Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ മനസ്സിൽ വെച്ചോളൂ; അബദ്ധം ചെയ്യല്ലേ

രാത്രി അത്താഴം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പറയാൻ പോകുന്നത്. ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണ് വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ എന്നവയും മറ്റും അടങ്ങിയ ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് മൊത്തത്തിൽ ആരോ​ഗ്യത്തിനും ക്ഷേമത്തിനും ​ഗുണം ചെയ്യും.

ലഘു ഭക്ഷണ കഴിക്കുന്നത് ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആരോ​ഗ്യകരമായ മാർ​ഗമാണ്. നല്ല ഉറക്കത്തിന് സഹായകമാകുന്ന ഭക്ഷണങ്ങൾ അത്താഴത്തിന് ഒപ്പം കഴിക്കണം. അത്താഴം കഴിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.

food

ശ്രദ്ധയോടെ കഴിക്കുക: നിങ്ങളുടെ അത്താഴം ശ്രദ്ധയോടെ വേണം കഴിക്കാൻ, അത് വളരെ പ്രധാനപ്പെട്ടതാണ്. ആരോ​ഗ്യകരമായ ഭക്ഷണം വേണം കഴിക്കാൻ. ആരോ​ഗ്യകരമായ. സമീപനമാണ് മൈൻഡ് ഫുൾ ഈറ്റിം​ഗ്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഭക്ഷണം ആസ്വദിക്കാൻ നിങ്ങളുടെ ശാരീരികവും വൈകാരികവുമായ എല്ലാ ഇന്ദ്രിയങ്ങളും ഉപയോഗിക്കുക.

ചവച്ചരച്ച് കഴിക്കുക: പരി​ഗണിക്കേണ്ട മറ്റൊരി പ്രധാന ഘടകമാണ് പതുക്കെ ചവച്ചരച്ച് തിന്നുക എന്നത്. ചിലർ തിടുക്കത്തിൽ ഭക്ഷണം കഴിക്കുകയും വേ​ഗത്തിൽ ചവയ്ക്കുകയും ചെയ്യുന്നു. പതുക്കെ ചവയ്ക്കുന്നത് ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കാൻ ആമാശയത്തെ സഹായിക്കുന്നു. നിങ്ങളുടെ തലച്ചോറിന് സംതൃപ്തിയുടെ സൂചന നൽകാൻ ഇത് സഹായിക്കുന്നു. ശ്രദ്ധ തിരിയുന്നത് ഭക്ഷണം കഴിക്കുന്നതിൽ നിന്നുള്ള ശ്രദ്ധ കുറയ്ക്കുന്നു. അതുകൊണ്ട് ശ്രദ്ധ പോകാതെ ഭക്ഷണം കഴിക്കുക.

ജലാംശം: വെള്ളം ശരീരത്തിന് ആവശ്യമാണ്. ജലാംശം ഒരിക്കലും നഷ്ടപ്പെടുത്തരുത്. ശരീരത്തിന് ആവശ്യമായ ജലാംശം നൽകുന്നതിന് നല്ല അളവിൽ വെള്ളം കുടിക്കുക. എന്നാൽ ദഹന എൻസൈമുകളും ആസിഡുകളും തടയാൻ ഭക്ഷണ സമയത്ത് അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കാനും ഓർക്കുക.

മെല്ലെ ഭക്ഷണം കഴിക്കുക: തിരക്കുകൾ കാരണം നമ്മൾ പെട്ടെന്ന് ഭക്ഷണം കഴിക്കുന്നവരാണ്. എന്നാൽ അതൊരു നല്ല ശീലമല്ലെന്ന് നമുക്കറിയാം. ഭക്ഷണം ആസ്വദിക്കാനും ദഹന വ്യവസ്ഥ ശരിയായി പ്രവർത്തിക്കാനും ഒരാൾ എപ്പോഴും ഭക്ഷണം പതുക്കെ കഴിക്കണം.
സാവധാനം ഭക്ഷണം കഴിക്കുന്നത് തലച്ചോറിന് സംതൃപ്തി നൽകാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും മതിയായ സമയം നൽകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+