Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങൾ 30കളിലാണോ? 50 വയസ്സിൽ 'പണി' കിട്ടാതിരിക്കാൻ പുരുഷന്മാർ വിട്ടുപോകാതെ ചെയ്യേണ്ട 5 കാര്യങ്ങൾ

പുരുഷന്മാർ ഒരു കാരണവശാലും വിട്ടുപോകാതെ പരിശോധിക്കേണ്ട അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്. എന്തെങ്കിലും അസുഖം വരുമ്പോൾ മാത്രം ഡോക്ടറെ കാണാൻ പോകുന്നത രീതിയാണ് ഭൂരിപക്ഷം പുരുഷന്മാർക്കും. സ്ത്രീകളെ പോലെ ഇടയ്ക്കിടെ ആശുപത്രിയിൽ പോകേണ്ട സാഹചര്യങ്ങൾ പുരുഷന്മാർക്ക് ഉണ്ടാവാറില്ല.

അതുകൊണ്ട് ആരോഗ്യകാര്യത്തിൽ ശ്രദ്ധക്കൊടുക്കുന്നതും കുറവാണ്. വർഷത്തിൽ ഒരിക്കലെങ്കിലും ഒരു ഡോക്ടറെ കണ്ട് ആരോഗ്യം പരിശോധിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. മധ്യവയസ്സിൽ എത്തിനിൽക്കുന്ന ആളാണെങ്കിൽ തീർച്ചയായും ഈ 5 ആരോഗ്യപരിശോധനകൾ നടത്തയിരിക്കണം.

men health n

ലിപിഡ് പ്രൊഫൈൽ: ലിപിഡ് പ്രൊഫൈൽ അല്ലെങ്കിൽ ലിപിഡ് പാനൽ എന്നത് കൊളസ്ട്രോൾ , ട്രൈഗ്ലിസറൈഡുകൾ തുടങ്ങിയ ലിപിഡുകളിലെ അസാധാരണതകൾ കണ്ടെത്തുന്നതിന് ഉപയോ​ഗിക്കുന്ന രക്ത പരിശോധനക​ളുടെ ഒരു പാനാണ്. ജീവിത ശൈലിയിലെ മാറ്റം ഫാറ്റി ലിവർ, കൊളസ്ട്രോൾ എന്നിവയുടെ പ്രശ്നങ്ങൾ വർധിക്കാൻ കാരണം ആകുന്നു.

അതുകൊണ്ടാണ് നിങ്ങൾക്ക് പ്രായമാകുമ്പോൾ, വർഷത്തിൽ ഒരിക്കലെങ്കിലും നിങ്ങളുടെ ലിപിഡ് പ്രൊഫൈൽ പരിശോധിക്കക്കണം എന്ന് പറയുന്നത്. അവ വളരെ കൂടുതലാണെങ്കിൽ, വ്യായാമം ചെയ്യുക, എണ്ണമയമില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കും. ആവശ്യമെങ്കിൽ മരുന്നും നിർദ്ദേശിക്കും.

രക്തസമ്മർദ്ദം: രക്തസമ്മർദ്ദം മുമ്പൊക്കെ പ്രായമായവർക്ക് കണ്ടുവരുന്ന ഒന്നായിരുന്നു, ഇപ്പോൾ ദൈനംദിന ജീവിതത്തിലെ സമ്മർദ്ദം കാരണം, ഇരുപതുകളിലും മുപ്പതുകളിലും ഒക്കെ ഉള്ള ചെറുപ്പക്കാർ പോലും ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നു. അതിനാൽ, നിങ്ങളുടെ രക്തസമ്മർദ്ദം പരിശോധിക്കുന്നത് നല്ലതാണ്.

നേത്ര പരിശോധന: മുമ്പൊക്കെ പ്രായമായവർക്ക് പോലും പരിശോധിക്കാൻ കണ്ണട ആവശ്യമില്ലായിരുന്നു. ഇന്നത്തെ കാലത്ത് ടി വി, മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വർധിച്ച ഉപയോഗം മൂലം കണ്ണുകൾ വളരെയധികം സമ്മർദ്ദത്തിലാണ്. അതുകൊണ്ട് തന്നെ കണ്ണിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടോ കാഴ്ചയ്ക്ക് തകരാറുണ്ടോ എന്നൊക്കെ അറിയാൻ വർഷത്തിൽ ഒരിക്കലെങ്കിലും പരിശോധക്കുന്നത് വളരെ നല്ലതാണ്.

പ്രമേഹം: പ്രായം കൂടുമ്പോൾ പ്രമേഹം വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്..നിങ്ങൾക്ക് 40 വയസ്സിനു മുകളിൽ പ്രായമുണ്ടെങ്കിൽ, ഓരോ 3 വർഷത്തിലൊരിക്കലും പ്രമേഹം ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. നിങ്ങൾക്ക് കുടുംബത്തിലെ ആർക്കെങ്കിലും പ്രമേഹം ഉണ്ടെങ്കിൽ , അമിതവണ്ണമുള്ളവരോ അല്ലെങ്കിൽ പ്രമേഹത്തിന് മുമ്പുള്ള ഘട്ടത്തിലോ ആണെങ്കിൽ പ്രമേഹം വരാനുള്ള അപകട ഘടകം കൂടുതലാണ്.

പ്രോസ്റ്റേറ്റ് കാൻസർ: 65 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പറയുന്നത്. 50 വയസ്സ് കഴിഞ്ഞാൽ ഇത്തരത്തിലുള്ള ക്യാൻസർ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇത് സാവധാനത്തിൽ വളരുന്നതിനാൽ, പതിവ് പരിശോധനകൾ നടത്തുന്നത് കൃത്യസമയത്ത് ഇതിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളെ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+