കടുകിന് ഇത്രയും ഗുണങ്ങളോ; ചർമ്മത്തിന് പ്രായവും തോന്നില്ല, മുഖക്കുരുവിനും തലവേദനയ്ക്കും പരിഹാരവും
കറി ഒക്കെ വെച്ചു കഴിഞ്ഞാൽ അവസാനം സ്വാദ് കൂട്ടാനായി ഒരു പരിപാടി ഉണ്ട്. കടുക് താളിച്ച് ഇടും. ചിലർക്ക് കടുക് ഇഷ്ടമേ അല്ലാത്ത ഒന്നാണ്. കറിയിൽ നിന്നൊക്കെ തിരഞ്ഞുപിടിച്ച് മാറ്റി വെയ്ക്കും. എന്നാൽ ഈ കടുക് കാണാൻ ചെറുതാണെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ മുൻപിലാണ്.
വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ കടുക് നിങ്ങളുടെ ആരോഗ്യത്തിനും ചർമ്മത്തിനും വരെ ഗുണകരമാണ്. കടുക് ഭക്ഷണത്തിൽ ഉൾപ്പെടുത്തന് കൊണ്ടുള്ള ഗുണങ്ങളാണ് പറയുന്നത്. വരൂ, വിശദമായി അറിയാം..

ക്യാൻസർ തടയുന്നു: ശരീരത്തിലെ ക്യാൻസറിന് കാരണമാകുന്ന കോശങ്ങളുടെ വളർച്ചയെ തടയുന്ന ഗ്ലൂക്കോസിനോലേറ്റുകൾ, മൈറോസിനേസ് തുടങ്ങിയ സംയുക്തങ്ങൾ കടുക് വിത്തുകളിൽ നിറഞ്ഞിരിക്കുന്നു.
തലവേദനയ്ക്ക് ആശ്വാസം നൽകും: തലവേദന, മൈഗ്രേൻ എന്നിവയാൽ ബുദ്ധിമുട്ടുമ്പോഴും കടുക് വിത്ത് ഫലപ്രദമാണ്. വിത്തുകളിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, അത് നമ്മുടെ നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദനയും ആയാസവും ഒഴിവാക്കുകയും ചെയ്യുന്നു.
ദഹനത്തിന് നല്ലത്: കടുക് നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്കും അത്യുത്തമമാണ്. നിങ്ങൾക്ക് ദഹനക്കേട് ഉണ്ടെങ്കിൽ അതിൽ നിന്ന് മുക്തി നേടാൻ കടുക് സഹായിക്കും. വിത്തുകളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് മലവിസർജ്ജനം എളുപ്പമാക്കുകയും ശരീരത്തിന്റെ ദഹനശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പ്രായം തോന്നിക്കുന്നത് തടയുന്നു: വാർദ്ധക്യം നമുക്ക് ഒഴിവാക്കാൻ കഴിയുന്ന ഒന്നല്ല.വയസ്സാകുന്നത് തടയാൻ നിങ്ങൾ കഴിയില്ല. എന്നാൽ ചർമത്തിൽ പ്രായം തോന്നാതിരിക്കാൻ ചില ടിപ്പുകളുണ്ട്. ഭക്ഷണത്തിൽ കടുക് ഉൾപ്പെടുത്തിയാൽ ചർമ്മത്തിന് പ്രായം തോന്നുന്നത് ഇല്ലാതാക്കം. വിത്തുകളിൽ വിറ്റാമിൻ എ, കെ, സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഒരു വ്യക്തിയിൽ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.
ചർമ്മത്തിന് നല്ലത്: എല്ലാ സീസണിലും ചർമ്മത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്, കടുക് ഇതിന് നിങ്ങളെ സഹായിക്കും. കടുക് നിങ്ങളുടെ ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും എല്ലാ അഴുക്കുകളും നീക്കം ചെയ്യുകയും മുഖക്കുരുവിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഗുണവും കടുകിൽ ഉണ്ട്.
കടുക് എങ്ങനെ ഉപയോഗിക്കാം: നിങ്ങൾക്ക് ഭക്ഷണത്തിൽ കടുക് ചേർക്കാം അല്ലെങ്കിൽ പാചകത്തിന് കടുകെണ്ണ ഉപയോഗിക്കാം. നിങ്ങളുടെ സാലഡിലോ അച്ചാറിലോ ചട്ണിയിലോ കടുക് ചേർക്കാം.












Click it and Unblock the Notifications