ശൈത്യകാലത്ത് വയറിനെ മറക്കല്ലേ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വൻ പണികിട്ടും
തണുപ്പ് കാലത്ത് നമ്മുടെ ശരീരം കൂടുതൽ ശ്രദ്ധിക്കണം. പ്രത്യേകിച്ച് നമ്മുടെ ആമാശയത്തിന്റെ ആരോഗ്യം. തണുപ്പ് സമയത്ത് താപ നില കുറയുന്നത്, മാറിയ ഭക്ഷണ ശീലങ്ങൾ, കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ ഒക്കെ നമ്മുടെ ദഹനത്തെ ബാധിക്കും. തണുപ്പ് കാലത്ത് ആമാശയത്തിന്റെ ആരോഗ്യം മോശമാകുന്നത് എന്തുകൊണ്ടാണെന്നും സ്വീകരിക്കേണ്ട കരുതലെന്താണെന്നും അറിയാം..
ശൈത്യകാലത്ത് ആമാശയത്തിന്റെ ആരോഗ്യം കുറയാനുള്ള കാരണങ്ങൾ?
1. ഭക്ഷണ ക്രമത്തിലെ മാറ്റങ്ങൾ: ശൈത്യകാലം പലപ്പോഴും ഭക്ഷണ രീതികളിൽ മാറ്റം കൊണ്ടുവരും. കൊഴുപ്പും കാർബോ ഹൈഡ്രേറ്റും പഞ്ചസാരയുമൊക്കെ അധികം കഴിക്കാൻ സാധ്യത ഉണ്ട്. ഇത് ശരീരത്തിന് അത്ര ഗുണം ചെയ്യുന്നതല്ല. ഈ ഭക്ഷണത്തിലെ ഈ മാറ്റം കുടലിലെ നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. അത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും.

2. ജലാംശം കുറയുന്നു: തണുപ്പ് സമയത്ത് വെള്ളം കുടിക്കുന്നത് കുറയും. ദഹനത്തിന് വെള്ളം വളരെ ആവശ്യമാണ്. നശരീരത്തിൽ വെള്ളം കുറയുന്നത് ദഹന പ്രക്രിയ മന്ദഗതിയിലാക്കും. ഇത് കുടൽ പ്രശ്നങ്ങൾക്ക് കാരണമാകും.
3. വിറ്റാമിൻ ഡിയുടെ അഭാവം: ശൈത്യ കാലത്ത് സൂര്യരപ്രകാശം കുറയുന്നത് വിറ്റാമിൻ ഡിയുടെ കുറവിന് കാരണമാകുന്നതാണ്. വിറ്റാമൻ ഡി കുറഞ്ഞാൽ കുടലിന്റെ പ്രവർത്തനത്തെ ബാധിക്കും. മൊത്തത്തിലുള്ള കുടലിന്റെ പ്രവർത്തനത്തിന് തടസ്സമുണ്ടാവാൻ കാരണമാകും.
ശൈത്യകാലത്ത് ആമാശയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ചില ടിപ്പുകൾ:
1. സമീകൃത ആഹാരം കഴിക്കുക: ഈ സമയത്ത് ധാരാളം ഭക്ഷണം കഴിക്കുമെങ്കിലും ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. സമീകൃതാഹാരം തന്നെ കഴിക്കാൻ ശ്രദ്ധിക്കുക. ധാന്യങ്ങൾ, പയർ വർഗങ്ങൾ, റൂട്ട് പച്ചക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്താം. തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഏറെ നല്ലതാണ്. ഇത് ആരോഗ്യകരമായ കുടൽ മൈക്രോബയോം നിലനിർത്താൻ സഹായിക്കും.
2. ജലാശം നിലനിർത്തുക: ദിവസം മുഴുവൻ ആവശ്യമായ വെള്ളം കുടിക്കണം. ഇതിൽ നിങ്ങൾ ശ്രദ്ധിക്കുക തന്നെ വേണം. തണുപ്പായത് കൊണ്ട് വെള്ളം കുടിക്കാൻ തോന്നില്ല. ജലാംശം നിലനിർത്താൻ ഹെർബൽ ടീ കളും ഇളം ചൂടുള്ള വെള്ളവും നാരങ്ങ വെള്ളവും കുടിക്കാം
3. വിറ്റാമിൻ ഡി സപ്ലിമെന്റ്; ശൈത്യ കാലത്ത് വിറ്റാമിൻ ഡി കുറഞ്ഞാൽ ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി ആലോചിച്ച ശേഷം വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്നത് പരിഗണിക്കാം. ഈ വിറ്റാമിൻ ഡി ഏറെ ആവശ്യമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി നിലനിർത്തണം, ഇത് കുടലിന്റെ ആരോഗ്യത്തിന് ആവശ്യമാണ്.












Click it and Unblock the Notifications