കാൻ താല്പര്യമില്ലെങ്കിൽ, കുറച്ച് നാരങ്ങ പിഴിഞ്ഞ് കുടിക്കാം.

2. നാരങ്ങ ജ്യൂസ്: നാരങ്ങ പിഴിഞ്ഞോ ജ്യൂസാക്കിയോ കുടിക്കാം. നാരങ്ങനീര് ആരോ​ഗ്യകരമായ പാനീയങ്ങളിൽ ഒന്നാണ്. ഇതിൽ ആന്റി ഓക്സിഡിന്റുകളും വിറ്റാമിൻസിയും അടങ്ങിയിട്ടുണ്ട് ഇവയെല്ലാം ശരീരത്തിന് നല്ലതാണ്. ഭക്ഷണത്തിന് മുമ്പ് ഒരു ​ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനത്തിന് നല്ലതാണ്. ​ദഹനം മെച്ചപ്പെടുത്തും, നാരങ്ങയിൽ സിട്രിക് ആസിഡ് ഉണ്ട്. ഇത് ആമാശയത്തിലെ ​ഗ്യാസ്ട്രിക് ആസിഡിന്റെ ഉത്പാദനം വർദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. ഇത് ഭക്ഷണം ദഹിപ്പിക്കാൻ സഹായകമാണ്.

3. മോര്: ദഹനത്തിന് വളരെയധികം സഹായകമാകുന്ന പാനീയമാണ് മോര്. ഇത് ദഹനത്തിന് സഹായിക്കുന്നതാണ്. ദഹനത്തിന് സഹായിക്കുന്ന ബാക്ടീരിയകളുടേയും ലാക്റ്റിക് ആസിഡിന്റേയും മികച്ച ഉറവിടമാണ് മോര്. മോരിലെ കുറഞ്ഞ കൊഴുപ്പിന്റെ അളവ് ദഹനം ലളിതമാക്കും. പ്രകൃതിദത്ത പ്രോബയോട്ടിക് ആയ മോരിൽ കാണപ്പെടുന്ന നല്ല ബാക്ടീരിയകൾ വയറുവേദന മലബന്ധം ഉൾപ്പെടെയുള്ള ദഹന പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

4. ഇഞ്ചി ചായ: ആരോ​ഗ്യകരമായ ചായ ആണ് ഇഞ്ചി ചായ. ഇതിൽ സുപ്രധാന ധാതുക്കളും ആൻഫി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പൊതുവായ ആരോ​ഗ്യത്തെ പിന്തുണയ്ക്കുന്നു. ഇഞ്ചിയുടെ ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്. ദഹനവും നന്നായി തന്നെ നടക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+