'ബ്ലഡി സ്വീറ്റി'നോട് ധൈര്യമായി നോ പറയാം ; ആസക്തി കുറക്കാൻ ഈ മാർഗങ്ങൾ
പഞ്ചസാരയെ ആരോഗ്യ വിദഗ്ദർ പൊതുവേ വെളുത്ത വിഷം എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ വിളിക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് തന്നെയാണ് പഠനങ്ങൾ തെളിയിക്കുന്നത്. ടൈപ്പ്- 2 പ്രമേഹം മുതൽ ഒരു വലിയ ലിസ്റ്റ് ജീവിത ശൈലീ രോഗങ്ങൾക്കുള്ള ഒരു പ്രധാന കാരണം പഞ്ചസാര തന്നെയാണ്. പല ആളുകളും ഡയറ്റിൽ നിന്ന് പഞ്ചസാര ഒഴിവാക്കാൻ പരമാവധി ശ്രമിക്കാറുണ്ടെങ്കിലും മധുരത്തോടുള്ള ആസക്തി വില്ലനായി വരാറുണ്ട്. എങ്ങനെ പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കാമെന്ന് നോക്കാം.
മധുരം കഴിക്കാനുള്ള ആസക്തി വരുമ്പോൾ ഉടനെ പോയി ഒരു വലിയ ചോക്ലേറ്റ് വാങ്ങിക്കഴിക്കുകയോ ഒരു ഐസ്ക്രീമോ കേക്കോ വാങ്ങുകയോ ചെയ്യാതിരിക്കുക. ഒരു ചെറിയ കുക്കീസ് അല്ലെങ്കിൽ പരമാവധി രണ്ട് ഇഞ്ച് നീളമുള്ളൊരു ചോക്ലേറ്റ് ബാർ മാത്രം കഴിക്കുക. അതു പോലെ പരമാവധി പ്രൊസസ്ഡ് ഭക്ഷണങ്ങൾ ഒഴിവാക്കാം. മധുര പ്രിയരാണ് നിങ്ങളെങ്കിൽ ഒരു നേരത്തെ ഭക്ഷണം സ്മൂത്തി ആക്കി ക്രമീകരിക്കാം. നിങ്ങൾക്കിഷ്ടമുള്ള പഴവർഗങ്ങൾ, ഈന്തപ്പഴം, തേൻ എന്നിവ അതിൽ ചേർക്കാം.

അതു പോലെ പെട്ടെന്ന് മധുരം കഴിക്കാൻ തോന്നുമ്പോൾ വീട്ടിൽ ഏത് പഴ വർഗമാണോ ഉള്ളത് അതിൽ നിന്ന് ഒരെണ്ണം കഴിക്കാം. മധുരം കഴിക്കാൻ കൊതി തോന്നുമ്പോൾ പെട്ടെന്ന് എണീറ്റ് നടക്കുക. ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ നിങ്ങൾക്ക് ബോധപൂർവ്വം തിരിക്കാനാകും. ഭക്ഷണം കൃത്യമായി കഴിക്കണം. ഒരുപാട് വിശന്നിരുന്ന് കഴിച്ചാൽ പഞ്ചസാരയോടുള്ള ആസക്തി കൂടുമെന്ന് പഠനങ്ങൾ പറയുന്നു.
ഇനി മധുരം കഴിക്കണമെന്ന് തോന്നിയാൽ പരമാവധി പോഷക ഗുണങ്ങൾ കൂടിയുള്ള മധുരം തെരഞ്ഞെടുക്കാം. അതും വളരെ ചെറിയ അളവിൽ മാത്രം. ഡാർക്ക് ചോക്ലേറ്റ്, ശർക്കര, പ്രകൃതിദത്തമായ തേൻ എന്നിവ ഇതിനായി തെരഞ്ഞെടുക്കാവുന്നതാണ്. സ്ട്രെസ്, ഡിപ്രഷൻ എന്നിങ്ങനെ മാനസികമായ പ്രശ്നങ്ങൾ ഓവർ ഈറ്റിങ്ങിലേക്ക് പോകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അമിത ഭക്ഷണം കഴിക്കുന്നതും, മധുരം കഴിക്കുന്നതും ഒഴിവാക്കണം.
അതു പോലെ ഒരു മാസത്തോളം നിങ്ങൾക്ക് മധുരം കഴിക്കാതെ പിന്തുടർന്ന് പോവാനായാൽ മധുരത്തോടുള്ള ആസക്തി കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. മാനസികമായിത്തന്നെ മധുരം കുറക്കാനുള്ള തീരുമാനമെടുക്കുകയാണ് ഏറ്റവും ഫലപ്രദമായ രീതി. നിങ്ങൾക്ക് നിങ്ങളെത്തന്നെ ചാലഞ്ച് ചെയ്ത് മധുരം അപ്പാടെ നിർത്താം. വല്ലപ്പോഴും ഒരു ബാർ ചോക്ലേറ്റ് കഴിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഒരു ദിവസം 4-5 ഗ്ലാസ് മധുരമുള്ള ചായ കുടിച്ച് പിന്നെയും മറ്റു മധുര പദാർത്ഥങ്ങൾ കഴിക്കുന്നത് ഭാവിയിൽ വലിയ അപകടമാകും.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications