Get Updates
Get notified of breaking news, exclusive insights, and must-see stories!

മുളപ്പിച്ച പയർ മുതൽ ഉലുവ വരെ; തടി കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തിക്കോളൂ, വൈകേണ്ട!

പൊതുവേ ആളുകൾക്ക് പയർ വർ​ഗങ്ങൾ കഴിക്കാൻ മടിയാണ്. എന്നാൽ ഏറെ ആരോ​ഗ്യ​ഗുണങ്ങൾ ഉള്ള ഭക്ഷണ സാധനമാണ് പയർ വർ​ഗം.
മുളപ്പിച്ച പയർ വർ​ഗങ്ങളിൽ പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹനത്തെ സഹായിക്കും രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. കഴിക്കാൻ ഇഷ്ടമല്ലേലും മുളപ്പിച്ച പയർ വർ​ഗങ്ങൾ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാ​ഗമാക്കിയാൽ ധാരാളം ആരോ​ഗ്യ​ഗുണങ്ങളുണ്ട്.

പ്രധാനമായും ചെറുപയർ, കടല, ഉലുവ, ​ഗോതമ്പ് എന്നിവയാണ് മുളപ്പിച്ച് കഴിക്കാറുള്ളത്.

1. ചെറുപയർ മുളപ്പിച്ചത്: ചെറുപയർ മുളപ്പിച്ചത് പൊതുവേ ആളുകൾ കഴിക്കാറുണ്ട്. കറി വെയ്ക്കാനും ഉപയോ​ഗിക്കാറുണ്ട്, മുളപ്പിച്ച് കഴിക്കുമ്പോൾ പരമാവധി ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കും. നിങ്ങൾക്ക് അവ സാലഡുകളിൽ‌ ചേർ‌ത്ത് കഴിക്കാം. ഇവയിൽ പ്രോട്ടീൻ കൂടുതലാണ്.

health

2. ​ഗോതമ്പ് മുളപ്പിച്ചത്

പൊതുവേ ​ഗോതമ്പ് മുളപ്പിച്ച് കഴിക്കുന്നത് കുറവാണ്. എന്നാൽ ​ഗോതമ്പ് മുളപ്പിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. വിറ്റാമിൻ സി, ബി, ഇ എന്നിവ ഇതിൽ ഉണ്ട്. ​ഗോതമ്പ് മുളപ്പിച്ച് കഴിക്കുന്നത് രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. മെറ്റാബോളിക് പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും സഹായകമാണ്.

3. ഉലുവ മുളപ്പിച്ചത്: ഉലുവ മുളപ്പിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ് എന്നാൽ പലർക്കും ഇത് അത്ര ഇഷ്ടപ്പെടണം എന്നില്ല, എന്നാൽ നിങ്ങളുടെ ആരോ​ഗ്യത്തിന് ഒട്ടേറ ​ഗുണങ്ങൾ ഉണ്ടാവും. ഉലുവ മുളപ്പിച്ചതിൽ വിവിധ പോഷകങ്ങളുണ്ട്. കൂടാതെ അവയിൽ ഇരുമ്പ്, നാരുകൾ, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉലുവ മുളപ്പിച്ചത് കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
ശരീരത്തിൽ നിന്ന് മോശം സാധനങ്ങൾ നീക്കം ചെയ്യും.

4. കടല മുളപ്പിച്ച് കഴിക്കുന്നതും ആരോ​ഗ്യത്തിന് ​ഗുണകരമാണ്. കറുത്ത കടലയാണ് നല്ലത്. ഇതിൽ ആവശ്യമായ വിറ്റാമിനുകൾ ഉണ്ട്. അത് കൊണ്ട് നമ്മുടെ ശരീരത്തിന് ​ഗുണം ചെയ്യും. ശരീരത്തിലെ സിങ്കിന്റെ കുറവ് പരിഹരിക്കാനു ഇതിന് കഴിയും. കൊളസ്ട്രോൾ നിയന്ത്രിക്കാനും മുളപ്പിച്ച കടല കഴിക്കുന്നതിലൂടെ കഴിയും.

മലബന്ധം തടയാനും സഹായിക്കും. അതുപോലെ മുതിര കഴിക്കുന്നത് വളരെ നല്ലതാണ്. മുളപ്പിച്ച് തന്നെ മുതിര കഴിക്കാം. ഈ നാല് പയർവർ​ഗങ്ങൾ മുളപ്പിച്ച് കഴിക്കുന്നതിലൂടെ അമിതവണ്ണം ഉൾപ്പെടെ ഉള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുമെന്നാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+