ഭക്ഷണത്തിന് ശേഷം വയർ പുകയാറുണ്ടോ, ഓക്കാനമോ? പാൽ മുതൽ ഇഞ്ചി വരെ പരിഹാരം
നിങ്ങൾക്ക് വയറിനകത്ത് പുകച്ചിൽ അനുഭവപ്പെടാറുണ്ടോ? വയറുപുകച്ചിലും ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമൊക്കെ സാധാരണയായി ഉണ്ടാവാറുള്ള പ്രശ്നമാണ്. ഡയറി, ഗ്ലൂറ്റൻ, കഫീൻ, ആൽക്കഹോൾ, വറുത്ത ഭക്ഷണം, കൊഴുപ്പുള്ള ഭക്ഷണം, ചോക്കലേറ്റ് അല്ലെങ്കിൽ സിട്രസ് ഭക്ഷണങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ ചിലർക്ക് വയറിൽ പ്രശ്നമുണ്ടാക്കാൻ കാരണമാകാറുണ്ട്. ഇത്തരത്തിൽ വയറ്റിൽ പുകച്ചൽ അനുഭവപ്പെട്ടാൽ വീട്ടിൽ നിന്ന് തന്നെ ചെയ്യാൻ പറ്റുന്ന ചില പ്രതിവിധികൾ ഉണ്ട്.
ഇഞ്ചി : ദഹനക്കേടിനും വയറിലെ പുകച്ചിലിനും എതിരെയുള്ള പ്രകൃതിദത്ത പ്രതിവിധിയാണ്. ഇത് ആമാശയത്തിലെ ആസിഡ് കുറയക്കാൻ സഹായിക്കും. ഇത് വയറ്റിലെ പുകച്ചിലും ഓക്കാനവും പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.

ബേക്കിംഗ് സോഡ: അടുക്കളയിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ഇത്. വയറിലെ പുകച്ചിലിനുള്ള നല്ലൊരു പ്രതിവിധിയാണ്. ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തുന്നത് ഒരു കൗണ്ടർ ആൻ്റാസിഡ് പോലെ പ്രവർത്തിക്കും, ഇത് വയറിലെ അസിഡിറ്റി കുറയ്ക്കുകയും നെഞ്ചെരിച്ചിലും ദഹനക്കേടും ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.
വാഴപ്പഴം: ഏത്തപ്പഴം വയറ്റിലെ എരിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നതാണ്. ആൻ്റാസിഡുകളാൽ ധാരാളമുണ്ട് ഇതിൽ. വാഴപ്പഴം കഴിക്കുന്നത് നിങ്ങൾക്ക് പെട്ടെന്ന് ആശ്വാസം നൽകും. വയർ പുകയുന്നതായി തോന്നിയാൽ നിങ്ങൾക്ക് വാഴപ്പഴം കഴിക്കാവുന്നതാണ്.
പാൽ: വയറ്റിലെ കത്തൽ കുറയ്ക്കാൻ പാൽ ഒരു മാർഗമാണ്. ഉയർന്ന കാൽസ്യത്തിന്റെ അളവ് വയറ്റിലെ ആസിഡുകളെ നിർവീര്യമാക്കാൻ നിങ്ങൾക്ക് സഹായകമാകും. ഇ ത് ദഹനക്കേടും മറ്റ് ദഹന പ്രശ്നങ്ങളും ഒഴിവാക്കാൻ സഹായിക്കും. അത്താഴത്തിന് ശേഷം ആസിഡ് റിഫ്ലക്സിനെ ശമിപ്പിക്കാൻ തണുത്ത പാൽ കുടിക്കാം.
പെരുംജീരകം : പെരുംജീരകം ഒരു ആൻ്റി സ്പാസ്മോഡിക് സസ്യമാണ്. ഭക്ഷണത്തിന് ശേഷം ചീരകം കുറച്ച് അളവിൽ കഴിച്ചാൽ ദഹനക്കേട് പരിഹരിക്കാൻ സഹായികമാകും . ഇത് വയറ്റിലെ ഏരിച്ചിലും മലബന്ധം പോലുള്ള മറ്റ് ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരരമാണ്.
എസൻഷ്യൽ ഓയിൽ എസൻഷ്യൽ ഓയലുകൾക്ക് വയറിലെ പേശികളെ ശമിപ്പിക്കാനും വയറിലെ എരിച്ചലും കത്തലും ഒക്കെ കുറയ്ക്കാനും സഹായിക്കാനാകും. ഇത് പ്രകൃതിദത്തമായ ഒരു പ്രതിവിധിയാണ്. എസൻഷ്യൽ ഓയിൽ കഴിക്കുമ്പോൾ ആശ്വാസം തോന്നും. ഇത് ടാബ്‌ലെറ്റിൻ്റെ രൂപത്തിലും നിങ്ങൾക്ക് കഴിക്കാം. ഇത് ശരീരത്തിൽ ആൻറിസ്പാസ്മോഡിക് പ്രഭാവം ഉണ്ടാക്കും. വയറിലെ പുകച്ചലിന് ആശ്വാസം നൽകുകയും ചെയ്യും












Click it and Unblock the Notifications