ഒരു ദിവസം എത്ര തവണ മൂത്രമൊഴിക്കണം? മൂത്രത്തിന്റെ അളവ് കുറഞ്ഞാല്‍ എന്താണ് അര്‍ത്ഥം?
മൂത്രമൊഴിക്കുക എന്നത് ഏതൊരാളും നിത്യജീവിതത്തില്‍ ചെയ്യുന്ന സ്ഥിരം പ്രക്രിയയാണ്. എന്നാല്‍ നമ്മളില്‍ എത്രപേര്‍ മൂത്രമൊഴിക്കുന്നതിന്റെ സമയവും അളവും നോക്കാറുണ്ട്. നമ്മള്‍ എത്ര തവണ മൂത്രമൊഴിക്കുന്നു എന്നത് സൂചിപ്പിക്കുന്നത് നമ്മുടെ വൃക്കകള്‍ക്ക് മാലിന്യങ്ങളും വെള്ളവും എത്ര വേഗത്തില്‍ ഫില്‍ട്ടര്‍ ചെയ്ത് മൂത്രാശയത്തിലെത്തിച്ച് മൂത്രമൊഴിക്കാന്‍ കഴിയും എന്നതാണ്.
മൂത്രസഞ്ചി ഒരു ബലൂണ്‍ പോലെ വികസിച്ച് കഴിഞ്ഞാല്‍ അത് മൂത്രസഞ്ചിയിലെ പേശികളില്‍ സമ്മര്‍ദ്ദം ചെലുത്തും. ഒരു ശരാശരി വ്യക്തി ഏകദേശം 3 മുതല്‍ 4 മണിക്കൂര്‍ വരെ ഇടവിട്ട് ഒരു ദിവസം 6 മുതല്‍ 8 തവണ വരെ മൂത്രമൊഴിക്കുന്നു എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മൂത്രസഞ്ചിയില്‍ 350 മുതല്‍ 600 മില്ലി ലിറ്റര്‍ വരെ മൂത്രം ഉള്ളപ്പോഴാണ് മൂത്രമൊഴിക്കാന്‍ നമുക്ക് തോന്നുന്നത്.

അതിനാല്‍ തന്നെ മൂത്രമൊഴിക്കാന്‍ തോന്നുമ്പോള്‍ തന്നെ ഒഴിക്കണം. അല്ലാത്തപക്ഷം ഇത് കാലക്രമേണ മൂത്രാശയ പേശികള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതിന് കാരണമാകും. മൂത്രമൊഴിക്കല്‍ നമ്മുടെ ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളുടെയും പ്രതിഫലനമാണ്. മാത്രമല്ല നാം കഴിക്കുന്ന ദ്രാവകവും ഭക്ഷണവും മരുന്നുകളും ചില ആരോഗ്യപ്രശ്‌നങ്ങളും നമ്മുടെ മൂത്രമൊഴിക്കുന്ന അളവില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും.
മൂത്രമൊഴിക്കാനുള്ള ശക്തമായ പ്രേരണ, മൂത്രത്തിന്റെ നിയന്ത്രണം നഷ്ടപ്പെടല്‍ എന്നിവ ഉണ്ടെങ്കില്‍ ഓവര്‍ ആക്റ്റീവ് ബ്ലാഡര്‍ എന്നാണ് അറിയപ്പെടുന്നത്. പ്രമേഹമുള്ള രോഗികള്‍ക്ക് മൂത്രമൊഴിക്കല്‍ കൂടുതലായിരിക്കും. വൃക്കകള്‍ രക്തത്തിലെ അധിക പഞ്ചസാര കണ്ടെത്തുമ്പോള്‍ അക് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന് കൂടുതല്‍ മൂത്രം പമ്പ് ചെയ്യുന്നു. പൊതുവെ പലര്‍ക്കും അനുഭവപ്പെടുന്നവ മറ്റൊരു അവസ്ഥയാണ് മൂത്രനാളി അണുബാധ അഥവാ യുടിഐ.
മൂത്രനാളിയിലെ അണുബാധ ഉണ്ടാകുമ്പോള്‍ ബാക്ടീരിയകള്‍ മൂത്രസഞ്ചിയിലെ ആവരണത്തെ പ്രകോപിപ്പിക്കും. ഇത് കടുത്ത വേദനയിലേക്ക് നയിക്കും. നമ്മുടെ ശരീരത്തിലെ ജലാംശം കുറയുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കുറഞ്ഞ അളവിലുള്ള മൂത്രമോ അല്ലെങ്കില്‍ ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കുന്നതോ വൃക്കരോഗത്തിന്റെ ലക്ഷണമായിരിക്കാം. ഇതിനോടൊപ്പം ക്ഷീണം, ഓക്കാനം അല്ലെങ്കില്‍ പേശിവലിവ് പോലുള്ള മറ്റ് ലക്ഷണങ്ങളും ഉണ്ടോ എന്ന് ശ്രദ്ധിക്കണം.
ഗര്‍ഭധാരണ സമയത്തും മൂത്രത്തിന്റെ അളവ് കൂടും. പ്രതിദിനം ഏകദേശം ഒരാള്‍ 2 ലിറ്റര്‍ മൂത്രമൊഴിക്കുന്നത് ആരോഗ്യകരമായ ശീലമാണ്. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് കുറച്ച് വെള്ളം കുടിക്കണം. കാപ്പി, മദ്യം പോലുള്ളവ പരിമിതപ്പെടുത്തുകയും ശുദ്ധജലത്തിന്റെ അളവ് കൂട്ടുകയും വേണം. ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെയും മലബന്ധം ഒഴിവാക്കാന്‍ സാധിക്കും.












Click it and Unblock the Notifications