പല്ല് വെളുപ്പിക്കും, മുഖക്കുരു മാറ്റും, കണ്ണിനും ബെസ്റ്റ്..! പഴത്തിനേക്കാള്‍ പവറാണ് പഴത്തൊലി
പഴങ്ങളും പച്ചക്കറികളും മനുഷ്യ ശരീരത്തിന് നല്ലതാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. വാഴപ്പഴം അത്തരത്തില്‍ ഏറെ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ്. പൊതുവെ എല്ലാവരും പഴം കഴിച്ച് തൊലി കളയുന്നവരാണ്. എന്നാല്‍ ഇതിന്റെ തൊലി ഏറെ ആരോഗ്യഗുണമുള്ളതാണ് എന്ന് പലര്‍ക്കും അറിയില്ല. പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലി കാമ്പിനെക്കാള്‍ ആരോഗ്യകരമാണ്, ഇതിന്റെ ഒരു ഉദാഹരണമാണ് വാഴപ്പഴം.
വാഴപ്പഴത്തിന്റെ തൊലി ഏതൊക്കെ തരത്തിലാണ് നമ്മുടെ ആരോഗ്യത്തിന് ഉപകാരപ്പെടുന്നത് എന്ന് നോക്കാം. കാന്‍സറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന പോളിഫിനോള്‍, കരോട്ടിനോയിഡുകള്‍, മറ്റ് ആന്റിഓക്സിഡന്റുകള്‍ എന്നിവ പഴത്തൊലിയില്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ആന്റിഓക്സിഡന്റുകളുടെ അളവ് വര്‍ധിപ്പിക്കുകയും ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

വിറ്റാമിന്‍ ബി 6 ഉം വാഴപ്പഴത്തിലെ ഉയര്‍ന്ന ട്രിപ്‌റ്റോഫാന്‍ ഉള്ളടക്കവും വിഷാദരോഗത്തിന്റെയും മറ്റ് മാനസിക വൈകല്യങ്ങളുടെയും ചില ലക്ഷണങ്ങളെ ലഘൂകരിക്കും. പഴത്തൊലിയില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും കൊളസ്‌ട്രോള്‍ ധമനികളുടെ ഭിത്തികളില്‍ പറ്റിനില്‍ക്കുന്നത് തടയുകയും ചെയ്യുന്നു.
ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. പഴത്തൊലികള്‍ കണ്ണുകള്‍ക്ക് നല്ലതാണ്. ഇത് തിമിരത്തിന്റെ സാധ്യത കുറയ്ക്കുന്നു. പഴത്തൊലികള്‍ കണ്ണുകള്‍ക്ക് സമീപം വെക്കുന്നത് വീക്കം കുറയ്ക്കാന്‍ സഹായിക്കും. ഇവക്ക് കണ്ണുകള്‍ക്ക് താഴെയുള്ള ഇരുണ്ട വൃത്തങ്ങളെ ലഘൂകരിക്കാനും നേര്‍ത്ത വരകളുടെ രൂപം കുറയ്ക്കാനും സഹായിക്കുന്നു.
പഴത്തൊലിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട് എന്ന് നേരത്തെ പറഞ്ഞല്ലോ. ഇത് സ്ഥിരമായ മലവിസര്‍ജ്ജനത്തിന് സഹായിക്കുന്നു. കുടലില്‍ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് നാരുകള്‍ സഹായിക്കുന്നു. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. ദിവസവും ഒരു മിനിറ്റോളം പഴത്തിന്റെ തൊലികള്‍ ഉരസുന്നത് തിളങ്ങുന്ന പല്ലുകള്‍ നേടാന്‍ സഹായിക്കും.
പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയാല്‍ സമ്പുഷ്ടമായ ഇതുകൊണ്ട് തടവുമ്പോള്‍ ധാതുക്കള്‍ ഇനാമലില്‍ ആഗിരണം ചെയ്യപ്പെടുകയും പല്ലുകള്‍ വെളുപ്പിക്കുകയും ചെയ്യുന്നു. പഴത്തൊലി മുഖത്ത് പുരട്ടുന്നത് വഴി മുഖക്കുരുവും ഇല്ലാതാക്കാനാകും. കൂടാതെ ചര്‍മ്മത്തിലെ വീക്കം കുറയ്ക്കാനും അവ സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സിയും കൊണ്ട് സമ്പന്നമായ പഴത്തൊലി ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുകയും ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യുന്നു.
2011-ല്‍ നടത്തിയ ഒരു പഠനമനുസരിച്ച്, കരോട്ടിനോയിഡുകളും പോളിഫെനോളുകളും പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങളാല്‍ പഴത്തൊലി സമ്പന്നമാണ്. ശരീരവേദന കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഫ്രീ റാഡിക്കലുകളെ തടയാനും അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്ന ഫിനോളിക്‌സ്, ഫ്‌ലേവനോയിഡുകള്‍, ടാന്നിന്‍സ്, കരോട്ടിനോയിഡുകള്‍, ആല്‍ക്കലോയിഡുകള്‍ തുടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ അവയില്‍ ധാരാളമുണ്ട്.












Click it and Unblock the Notifications