Get Updates
Get notified of breaking news, exclusive insights, and must-see stories!

എഴുന്നേറ്റയുടൻ എന്നും ക്ഷീണം തോന്നാറുണ്ടോ? ഒന്നല്ല 8 ചായകൾ, വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം

രാവിലെ ഒരു ചായ കുടിച്ചാൽ വല്ലാത്തൊരു ഉന്മേഷം കിട്ടാറില്ലേ. സാധാരണ ചായയെക്കാളും ഹെർബൽ ടീ കുടിക്കുന്നത് നമ്മുടെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യും. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും ജലാംശം നൽകാനും ഹെർബൽ ടീ സഹായിക്കും. കലോറി കുറവായതിനാൽ‌ ഹെർബൽ ടീ മികച്ച തിരഞ്ഞെടുപ്പാണ്.

തേൻ ലെമൺ ജിഞ്ചർ ടീ: ഇഞ്ചിയിലും നാരങ്ങയിലും വിറ്റാമിൻ സി ധാരളമായി അടങ്ങിയിരിക്കുന്നു. അത് കാെണ്ട് നിങ്ങളുടെ പ്രഭാതപാനിയമായി ഈ ചായ കുടിക്കുന്നത് നിങ്ങൾക്ക് ​ഗുണം ചെയ്യും. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും ഇഞ്ചി സഹായിക്കും. ഈ ഹെർബൽ ടീ നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുന്നത് ഏറെ ​ഗുണമുള്ള കാര്യമാണ്.

tea Herbal

ചെമ്പരത്തി ചായ: ചെമ്പരത്തി ചായ രുചികരമാണ്. നിങ്ങളുടെ ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും, ഇത് രക്തയോട്ടം സു​ഗമമാക്കും. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. കൂടാതെ, ഈ ഹെർബൽ ടീ മൈക്രോബയൽ അണുബാധകളെ ചെറുക്കുന്നതാണ്.

പുതിന - ഇഞ്ചി ചായ: പുതിന - ഇഞ്ചി ചായ നിങ്ങളുടെ മൊത്തതിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശമിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും. ഇഞ്ചി ചായ നിങ്ങളുടെ വയറിനും നല്ലതാണ്. നിങ്ങളുടെ മാനസിന് ഉന്മേഷവും സന്തോഷവും നൽകും.

തുളസി അശ്വ​ഗന്ധ ചായ: ഈ രണ്ട് സസ്യങ്ങളും അവയുടെ ഔഷധ ​ഗുണങ്ങൾക്ക് പേര് കേട്ടതാണ്. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഉത്തേജനം നൽകാൻ ഈ ഔഷധങ്ങൾ ചായയയിൽ ചേർക്കുക. ഈ കോമ്പിനേഷൻ സ്റ്റാമിന വർദ്ധിപ്പിക്കാനും സമ്മർദ്ദം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മഞ്ഞൾ ചായ: മഞ്ഞളിൽ കാണപ്പെടുന്ന കുർക്കുമിൻ എന്ന സംയുക്തം നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നതിന് കാരണമാകുന്നു. ഇത് ആന്റി ഇൻഫ്ലമേറ്ററി , പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ​ഗുണങ്ങൾക്കും പേര് കേട്ടതാണ്. നിങ്ങൾ ചായയിൽ മഞ്ഞൾ ചേർക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ദ​ഹനം എളുപ്പമാക്കുകയും ഹൃദയാരോഗ്യത്തെ സഹായിക്കുകയും ചെയ്യും.

ചമോമൈൽ ഫ്ലവർ ടീ: മനസ്സിനും ശരീരത്തിനും നല്ലതാണ് ഈ ചായ. ദഹനത്തിനും ​ഗുണം ചെയ്യും. നല്ല ഉറക്കത്തിനായി ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഈ ഹെർബൽ ടീ കുടിക്കുന്നത് നല്ലതാണ്. രുചികരവും അതുപോലെ തന്നെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നതുമായ പ്രകൃതിദത്ത ചായ ആണ് ഇത്.

കുങ്കുമപ്പൂ- ഏലക്ക ചായ: ഈ കോമ്പിനേഷൻ രുചികരവും ആരോഗ്യത്തിന് ​ഗുണം ചെയ്യുന്നതുമാണ്. ആൻ്റി ഓക്‌സിഡൻ്റുകളാൽ നിറഞ്ഞിരിക്കുന്ന ഈ ചായ സമ്മർദ്ദവും വീക്കവും ഒഴിവാക്കാൻ സഹായിക്കുന്നു. ഈ ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താൻ കഴിയും.

ശർക്കരം ചായ: ഈ ചായ കുടിക്കുന്നത് നിങ്ങൾക്ക് മൊത്തത്തിൽ പോസിറ്റിവിറ്റി നൽകുന്നു. ശർക്കരയിലെ പോഷകങ്ങൾ ശരീകത്തിലെ അണുബാധകൾക്കെതിരെ പോരാടാൻ സഹായിക്കുന്നു. കാർബോഹൈഡ്രേറ്റിൻ്റെ സ്വാഭാവിക ഉറവിടമായതിനാൽ ഇത് സമൃദ്ധമായി ഊർജ്ജം നൽകുന്നു. അതിനാൽ, ഈ ചായ നിങ്ങളുടെ ദൈനംദിന ശീലമാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+