തൈരിനൊപ്പം ഈ ഭക്ഷണ സാധനങ്ങൾ കഴിക്കല്ലേ; മുഖക്കുരു നിറയും..തീർന്നില്ല, അറിയാം
പലർക്കും ഇഷ്ടപ്പെട്ട ഒന്നായിരിക്കും തൈര്. എന്നാൽ തൈരിനൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് അത്ര നല്ലതല്ല. തൈര് ചില ഭക്ഷണങ്ങളുമായി സംയോജിപ്പിക്കുമ്പോൾ അത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പറയുന്നത്.
തൈര് ഒരു പ്രോബയോട്ടിക് ഭക്ഷണമാണ്. ചില ഭക്ഷണത്തിനൊപ്പം സംയോജിപ്പിക്കുന്നത് ചർമ്മത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണസാധനങ്ങളെകുറിച്ചാണ് പറയുന്നത്.

1. പഴങ്ങൾ: നിങ്ങൾ ഒരിക്കലും മാമ്പഴം പോലെയുള്ള പഴങ്ങൾ തൈരുമായി സംയോജിപ്പിക്കരുത്. ഈ കോമ്പിനേഷൻ കഴിക്കുന്നത് ശരീരത്തിൽ വിഷാംശം ഉൽപാദിപ്പിക്കാൻ കാരണം ആകുമെന്നാണ് പറയുന്നത്. ഇത് ചർമ്മ പ്രശ്നങ്ങൾക്കും കാരണമാകും.
2. ഉള്ളി: ഉള്ളി റൈത്ത കഴിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ഒരുപക്ഷേ നിങ്ങൾ ഈ ശീലം ഉപേക്ഷിച്ചേക്കാം. തൈരിന് സ്വാഭാവികമായ തണുപ്പ് ഉണ്ട്. ഉള്ളി ശരീരത്തിൽ ചൂട് ഉണ്ടാക്കുന്നു. ഇത് ശരീര താപനിലയിൽ അസന്തുലിതാവസ്ഥ ഉണ്ടാക്കും, മുഖക്കുരു, എക്സിമ, ദഹന പ്രശ്നങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കും.
3. എണ്ണമയമുള്ള ഭക്ഷണങ്ങൾ: നിങ്ങൾ തൈരിനൊപ്പം എണ്ണമയമുള്ളതോ വറുത്തതോ ആയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ. ഈ ഭക്ഷണ സംയോജനം ദഹന പ്രക്രിയയെ മന്ദഗതിയിലാക്കും. ഇത് വയറു വേദനയ്ക്കും ദഹനപ്രശ്നങ്ങൾക്കും കാരണമായേക്കാം. തലകറക്കവും അലസയും ഉണ്ടാക്കാനും സാധ്യത.
4. പാൽ: പാലിനൊപ്പം തൈര് ഏറ്റവും മോശം ഭക്ഷണമെന്നാണ് പറയുന്നത്. തൈരിനൊപ്പം സാധാരണ പാൽ കഴിക്കുന്നത് ഗുരുതരമായ വയറുവേദന, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും എന്നാണ് പറയുന്നത്. ഇവ രണ്ടും അനിമൽ പ്രോട്ടിന്റെ ഉറവിടമാണ്. ഇത് ഒരുമിച്ച് കഴിക്കുമ്പോൾ വയറിളക്കം, അസിഡിറ്റി, ഗ്യാസ് എന്നിവയ്ക്കും കാരണമാകും.
5. മത്സ്യം: തൈരിനൊപ്പം മത്സ്യം കഴിക്കുന്നതിനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഏറ്റവും അനാരോഗ്യ ഭക്ഷണ സംയോജനമാണ് ഇതെന്നാണ് പറയുന്നത്. മാംസം, മത്സ്യം, ചിക്കൻ തുടങ്ങിയ നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾക്കൊപ്പം പാൽ ഉൽപ്പന്നങ്ങൾ കഴിക്കാൻ പാടില്ലെന്നാണ് പറയുന്നത്.
6. ചായ: ചായ എല്ലാർക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാൽ ചായയും തൈരും ഒരിക്കും ഒരുമിച്ച് കഴിക്കാനേ പാടില്ല. തൈരിനും ചായക്കും ആസിഡ്ക് സ്വഭാവമാണ്. ഇത് ഒരുമിച്ച് കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും.












Click it and Unblock the Notifications