സൂക്ഷിക്കണം!, ഈ പച്ചക്കറികള്‍ വേവിക്കാതെ കഴിച്ചാല്‍ 'പണികിട്ടും', അറിയണം ഇക്കാര്യങ്ങള്‍
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മികച്ച ആരോഗ്യം നേടിയെടുക്കാന്‍ സഹായിക്കും. കൂടാതെ പലരും പച്ചക്കറികള്‍ പച്ചയോടെ കഴിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഇത് നല്ലതാണെന്ന് അഭിപ്രായം പലരും പങ്കുവയ്ക്കുന്നതും കാണാം. എന്നാല്‍ എല്ലാ പച്ചക്കറികളും ഇങ്ങനെ പച്ചയ്ക്ക് കഴിക്കാമോ?
എല്ലാ പച്ചക്കറികളും ഇങ്ങനെ വേവിക്കാതെ കഴിക്കരുത്. അങ്ങനെ കഴിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഇതേ കുറിച്ച് ആയുര്‍വേദ, ഹെല്‍ത്ത് കോച്ചായ ഡോ ഡിംപിള്‍ ജംഗ്ദ, പറയുന്നത് ഇങ്ങനെയാണ്. നാലോളം പച്ചക്കറികളും പഴങ്ങളും പാചകം ചെയ്യാതെ കഴിക്കാന്‍ പാടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ഏതൊക്കെയാണ് ആ പച്ചക്കറികളെന്ന് നോക്കാം.

ചേമ്പില
ചേമ്പില പലരും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ ചേമ്പില ഉള്‍പ്പെടുത്തുന്നതിന് മുമ്പ് ചൂടുവെള്ളത്തില്‍ കഴുകണം. ചേമ്പില വേവിക്കാതെ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണ്. കൃത്യമായി വേവിച്ചില്ലെങ്കില്‍ ഇതില്‍ ഉണ്ടാകുന്ന ചില പഥാര്‍ത്ഥങ്ങള്‍ ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കും. ചേമ്പില പച്ചയ്ക്ക് കഴിക്കുന്നത് പൊള്ളല്‍, വീക്കം, ചൊറിച്ചില്‍ എന്നീ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
കെയ്ലും ചീരയും
ഇവയില്‍ ഉയര്‍ന്ന ഓക്സലേറ്റ് സാന്നിദ്ധ്യം ഉള്ളതിനാല്‍ അവ ചൂടുവെള്ളത്തില്‍ കഴുകിയിട്ട് വേണം ഉപയോഗിക്കാന്‍. ഇവ ഒരിക്കലും വേവിക്കാതെ കഴിക്കരുത്. ഒരുപാട് തരത്തിലുള്ള സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യം ഇവയില്‍ ഉണ്ടാകും. സാല്‍മോണല്ല പോലുള്ള ബാക്ടീരിയകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്.
കാപ്സിക്കം
നിരവധി ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറികളില്‍ ഒന്നാണ് കാപ്സിക്കം.കൃത്യമായി ചൂടുവെള്ളത്തില്‍ കഴുകി വേവിച്ച് വേണം ഇത് ഉപയോഗിക്കാന്‍. മറ്റ് അസംസ്കൃത പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സമാനമായി, പച്ച കാപ്സിക്കത്തിന്റെ ഉപരിതലത്തില്‍ സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യത്തിന് ഒരു ചെറിയ സാധ്യതയുണ്ട്, ഇ.കോളി അല്ലെങ്കില്‍ സാല്‍മൊണല്ല പോലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടാനും സാധ്യതയുണ്ട്. കഴിക്കുന്നതിനുമുമ്പ് ക്യാപ്സിക്കം നന്നായി കഴുകുന്നത് ഈ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും.
വഴുതനങ്ങ
വേവിക്കാത്ത വഴുതനങ്ങനയില് തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളില്‍ കാണപ്പെടുന്ന വിഷ പദാര്‍ത്ഥമായ സോളനൈന്‍ ഉള്‍പ്പെടുന്നു. ഇവ ഓക്കാനം, ഛര്‍ദ്ദി, ദഹന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. വേവിച്ച് കഴിക്കുമ്പോള്‍ മാത്രമാണ് വഴുതനങ്ങ സുരക്ഷിതം. നന്നായി ചൂടാക്കി വേവിച്ചതിന് ശേഷം മാത്രം വഴുതനങ്ങ കഴിക്കുക.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ












Click it and Unblock the Notifications