Get Updates
Get notified of breaking news, exclusive insights, and must-see stories!

എണ്ണ വീണ്ടും വീണ്ടും ചൂടാക്കി പാചകത്തിന് ഉപയോ​ഗിക്കാറുണ്ടോ? ചർമത്തിന് ഉൾപ്പെടെ പണികിട്ടും! അറിയാം

അടുക്കളയിൽ ആദ്യം കാണുന്ന ഒന്നാണ് പാചകത്തിന് ഉപയോ​ഗിക്കുന്ന എണ്ണ. എണ്ണ .ചേർക്കാതെ ഉണ്ടാക്കുന്ന വിഭവങ്ങൾ വളരെ കുറവായിരിക്കും. മീൻ പൊരിക്കാനും ചിക്കൻ പൊരിക്കാനും വറവ് ഇടാനുമൊക്കെ എണ്ണയില്ലാതെ പറ്റില്ല. ചിലപ്പോൾ വറുത്തിടാൻ ഉപയോ​ഗിക്കുന്ന എണ്ണയിൽ ബാക്കി വരും, ചിക്കനും മത്സ്യവും വറുക്കാൻ എടുക്കുന്ന എണ്ണയിലും ബാക്കി വന്നേക്കാം.

അങ്ങനെ ബാക്കി വരുന്ന എണ്ണ നിങ്ങൾ എന്താണ് ചെയ്യാറുള്ളത്, അടച്ച് വെച്ച് വീണ്ടും വീണ്ടും ഉപയോ​ഗിക്കുമായിരിക്കുമല്ലേ. ഇങ്ങനെ വീണ്ടും വീണ്ടും എണ്ണ ചൂടാക്കി ഉപോയ​ഗിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയാമോ? നമുക്ക് വിശദമായി തന്നെ അറിയാം.

cooking

പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കും

പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു: ഒരിക്കൽ ഉപയോ​ഗിച്ച എണ്ണ പാചകത്തിന് വീണ്ടും ഉപയോഗിക്കുമ്പോൾ, ആൽഡിഹൈഡുകൾ പോലുള്ള വിഷ രാസവസ്തുക്കളുടെ ഉയർന്ന സാന്ദ്രത പുറത്തുവിടും.

അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങളുമായി ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് പറയുന്നത്. നിങ്ങൾ പാചകത്തിന് ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുമ്പോൾ മറ്റൊരു വിഷ പദാർത്ഥമായ HNE (4-ഹൈഡ്രോക്സി-ട്രാൻസ്-2-നോനെനൽ) പുറത്തുവരുന്നു. നമ്മുടെ ശരീരത്തിലെ ഡിഎൻഎയുടെയും പ്രോട്ടീനുകളുടെയും പ്രവർത്തനത്തിൽ മാറ്റം വരുത്തുന്നതിന് ഇത് കാരണമായേക്കാം.

വീണ്ടും ഉപയോഗിക്കുന്ന പാചക എണ്ണ ഹൃദയത്തിൽ ഉണ്ടാക്കുന്ന ഫലങ്ങൾ: എണ്ണ ആവർത്തിച്ച് ഉപയോഗിക്കുന്നത് ട്രാൻസ് ഫാറ്റുകളുടെ അനുപാതം വർദ്ധിപ്പിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. വീണ്ടും ചൂടാക്കിയ എണ്ണയിൽ പാകം ചെയ്ത ഭക്ഷണം ശരീരത്തിലെ എൽ ഡി എൽ അളവ് (ചീത്ത കൊളസ്ട്രോൾ) വർദ്ധിപ്പിക്കും, ഇത് സ്ട്രോക്ക് അല്ലെങ്കിൽ നെഞ്ചുവേദന വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു

വീണ്ടും ഉപയോഗിച്ച പാചക എണ്ണ ചർമ്മത്തെ ബാധിക്കുന്നു: ആരോ​ഗ്യത്തെ മാത്രമല്ല ചർമ്മത്തേയും ബാധിക്കുന്ന ഒന്നാണ് വീണ്ടും ചൂടാക്കി ഉപയോ​ഗിക്കുന്ന എണ്ണ. ഇങ്ങനെ ബാക്കി വരുന്ന എണ്ണ ഉൽപ്പാദിപ്പിക്കുന്ന ഫ്രീ റാഡിക്കലുകൾ പ്രായമാകൽ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിലൂടെ ചർമ്മത്തെ ബാധിക്കുന്നു. നിങ്ങൾ പലപ്പോഴും വറുത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അത് ചർമ്മത്തെ ബാധിക്കുന്നു.അതുകൊണ്ട് തന്നെ ഒരിക്കൽ ഉപയോ​ഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോ​ഗിക്കുന്നത് നിർത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+