Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊളസ്ട്രോൾ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കിൽ തുളസിയില കൊണ്ട് ഇതുപോലെ ചായ ഇട്ട് കുടിച്ചോളൂ

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു സാധാരണ ആരോഗ്യപ്രശ്നമാണ് ഉയർന്ന കൊളസ്ട്രോൾ. നിങ്ങളുടെ ശരീരത്തിലെ കോശങ്ങളിൽ കാണപ്പെടുന്ന ഒരു ഫാറ്റി-മെഴുക് പദാർത്ഥമാണ് കൊളസ്ട്രോൾ. ഇത് ശരീരത്തിൻ്റെ പ്രവർത്തനത്തിന് ആവശ്യമായ ഒരു ലിപിഡ് അല്ലെങ്കിൽ കൊഴുപ്പാണ്.

കരൾ ഉൽപ്പാദിപ്പിക്കുന്ന, പ്രധാനമായും രണ്ട് തരം കൊളസ്ട്രോൾ ഉണ്ട്: ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽ ഡി എൽ), ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച് ഡി എൽ). എൽ ഡി എൽ കൊളസ്ട്രോളിനെ പലപ്പോഴും 'മോശം' കൊളസ്ട്രോൾ എന്നാണ് വിളിക്കുന്നത്, കാരണം ഉയർന്ന അളവ് ധമനികളിൽ അടിഞ്ഞുകൂടാൻ ഇടയാക്കും, ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.

TULSI

അതേ സമയം, എച്ച് ഡി എൽ കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ എന്നാണ് അറിയപ്പെടുന്നത്. കാരണം ഇത് രക്തപ്രവാഹത്തിൽ നിന്ന് എൽ ഡി എ എൽ കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്. ചീത്ത കൊളസ്‌ട്രോൾ ചികിത്സിച്ചില്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും.

അമിതമായ എൽ ഡി എൽ അളവ് ഹൃദ്രോഗം, സ്ട്രോക്ക്, ഉയർന്ന ബിപി, മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യതയും കൂട്ടും. ഹൃദയാരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നത്. അതിനെ നിങ്ങളെ തുളസി സഹായിക്കും.

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ തുളസി ഇലകൾ:

ആന്റി ഓക്സിഡന്റുകളാല്‌‍ സമ്പുഷ്മാണ്: തുളസിയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഹാനീകരമായ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും എൽ ഡി എൽ അളവ് കുറയ്ക്കുകയും ചെയ്യും.

കരളിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കും: തുളസി കരളിന്റെ ആരോ​ഗ്യം വർദ്ധിപ്പിക്കുന്നു. കൊളസ്ട്രോൾ മെറ്റാബോളിസത്തിനും നിയന്ത്രിണത്തിനും ആവശ്യമായ ഘടകമാണ്.

സ്ട്രെസ് നിയന്ത്രിക്കുന്നു: കൊളസ്‌ട്രോളിൻ്റെ അളവ് വർധിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് സമ്മർദ്ദം. ഈ ഹെർബൽ ടീ കുടിക്കുന്നത് മോശം കൊളസ്‌ട്രോളിൻ്റെ അളവ് കുറയുകയും ഹൃദയത്തിന്റെ ആരോ​ഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ദഹനം വർദ്ധിപ്പിക്കുന്നു: തുളസി ചായ കുടിക്കുന്നത് ദഹനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്. കുടലിന്റെ ആരോ​ഗ്യത്തിനും സഹായിക്കും. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കും.

ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുന്നു: തുളസി ചായ പതിവായി കുടിക്കുന്നത് എൽഡിഎൽ അളവ് കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോളിനെ കൂട്ടുകയും ചെയ്തുകൊണ്ട് ലിപിഡ് പ്രൊഫൈലിനെ നിയന്ത്രിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.

നിങ്ങളുടെ ദിനചര്യയിൽ ചേർക്കുന്നത് എളുപ്പമാണ്: കൊളസ്‌ട്രോൾ മാനേജ്‌മെൻ്റിനുള്ള ഗുണം ചെയ്യുന്നതിന് തുളസി ചായ വെച്ച് കുടിക്കുന്നത് സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+