ആർത്തവ സമയം കഷ്ടപ്പാടുകൾ നിറഞ്ഞതാണോ? ഈ ഭക്ഷണ സാധനങ്ങൾ കഴിച്ച് നോക്കൂ
ആർത്തവ കാലം സ്ത്രീകൾക്ക് ശാരീരികവും മാനസികവുമായ ഒരുപാട് ബുദ്ധിമുട്ടുകളുടെ കാലമാണ്. ഈ സമയത്ത് തലവേദന,ഓക്കാനം,ക്ഷീണം,വീർപ്പുമുട്ടൽ,മൂഡ് സ്വിങ്സ്, നടുവേദന തുടങ്ങി ഒരുപാട് ബുദ്ധിമുട്ടുകൾ സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരാറുണ്ട്. വേദന കുറയ്ക്കാൻ ഗുളികകൾ ലഭിക്കുമെങ്കിലും ഒരു പരിധി വരെ മാത്രമാണ് അതിന്റെ ഫലം ലഭിക്കുക. എന്നാൽ നിങ്ങളുടെ ഭക്ഷണ രീതിയ്ക്ക് ആർത്തവ കാലത്ത് വലിയ മാറ്റങ്ങൾ വരുത്താനാകും. ആർത്തവ കാലത്ത് ഉറപ്പായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണ സാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ആർത്തവ കാലത്ത് ശരീരത്തിനാവശ്യമായ വെള്ളം കുടിച്ചിരിക്കണം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് നിർജ്ജലീകരണം കാരണമുള്ള തലവേദന ഇല്ലാതാക്കും. പഴങ്ങളും പച്ചക്കറികളും ധാരാളം ഡയറ്റിൽ ഉൾപ്പെടുത്തണം. തണ്ണിമത്തൻ, വെളളരി പോലുള്ള ജലാംശം കൂടുതലുള്ളവ ഉപയോ ഗിക്കാം. ഇത് കൂടാതെ പഴങ്ങൾ കഴിക്കുന്നത് അമിതമായി മധുരം കഴിക്കാനുള്ള ആസക്തി കുറയ്ക്കും.

ആർത്തവ കാലത്ത് കൂടുതൽ രക്ത സ്രാവമുണ്ടാകുന്ന ആളുകൾ ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തണം. രക്തസ്രാവം ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകും. ഇത് ക്ഷീണം, ശരീര വേദന, തലകറക്കം എന്നിവയ്ക്ക് കാരണമാകും. ഇലക്കറികൾ കഴിച്ചാൽ ഇതിന് ഒരു പരിഹാരമാകും.
ഇഞ്ചിയിട്ട ചൂടുള്ള ഒരു കപ്പ് ചായ കുടിക്കുന്നത് വേദന കുറയ്ക്കും. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി സ്വഭാവം പേശികളെ ശമിക്കാൻ സഹായിക്കും. ഓക്കാനം കുറയ്ക്കാനും ഇഞ്ചിക്ക് കഴിയും.അതേ സമയം ഒരു ദിവസം 4 ഗ്രാമിൽ കൂടുതൽ കഴിക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകും.
ഇരുമ്പും പ്രോട്ടീനും അടങ്ങിയ മാസ്യം ആയ ചിക്കൻ ഈ സമയത്ത് കഴിയ്ക്കാം. ആർത്തവ കാലത്ത് പ്രോട്ടീൻ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ ഗ്യ സംരക്ഷണത്തിന് സഹായിക്കും. ഇരുമ്പ്, പ്രോട്ടീൻ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ മത്സ്യവും ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. 2012 ൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത് ഒമേഗ -3യ്ക്ക് ആർത്തവ വേദനയുടെ തീവ്രത കുറയ്ക്കാൻ കഴിയുമെന്നാണ്. അതു പോലെ മൂഡ് സ്വിങ്സ്, ആർത്തവ കാലത്തെ ഡിപ്രഷൻ എന്നിവയുള്ളവർക്കും മീൻ ഫലപ്രദമാകും.
വയറു വേദനയുള്ളവർക്ക് ഡാർക്ക് ചോക്ലേറ്റ് ഉപയോ ഗിക്കാവുന്നതാണ്. ഡാർക്ക് ചോക്ലേറ്റിൽ ഇരുമ്പും മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. 70 മുതൽ 85 ശതമാനം വരെ ഡാർക്ക് ചോക്ലേറ്റ് അടങ്ങിയ 100 ഗ്രാം ബാറിൽ നിന്ന് നമ്മുടെ ഒരു ദിവസത്തേക്കാവശ്യമായ മ ഗ്നീഷ്യം, ഇരുമ്പ് എന്നിവ ലഭിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രീ മെൻസ്ട്രുവൽ സിൻട്രോം പ്രശ്നങ്ങളും ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതു വഴി ലഘൂകരിക്കാനാകും.
ആർത്തവ കാലത്ത് നട്സ് കഴിക്കുന്നത് നല്ലതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് നട്സ്. മഗ്നീഷ്യം, വിവിധ വിറ്റാമിനുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. നട്സ് കഴിക്കാനിഷ്ടമില്ലാത്തവർക്ക് നട്ട് ബട്ടറോ നട്ട്സ് ഉൾപ്പെടുത്തി സ്മൂത്തികളോ കഴിക്കാം. ചെറുപയർ പോലുള്ള ലെന്റിൽസ് ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സസ്യാഹാരികൾക്ക് അധിക പ്രോട്ടീൻ ലഭിക്കാൻ സഹായിക്കും.
പലർക്കും ആർത്തവ കാലയളവിലോ അതിനുശേഷമോ യീസ്റ്റ് അണുബാധ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തൈര് പോലുള്ള പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണം ഉപയോ ഗിക്കുന്നത് യോനിയിലെ നല്ല ബാക്ടീരിയയെ പോഷിപ്പിക്കുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ തൈരിൽ മഗ്നീഷ്യം, കാൽസ്യം പോലുള്ള മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications