Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ടയുടെ മഞ്ഞ കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷകരമാണോ? ഒഴിവാക്കണോ കഴിക്കണോ? അറിയാം

മുട്ട കഴിക്കാൻ ഭൂരിപക്ഷം ആളുകൾക്കും ഇഷ്ടമാണ്. എന്നാൽ മുട്ട കഴിക്കുന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളാണ് ഉള്ളത്. ചില ആളുകൾ മുട്ടയുടെ മഞ്ഞക്കരു കഴിക്കാറില്ല. ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് പറഞ്ഞാണ് മഞ്ഞക്കരു ഒഴിവാക്കാറുള്ളത്. എന്നാൽ മഞ്ഞക്കരു കഴിക്കുന്നത് ശരിക്കും ആരോ​ഗ്യത്തിന് ദോഷം ചെയ്യുമോ? നിങ്ങൾക്കും സംശയമുണ്ടോ? മുട്ടയുടെ മഞ്ഞക്കരു ആരോ​ഗ്യത്തിന് നല്ലതാണോ അത് മോശം ആണോ എന്ന് അറിയാം.

മുട്ടയുടെ മഞ്ഞക്കരു അനാരോ​ഗ്യകരമായി കണക്കാക്കുന്നത് എന്ത് കൊണ്ട്? ആരോ​ഗ്യം നിലനിർത്താൻ ഫിറ്റ്നസ് പ്രേമികൾ മുട്ടയുടെ വെള്ള കഴിച്ച് മഞ്ഞക്കരു വലിച്ചെറിയുന്നത് കാണാറില്ലേ, കാരണം മുട്ടയുടെ മഞ്ഞക്കരു കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഇത് നിങ്ങളുടെ ഭാരം, ഹദയാരോ​ഗ്യം രക്ത സമ്മർദ്ദം എന്നിവയും മറ്റും ബാധിക്കുന്നു. എന്നാൽ ഇത് ശരിയാണോ മഞ്ഞക്കരു ഒഴിവാക്കണോ?

egg

മുട്ടയുടെ മഞ്ഞക്കരു നിങ്ങൾക്ക് നല്ലതാണോ ചീത്തയാണോ? ആരോ​ഗ്യ വിദ​ഗ്ധയും പോഷകാഹാര വിദ​ഗ്ധയുമായ ശിൽപ അറോറയുടെ അഭിപ്രായത്തിൽ ഉയർന്ന കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് വളരെ പോഷക ​ഗുണമുള്ള മഞ്ഞക്കരു വർഷങ്ങളായി ആളുകൾ ഒഴിവാക്കുകയാണ്. എന്നാൽ അടുത്തിടെ ഉള്ള നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നത് ഹൃദ്രോ​ഗത്തിന് കാരണമാകുന്നതിന് പകരം മുട്ടട( മഞ്ഞക്കരുവിനൊപ്പം) അപകട സാധ്യത കുറയ്ക്കുന്നുവെന്നാണ്, പറയുന്നത്.

മാത്രമല്ല തലച്ചോറിന്റെ പ്രധാന ന്യൂറോ ട്രാൻസ്മിറ്ററുകളിനൊന്നായ അസറ്റൈൽ കോളിന്റെ പ്രധാന ഘടകമായ പ്രധാന ഘടകമായ കോളിന്റെ ഏറ്റവും സാന്ദ്രമായ ഉറവിടമാണ് മഞ്ഞക്കരു. ​ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും കോളിൻ വേണ്ടത്ര വിതരണം ചെയ്യുന്നത് വളരെ പ്രധാനമാണ്. കാരണം സാധാരണ തലച്ചോറിന്റെ വികാസത്തിന് കോളിൻ അത്യന്താപേക്ഷികമാണ് എന്നാണ് അവർ പറയുന്നത്.

അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിലെ ഒരു പഠനം കാണിക്കുന്നത് ആഴ്ചയിലെ നാല് മുട്ടകൾ മഞ്ഞക്കരു എന്നിവ കഴിക്കുന്നതായി റിപ്പോർട്ട് ചെയ്ത ആളുകൾക്ക് ആഴ്ചയിൽ ഒരു മുട്ട കഴിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നവരെക്കാൾ കൊളസ്ട്രോൾ സാന്ദ്രത വളരെ കുറവായിരുന്നു.

ദിവസവും മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നച് ശരിയാണോ? ആരോ​ഗ്യമുള്ള ശരീരമുണ്ടെങ്കിൽ പ്രതിദിനം ഒരു മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് കുഴപ്പമില്ലെന്ന് ക്ലീവ് ലാൻഡ് ക്ലിനിക്കിന്റെ റിപ്പോർട്ട് വിശദീകരിക്കുന്നു. എന്നിരുന്നാലും നിങ്ങളുടെ ഭക്ഷണക്രമവും അനുബന്ധ ​ഗുണങ്ങളും പാർശ്വഫലങ്ങളും നന്നായി മനസ്സിലാക്കാൻ ഒരു വിദ​ഗ്ദനെ സമീപിക്കുക എന്നതാണ എറ്റവും നല്ല രീതി. ശ്ര​ദ്ധാപൂർവവ്വം ഭക്ഷണം കഴിക്കുക,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+