ബദാം വാങ്ങുമ്പോഴും കഴിക്കുമ്പോഴും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ; അല്ലെങ്കിൽ പണിയുറപ്പ്!
ആരോഗ്യ ഗുണങ്ങൾ ഒരുപാട് ഉള്ള ഒന്നാണ് ബദാം. ദിവസവും ബദാം നിശ്ചിത അളവിൽ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ശരീര ഭാരം കുറയ്ക്കാൻ വരെ ബദാം സഹായകമാണ്. എന്നാൽ നിങ്ങൾ കഴിക്കുന്ന ബദാം ശുദ്ധവും ഗുണമേന്മ ഉള്ളതുമാണോ എന്ന് എങ്ങനെയാണ് തിരിച്ചറിയുക. വീട്ടിൽ നിന്ന് തന്നെ ബദാമിന്റെ ഗുണനിലവാരം നമുക്ക് പരിശോധിക്കാം. ലളിതമായ ചില ടിപ്പുകൾ ഇതാ...
രൂപവും നിറവും നോക്കുക: ബദാമിന്റെ പരിശുദ്ധിയും ഗുണനിലവാരവും പരിശോധിക്കുന്നതിനുള്ള ആദ്യപടി രൂപവും നിറവും പരിശോധിക്കുക എന്നതാണ്. നല്ല ഗുണമേന്മയുള്ള ബദാമിന് തല്ല തവിട്ട് നിറമായിരിക്കും. നിങ്ങൾ കാര്യമായ നിറ വ്യത്യാസം ശ്രദ്ധയിൽ പെട്ടാൽ അല്ലെങ്കിൽ ബദാം അമിതമായി ഇരുണ്ടതായി തോന്നിയാൽ അത് ഗുണനിലവാര പ്രശ്നങ്ങളുടെ സൂചനയായിരിക്കാം.

രുചി: ബദാമിന് പൊതുവേ മധുരവും അതിനൊപ്പം ഒരു ക്രഞ്ചി ഘടനയുമാണ്. രുചിയിൽ കയ്പ്പുണ്ടെങ്കിൽ പുറം പാളിയിലെ പ്രകൃതി ദത്ത വിഷവസ്തുവായ ഫൈറ്റിക് ആസിഡ് പോലുള്ള ചില രാസ വസ്തുക്കളുടെ സാന്നിധ്യം ഉണ്ടായിരിക്കാം. അത് കൊണ്ട് ഈ ബദാം ഉപേക്ഷക്കുന്നതായിരിക്കും നല്ലത്. ബാദാമിന് മോശം മണം ഉണ്ടെങ്കിലും അത് കേടായതിനെ സൂചിപ്പിക്കുന്നു.
വെള്ളത്തിലിട്ടുള്ള പരീക്ഷണം: ബദാം ഒരു പാത്രത്തിൽ വെള്ളത്തിൽ ഇട്ട് വെയ്ക്കാം. നല്ല ഗുണമേന്മയുള്ള ബദാം വെള്ളത്തേക്കാൾ സാന്ദ്രമായതിനാൽ അടിയിലേക്ക് താഴ്ന്ന് നിൽക്കും . അവ പൊങ്ങിക്കിടക്കുകയാണെങ്കിൽ, അവ പഴയതോ മോശമായിപ്പോയതോ ആയിരിക്കും, അതിനാൽ അവ ഉപേക്ഷിക്കാം.
പാക്കേജിംഗ്: പ്രശസ്തമായ സ്രോതസ്സുകളിൽ നിന്ന് ബദാം വാങ്ങുക, മോശമാണോ, കേടുപാടുകൾ ഉണ്ടോ എന്ന് വ്യക്തമാകാൻ പാക്കേജിംഗ് പരിശോധിക്കുക. ബദാം അവയുടെ പുതുമ നിലനിർത്താൻ തണുത്തതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
മുഴുവനായുള്ള ബദാം വാങ്ങുക: പൊട്ടിയതോ പൊടിഞ്ഞതോ ആയ ബദാം വാങ്ങിക്കാതെ മുഴുവനായ ബദാം വാങ്ങുക. മുഴുവൻ ബദാമിൽ മായം കലരാനുള്ള സാധ്യത കുറവാണ്. അവ മുഴുവനായി വാങ്ങുന്നത് അണ്ടിപ്പരിപ്പ് കൂടുതൽ എളുപ്പത്തിൽ പരിശോധിക്കാൻ നിങ്ങളെ അനുവദിക്കുന്നു.
അപ്പോൾ ബദാം വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ ..












Click it and Unblock the Notifications