മോര് മുതൽ പിസ്ത വരെ; 9 മണിക്കൂറെങ്കിലും ജോലി ചെയ്യുന്നവരാണെങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കല്ലേ
ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ സമ്മർദ്ദം എല്ലാവർക്കും ഉള്ളതാണ്. ജോലിയിലെ ടെൻഷൻ കാരണം പലപ്പോഴും ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടാറില്ല. ഉദാസീനമായ ജീവിത ശൈലിയും ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതുമൊക്കെ ശരീരത്തെ വല്ലാതെ ബാധിക്കുകയും ചെയ്യുന്നു.
ഓഫീസിൽ ചെന്നാൽ പിന്നെ ഭക്ഷണം കഴിക്കാൻ പോലും എഴുന്നേൽക്കില്ല. ലഘുഭക്ഷണം കഴിച്ച് വിശപ്പ് മാറ്റും, ഇത് വയറ്റിലെ അസ്വസ്ഥതയ്ക്കും ഭാരം വർദ്ധിക്കാനും കാരണമാകും. അനാരോഗ്യകരമായ ഭക്ഷണം ഏകാഗ്രത തടസ്സപ്പെടുത്തുകയും ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

പ്രോസസ്സ് ചെയ്ത ഭക്ഷണം കഴിക്കാതെ നിങ്ങൾക്ക് എങ്ങനെ ഓഫീസിൽ പോകുന്ന സമയത്ത് വിശപ്പ് മാറ്റാനും ആരോഗ്യകരമായ തൊഴിൽ ജീവിത ബാലൻസ് നിലനിർത്താനും സാധിക്കും. വിശദമായി അറിഞ്ഞാലോ?
മോര്: പോഷകാഹര വിദഗ്ധരുടെ അഭിപ്രായത്തിൽ മോര് കുടിക്കുന്നത് ജോലി- ജീവിത സന്തുലിതാവസ്ഥ നിലനിർത്താനും ഉന്മേശം അനുഭവിക്കാനും സഹായിക്കുന്നു. മോരിൽ ആന്റി ഫംഗൽ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങളുണ്ട്. ഇത് ഗുരുതപരമായ രോഗങ്ങളെ തടയുന്നതിന് സഹായിക്കും. രാവിലെ 10 നും 11 നും ഇടയിൽ മോര് കുടിക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്.
പുതിന ചായ: രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും രക്ത ചംക്രമണം മെച്ചപ്പെടുത്താനും ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാനും സമ്മർദ്ദം കുറയ്ക്കാനും പുതിന ചായ സഹായിക്കും. ഓഫീസിൽ ഉച്ചഭക്ഷണത്തിന് ശേഷം വെള്ളത്തിനൊപ്പം പുതിന ചായ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ചായ, കാപ്പി എന്നിവയോടുള്ള ആസക്തി കുറയും.
വാഴപ്പഴം: വാഴപ്പഴത്തിന്റെ നാരുകൾ നല്ലതാണ്. ഒരു വാഴപ്പഴം രാവിലെയോ ഉച്ചയ്ക്ക് ശേഷമോ ലഘുഭക്ഷണമായി കഴിക്കുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും എന്നാണ് പറയുന്നത്. ശാരീരരകവും മാനസികവുമായ ഊർജ്ജം വർദ്ധപ്പിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത പഞ്ചസാര വാഴപ്പഴത്തിൽ കാണപ്പെടുന്നു. പൊട്ടാസ്യം, നാരുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ നല്ല ഉറവിടമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും.
പിസ്ത: വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ്, കാൽസ്യം, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ പിസ്ത രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കുന്നു. പിസ്ത കഴിക്കുന്നത് മെറ്റാബോളിക് പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. ജലദോഷം പോലെയുള്ള രോഗങ്ങൾ തടയാനും സഹായിക്കും. വിശപ്പ് മാറാൻ പിസ്ത മതി.












Click it and Unblock the Notifications