ജീവിതത്തിരക്കിനിടയിൽ കുറച്ചധികം 'സ്റ്റെപ്സ്' വയ്ക്കാം, ഈ മാർഗങ്ങളൊന്ന് പരീക്ഷിച്ചു നോക്കൂ !
ജോലിക്ക് പോകുന്നവരോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തിരക്കുകളിൽപ്പെട്ട് ആവശ്യത്തിന് വ്യായാമം ചെയ്യാൻ പറ്റാത്തവരോ ആയ ആളുകൾ ആണ് നമ്മൾ. ഈ തലമുറയിലെ കുട്ടികളുടെയും യുവാക്കളുടെയും ഒരു പ്രധാന പ്രശ്നവും പൊണ്ണത്തടിയും കുടവയറും മറ്റു ജീവിതശൈലീ രോഗങ്ങളുമാണ്. പ്രായപൂർത്തിയായ ഒരു മനുഷ്യൻ ശരാശരി 10,000 സ്റ്റെപ്സ് നടന്നിരിക്കണം എന്നാണ് കണക്ക്. മറ്റു വർക്കൗട്ടുകൾ ചെയ്യുന്നവരാണെങ്കിൽ ഇതിൽ നിന്ന് എണ്ണം കുറയ്ക്കാം. അപ്പോൾ തിരക്കു പിടിച്ച ഈ ജീവിത ഓട്ടത്തിനിടയിൽ എങ്ങനെ കൂടുതൽ നടക്കാം ? എങ്ങനെ ആരോഗ്യപരമായി ഇരിക്കാം എന്ന് നോക്കാം.
പരമാവധി പടികൾ കയറുക എന്നതാണ് ആദ്യം ചെയ്യാനുള്ളത്. ജോലിസ്ഥലത്തെ പടികൾ, ഫ്ലാറ്റിലേക്കുള്ള പടികൾ അങ്ങനെ കയറിപ്പോകാൻ കഴിയുന്ന അത്രയും പടികൾ കയറിത്തന്നെ ശീലിച്ചാൽ ദിവസവും നടക്കേണ്ട ടാർജറ്റ് സ്റ്റെപ്സിന്റെ ഒരു വലിയ ഭാഗം തീരും.

നിങ്ങൾ വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവരോ കോൺഫ്രൻസ് കോൾ ചെയ്യുന്നവരോ ആണെങ്കിൽ ഇതിനിടയിലും നടത്തം ശീലമാക്കാം. വർക്ക് ഫ്രം ഹോം ചെയ്യുന്നവർ രാവിലെയോ വൈകുന്നേരമോ നിർബന്ധമായി നടക്കുക. ഇത് കൂടാതെ ഓരോ മണിക്കൂറിലും ബ്രേക്ക് എടുത്ത് 10 മിനിറ്റ് ചെറിയ വ്യായാമങ്ങൾ നടത്തുക. കോൺഫ്രൻസ് കോൾ ഉള്ളവർക്ക് നടന്ന് തന്നെ ഫോണിൽ സംസാരിക്കാം. ക്യാഷ്വൽ കോൾ ആണെങ്കിലും സംസാരിച്ച് നടക്കാം.
നടക്കുക മാത്രമല്ലാതെ സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവർക്ക് സ്ട്രെച്ചിങ് ചെയ്യാം. റിവോൾവിങ് ചെയറിൽ ആണ് ഇരിക്കുന്നതെങ്കിൽ കഴുത്ത്, പെൽവിസ്, നട്ടെല്ല് തുടങ്ങിയ ഭാഗങ്ങൾക്കുള്ള സ്ട്രെച്ചിങ് ചെയ്യാനാകും.

നടക്കാൻ മടിച്ച് റോട്ടിൽ കൺമുന്നിൽ കാർ പാർക്ക് ചെയ്യുന്നവരാണ് നമ്മളിൽ പലരും.
എന്നാൽ റോട്ടിൽ സുരക്ഷിതമായ സ്ഥലത്ത് കാർ പാർക്ക് ചെയ്ത് ശീലിക്കാം. ഇത്തിരി നടക്കുന്നത് ശരീരത്തിനും, സുരക്ഷിതമായ സ്ഥലത്ത് പാർക്ക് ചെയ്യുന്നതിനാൽ കാറിനും ഗുണം കിട്ടും.
നിങ്ങൾ നായ പോലുള്ള വളർത്തു മൃഗങ്ങളെ വളർത്തുന്നവരാണെങ്കിൽ അവരെയും കൂട്ടി നടക്കാൻ പോകാം. അവർക്കും നിങ്ങൾക്കും അൽപം ശുദ്ധവായുവും വ്യായാമവും ആവശ്യമാണ്. അവസരം കിട്ടുന്ന സമയത്തൊക്കെ ഡാൻസ് കളിക്കാം. ഡാൻസ് അറിയില്ല, മറ്റ് ആളുകളുടെ മുന്നിൽ ഡാൻസ് ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ പോലും ഒരു സ്പീക്കറിൽ പാട്ട് വച്ച് മുറിയടച്ച് ഡാൻസ് ചെയ്യാം. ഈ പ്രശ്നമില്ലാത്തവർക്ക് പരമാവധി ഡാൻസ് പാർട്ടികളിൽ പങ്കെടുക്കാം.
വീട്ടിൽ ട്രെഡ്മിൽ ഉണ്ടെങ്കിൽ അത് ടിവി കാണുന്ന സമയത്ത് ഉപയോഗിക്കാം. ഇഷ്ടമുള്ള ഒരു സിനിമയോ സിരീസോ എന്തും ഓൺ ചെയ്ത് അത് കണ്ട് നടക്കാം. ഇങ്ങനെ പലവിധത്തിൽ സ്റ്റെപ്സ് കൂട്ടാം. ഓരോരുത്തരുടെ ജീവിത ശൈലി അനുസരിച്ച് അവരവർക്ക് ഉചിതമായ മാർഗം തിരഞ്ഞെടുക്കാം.












Click it and Unblock the Notifications