Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിള്‍ സൈഡര്‍ വിനാഗിരി നല്ലതോ ചീത്തയോ..? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

ആപ്പിള്‍ സൈഡര്‍ വിനാഗിരി എന്ന് വലിയ തരത്തില്‍ പ്രചാരം നേടുന്നുണ്ട്. ചര്‍മ്മ സംരക്ഷണത്തിനും അമിതവണ്ണം ഇല്ലാതാക്കുന്നതിനുമെല്ലാം നമ്മള്‍ ആപ്പിള്‍ സൈഡര്‍ വിനാഗിരി ഉപയോഗിക്കാറുണ്ട്. ഇതോടൊപ്പം തന്നെ മറ്റ് ചില ആരോഗ്യ ഗുണങ്ങളും ആപ്പിള്‍ സൈഡര്‍ വിനാഗരിക്കുണ്ട്. അവ എന്തെല്ലാമാണ് എന്ന് നമുക്കൊന്ന് പരിശോധിച്ച് നോക്കാം.

അസറ്റിക് ആസിഡ് വിനാഗിരിയുടെ പ്രാഥമിക സജീവ സംയുക്തമാണ് ഇത്. ഇതില്‍ 5 - 6 ശതമാനം അസറ്റിക് ആസിഡാണ് അടങ്ങിയിരിക്കുന്നത്. ഓര്‍ഗാനിക്, ഫില്‍ട്ടര്‍ ചെയ്യാത്ത ആപ്പിള്‍ സൈഡര്‍ വിനാഗിരിയില്‍ മദര്‍ എന്ന ഒരു പദാര്‍ത്ഥവും അടങ്ങിയിരിക്കുന്നു, അതില്‍ പ്രോട്ടീനുകള്‍, എന്‍സൈമുകള്‍, ഫ്രണ്ട്‌ലി ബാക്ടീരിയകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഗുണനിലവാരമുള്ള ആപ്പിള്‍ സൈഡര്‍ വിനാഗിരിയില്‍ അമിനോ ആസിഡുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കാം

HEALTH TIPS

രോഗകാരികളായാ ബാക്ടീരിയകളെ കൊല്ലാന്‍ ഇത് സഹായിക്കും. പരമ്പരാഗതമായി വിനാഗിരി വൃത്തിയാക്കാനും അണുവിമുക്തമാക്കാനും നഖത്തിലെ ഫംഗസ്, പേന്‍, അരിമ്പാറ എന്നിവ ചികിത്സിക്കുന്നതിന് ഉപയോഗിക്കാറുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുറിവുകള്‍ വൃത്തിയാക്കാന്‍ വിനാഗിരി ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.

ഇ.കോളി പോലുള്ള ബാക്ടീരിയകളെ ഭക്ഷണത്തില്‍ വളരുന്നതില്‍ നിന്നും ഇത് തടയുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. നേര്‍പ്പിച്ച ആപ്പിള്‍ സൈഡര്‍ വിനാഗിരി ചര്‍മ്മത്തില്‍ പുരട്ടുന്നത് മുഖക്കുരു ഇല്ലാതാക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ ഗവേഷണങ്ങളൊന്നും ഉള്ളതായി തോന്നുന്നില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇത് സഹായിക്കും.

2019 ലെ ഒരു ക്ലിനിക്കല്‍ പഠനം സൂചിപ്പിക്കുന്നത് ആപ്പിള്‍ വിനാഗിരി കഴിക്കുന്നത് പ്രമേഹവും ഡിസ്ലിപിഡീമിയയും ഉള്ള വ്യക്തികളില്‍ ഗ്ലൈസെമിക് സൂചികയിലും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തിലും ഗുണപരമായ മാറ്റം പ്രതിഫലിപ്പിക്കുന്നു എന്നാണ്. വിനാഗിരി ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ആപ്പിള്‍ സൈഡര്‍ വിനാഗിരിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും അണുബാധകളില്‍ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു. ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും വയറും ശരീരഭാരവും നിയന്ത്രിക്കാനും സഹായിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡ് മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+