Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രേക്ക്ഫാസ്റ്റിൽ ഈ ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തിക്കോളൂ; ദഹനം തൊട്ട് എല്ലാം അടിപൊളിയാവും, ഉറപ്പ്

പ്രഭാതഭക്ഷണ പലപ്പോഴും ദിവസത്തിലെ ഏറ്റവും പോഷകപ്രദവും സുപ്രധാനവുമായ ഭക്ഷണമായി കണക്കാക്കുന്നു. പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം ശരീരത്തിൽ ​ഗ്ലൂക്കോസ് നിറയക്കുന്നു.. ഊർജ്ജത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും. ശരീരത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യും.

പ്രഭാത ഭക്ഷണം നിങ്ങളുടെ മെറ്റാബോളിസത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ദിവസം മുഴുവൻ കലോറി എരിയിച്ചുകളയാൻ‌ നിങ്ങളെ സഹായിക്കുന്നതാണ്. ആവശ്യത്തിന് ഊർജ്ജവും ഇത് നിങ്ങൾക്ക് നൽകും. ഊർജസ്വലത നിലനിർത്താനും നല്ല ദഹനത്തിനും പ്രോട്ടീൻ, നാരുകൾ ധാതുക്കൾ, വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ ഭക്ഷണം പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന നാരുകൾ അടങ്ങിയ ചില പ്രഭാത ഭക്ഷണങ്ങൾ ഇതാ..

egg

പ്രഭാതഭക്ഷണത്തിന് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ

ഓട്സ്: അവെനൻത്രമൈഡുകൾ എന്നറിയപ്പെടുന്ന പ്രധാനപ്പെട്ട ധാതുക്കളും ആൻ്റി ഓക്‌സിഡൻ്റുകളും ഓട്സിൽ ധാരാളമായി ഉണ്ട്. ഇത് വീക്കം കുറയ്ക്കാനും ഹൃദയാരോ​ഗ്യത്തിനും നല്ലതാണ്. ഓട്സ് പ്രഭാത ഭക്ഷണത്തിനൊപ്പം ചേർക്കുന്നത് കുടിലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും കുറെ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നു.

സ്മൂത്തികൾ:

സ്മൂത്തികളിൽ നാരുകൾ, പ്രോട്ടീനുകൾ, ആരോ​ഗ്യത്തിന് ആവശ്യമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ദഹനത്തിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്. അവ നിങ്ങളെ കുറേ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് സ്മൂത്തികൾ തയ്യാറാക്കാം. പഴങ്ങൾ ചേർത്ത് തയ്യാറാക്കാം..

പാൻ കേക്കുകൾ: പാൻ കേക്കുകൾ ശരീരത്തിന് പോഷക ​ഗുണങ്ങളുള്ള കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ, നാരുകൾ മറ്റ് ഘടകങ്ങൾ എന്നിവ നൽകുന്നു. പഞ്ചസാര സിറപ്പ് ഉപയോ​ഗിക്കുന്നതിന് പകരം. ഫ്രഷായതും മധുരമുള്ളതുമായ പഴങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ പാൻ കേക്കുകൾക്ക് മുകളിൽ വെയക്കാം. നാരുരകളാൽ സമ്പഷ്ടമായ ടോപ്പിം​ഗിന് ഫ്ളാക്സ് സീഡ് വിതറുക, അല്ലെങ്കിൽ പീനട്ട് ബട്ടർ ചേർക്കാം. ഈ പാൻ കേക്കുകൾ നിങ്ങളുടെ പ്രഭാത ഭക്ഷണത്തിൽ മികച്ച ഒരു തിരഞ്ഞെടുപ്പാണ്.

മുട്ടകൾ:

വിറ്റാമിനുകൾ, ധാതുക്കൾ, ഫോളേറ്റ്, ഇരുമ്പ്, ഫോളേറ്റ്, കരോട്ടിനോയിഡുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടം ആണ് മുട്ടകൾ. ഏത് ഭക്ഷണത്തിനും മികച്ച തിരഞ്ഞെടുപ്പാണ്. പ്രഭാതഭക്ഷണത്തിനൊപ്പം നിങ്ങൾക്ക് മുട്ട കഴിക്കാവുന്നത് ആണ്. വേവിച്ച മുട്ടകൾ ഏറ്റവും പോഷക ​ഗുണങ്ങൾ നൽകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+