Get Updates
Get notified of breaking news, exclusive insights, and must-see stories!

കടുത്ത ചൂടും വിയർപ്പും കാെണ്ട് പാടുപെട്ടോ? പുതിന മുതൽ നെല്ലിക്ക വരെ, സമ്മർ ഡയറ്റിൽ ഇവ ഉൾപ്പെടുത്തൂ...

ചൂട് കൂടിക്കൂടി വരികയാണ്. ശീതിരകരണ സ്വഭാവമുള്ളതും ചൂടിൽ നിന്ന് ആശ്വാസം നൽകുന്നതുമായ ഭക്ഷണ പാനീയങ്ങൾക്കായി ആളുകൾ തിരയുകയാണ്. വേനൽച്ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഔഷധ സസ്യങ്ങളുണ്ട്. ശരീര താപനില നിലനിർത്താനും ചൂടിനെ അകറ്റിനിർത്താനും സഹായിക്കുന്ന മികച്ച തണുപ്പിക്കൽ ​ഗുണമുള്ളതാണ് ഈ ഔഷധങ്ങൾ.

ആമാശയത്തിലെ അണുബാധ, നിർജ്ജലീകരണം, ഹീറ്റ് സ്ട്രോക്ക്, സൂര്യതാപം, അലർജി തുടങ്ങിയ ഉഷ്ണരോ​ഗങ്ങൾ ആയുർവേദ ഔഷധസസ്യങ്ങൾ പോലുള്ള തണുപ്പിക്കൽ ഏജന്റുകളിലൂടെ തടയാം, തണുപ്പിക്കൽ‌ ​ഗുണങ്ങളുള്ളതും നിങ്ങളുടെ വേനൽക്കാല ഭക്ഷണത്തിന്റെ ഭാ​ഗമാക്കേണ്ടതുമായ ചില ആയൂർവേ​ദ ഔഷധങ്ങൾ...

mnt amla

തുളസി: തുളസിയിലെ ചികിത്സാ ഗുണങ്ങൾ ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നതാണ്. ചുമ, ജലദോഷം, പനി എന്നിവയ്ക്കെതിരെ പ്രവർത്തിക്കും, ആന്തോസയാനിൻ, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആൻ്റി ഓക്‌സിഡൻ്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു. തുളിസി ഈ വേനൽക്കാലത്ത് കഴിക്കുന്നത് വല്ലതാണ്.

മല്ലിയില: മല്ലിയില സാധാരണ കറികളിലൊക്കെ ഉപയോ​ഗിക്കാറുണ്ട്. ഇതിന് ഏറെ ​ഗുണങ്ങളുണ്ട്. ഇത് രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് കുറയ്ക്കുകയും അണുബാധയ്ക്കെതിരെ പോരാടുകയും ചെയ്യുന്നു. ഹൃദയത്തിനും നല്ലതാണ്. ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും മല്ലിയില ഏറെ നല്ലതാണ്. ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്ന ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട് മല്ലിയിലയിൽ

പുതിന: പുതിനയ്ക്ക് ഏറെ ​ഗുണങ്ങളുണ്ടെന്ന് അറിയാമല്ലോ. തണുപ്പിന് ഇത് നല്ലതാണ്. അണുബാധയ്ക്കെതിരെ പോരാടാനും ദഹനവ്യവസ്ഥയ്ക്കും സ​ഹായകമാണ് പുതിന. ജലദോശത്തിന്റെ ലക്ഷണങ്ങളിൽ നിന്ന് മുക്തി ലഭിക്കാവൻ പുതിന സഹായിക്കും. വേനൽക്കാലച്ചെ ചൂടിനെ പ്രതിരോധിക്കാൻ പുതിന നാരങ്ങ വെള്ളം കുടിക്കാം.

നെല്ലിക്ക; നെല്ലിക്കയ്ക്ക് ഒരുപാട് ആരോ​ഗ്യ ​ഗുണങ്ങളുണ്ട്. ശരീരത്തിന്റെ ആരോ​ഗ്യത്തിനും ക്ഷേമത്തിനും സഹായിക്കുന്ന ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ പോഷകങ്ങളുടെ ആരോഗ്യകരമായ ഒഴുക്കിനും പിന്തുണയ്ക്കാനും സഹായിക്കുന്നു, നെല്ലിക്ക പ്രകൃതിദത്ത വിഷാംശം എന്നറിയപ്പെടുന്നു.

ഏലം: ഏലം സാധാരണ വീടുകളിൽ ഉണ്ടാവാറുള്ള സുഗന്ധവ്യഞ്ജനമാണ്. ഏലയ്ക്കയ്ക്ക് ആരോഗ്യപരമായ പല ​ഗുണങ്ങളുമുണ്ട്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനുംഏലം സഹായിക്കുന്നു. അണുബാധകളെ ചെറുക്കാനും ഇത് സഹായിച്ചേക്കാം. ദിവസവും ഏലം കഴിക്കുന്നത് രക്ത ചംക്രമണം പ്രോത്സാഹിപ്പിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യും എന്നാണ് പറയുന്നത്. ഇവയൊക്കെ വേനൽക്കാലത്ത് കഴിക്കുന്നത് നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+