കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്നവർക്കും കഴിക്കാം റാഗി, അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ
വിവിധ തരത്തിലുള്ള ചെറുധാന്യങ്ങൾ ഭക്ഷണ പദാർത്ഥമായി ഉപയോ ഗിച്ചു വരുന്നവരാണ് നമ്മൾ. അത്തരത്തിൽ കുട്ടികൾക്ക് വളരെ സാധാരണ ഗതിയിൽ കൊടുക്കുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് റ ഗി. ഫിം ഗർ മില്ലറ്റ് എന്നും റാ ഗി അറിയപ്പെടുന്നുണ്ട്. എന്നാൽ കുഞ്ഞുങ്ങൾക്ക് മാത്രമല്ല ഏത് പ്രായത്തിലുള്ളവർക്കും കഴിക്കുന്ന ഒന്നാണ് റാ ഗി. കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് റാ ഗി. കൂടാതെ ഇത് ഗ്ലൂറ്റൻ ഫ്രീയാണ്. റാ ഗിയുടെ ആരോ ഗ്യ ഗുണങ്ങൾ നോക്കാം.
നിങ്ങളുടെ പ്രോട്ടീൻ ഉപഭോഗം വർധിപ്പിക്കുന്നതിനുള്ള ഒരു സസ്യാഹാര മാർ ഗമായി റാ ഗിയെ ഉപയോ ഗപ്പെടുത്താം. മാംസാഹാരികൾക്ക് പ്രത്യേകിച്ചും നല്ല പ്രോട്ടീൻ ഉൾപ്പെടുത്താനുള്ള ഒന്നായി റാ ഗി ഉപയോ ഗിക്കാം. ഉയർന്ന ഫൈബർ ആണ് റാ ഗിയുടെ മറ്റൊരു പ്രത്യേകത. ദഹന വ്യവസ്ഥയെ ശക്തമാക്കാനും, മെറ്റബോളിസം വർധിപ്പിക്കാനും, വണ്ണം കുറക്കാനുള്ളവർക്ക് നല്ലൊരു ഫൈബർ സോഴ്സ് ആയും റാ ഗിയെ പ്രയോജനപ്പെടുത്താവുന്നതാണ്.

നേരത്തെ പറഞ്ഞതു പോലെ ശരീര ഭാരം കുറക്കാൻ ഉദ്ദേശിക്കുന്നവർക്ക് ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് റാ ഗി. ഉയർന്ന പ്രോട്ടീൻ ഉള്ളത് കൊണ്ട് റാ ഗി കഴിച്ചവർക്ക് കുറേ നേരത്തേക്ക് വിശപ്പ് അനുഭവപ്പെടില്ല. ഇത് വയർ നിറഞ്ഞിരിക്കുകയാണെന്ന പ്രതീതി നിങ്ങൾക്ക് നൽകുന്നു. ഇത് വളരെ പോഷകഗുണമുള്ളതും രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു ഭക്ഷണ വസ്തുവാണ്.
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ ഇത് ചർമ്മ സംരക്ഷണത്തിനും റാ ഗി നല്ലതാണ്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാനും നിങ്ങളുടെ ചർമ്മത്തെ യുവത്വവും തിളക്കവും നിലനിർത്താനും സഹായിക്കുന്നു. ആരോഗ്യമുള്ള മുടിക്ക് ആവശ്യമായ പോഷകങ്ങളുടെ ഒരു കലവറ കൂടിയാണ് റാ ഗി. മുടികൊഴിച്ചിൽ തടയുന്നതിനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന ഇരുമ്പും സിങ്കും ഇതിൽ അടങ്ങിയിട്ടുണ്ട്. പതിവായി റാഗി കഴിക്കുന്നത് മുടിയുടെ ഭംഗി നിലനിർത്താനും നല്ലതാണ്.
സ്ഥിരമായി റാഗി കഴിക്കുന്നത് എല്ലുകളും പല്ലുകളും ശക്തിയായി നിലനിർത്തുന്നതിന് സഹായിക്കുന്നു. പെട്ടെന്ന് എല്ലിന് സ്ക്രാച്ച് വരിക , എല്ല് പൊട്ടുക, ഓസ്റ്റിയോപൊറോസിസ് എന്നിവയുടെ സാധ്യത കുറയ്ക്കും. ഗർഭ കാലത്ത് റാ ഗി കഴിക്കുന്നത് സ്ത്രീകളിൽ മുലപ്പാലിന്റെ ഉത്പാദനം വർധിപ്പിക്കും. ഇത് കൂടാതെ ഗർഭ കാലത്തെ ആരോ ഗ്യ സംരക്ഷണത്തിനും റാ ഗി നല്ലതാണ്.
പ്രമേഹം നിയന്ത്രിക്കാൻ റാഗി ഉപയോഗപ്രദമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഡയറ്ററി ഫൈബറിന്റെ കൂടി കലവറയാണ്. റാഗിയിൽ നിരവധി ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്റി ക്യാൻസർ ഗുണങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഗ്ലൂട്ടൻ ഫ്രീ ഭക്ഷണം പിന്തുടരാൻ ആ ഗ്രഹിക്കുന്ന ആളുകൾക്ക് റാ ഗി നല്ലൊരു ചോയ്സാണ്.
കുഞ്ഞുങ്ങൾക്കും വളരുന്ന കുട്ടികൾക്കും നൽകാവുന്ന മികച്ച ഭക്ഷണമാണ് റാഗി. പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, സിങ്ക്, മറ്റ് അവശ്യ പോഷകങ്ങൾ കുട്ടികളുടെ വളർച്ചയ്ക്ക് വളരെ അത്യാവശ്യമാണ്. റാഗിയിൽ സോഡിയമോ കൊളസ്ട്രോളോ അടങ്ങിയിട്ടില്ല. കൂടാതെ, വിറ്റാമിനുകളുടെയും ഡയറ്ററി ഫൈബറിന്റെയും സഹായത്തോടെ ശരീരത്തിൽ നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും സാധിക്കുന്നു. ഇങ്ങനെ ഹൃദയധമനികളിലെ കൊഴുപ്പിന്റെ നിക്ഷേപം കുറയ്ക്കാനും ഹൃദയാരോ ഗ്യം രക്ഷപ്പെടുത്താനും സഹായിക്കും.
അനീമിയ ഉള്ളവർക്കും റാ ഗി കഴിക്കുന്നത് വളരെ നല്ലതാണ്. ഇരുമ്പ് സത്ത് നന്നായി അടങ്ങിയിട്ടുള്ളതു കൊണ്ട് തന്നെ റാ ഗി കഴിയ്ക്കുന്നത് ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കുകയും വിളർച്ചയെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications