Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ 7 സാധനങ്ങൾ മറ്റുള്ളവർക്ക് നൽകാറുണ്ടോ? ഉടൻ നിർത്തിക്കോളൂ.. ഇല്ലെങ്കിൽ മുട്ടൻ പണി ഉറപ്പ്!!

മഴക്കാലമാണ് പലതരത്തിലുള്ള അസുഖങ്ങളും പിടിപെടാൻ സാധ്യതയുണ്ട്. ചുമ, ദഹനസംബന്ധമായ രോഗങ്ങൾ, ജലദോഷം, ചർമ്മത്തിലെ അലർജികൾ, കണ്ണിന് ബാധിക്കുന്ന അലർജി എന്നിവയൊക്കെ വർദ്ധിച്ചുവരുന്ന സമയമാണ്. ബാക്ടീരിയ പടരാനും വൈറൽ രോഗങ്ങൾ കൂടാനുമൊക്കെ സാധ്യയത കൂടുതലാണ്.

തുമ്മന്നതിലൂടെയും ചുമയക്കുന്നതിലൂടെയുമൊക്കെ അണുബാധ പടരാം. അതുകൊണ്ട് വ്യക്തി ശുചിത്വം പാലിക്കേണ്ടത് വളരെ ആവശ്യമാണ്. നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കൻ ചില സാധനങ്ങൾ ഒരിക്കലും പരസ്പരം പങ്കുവെയ്ക്കാൻ പാടില്ല. നിങ്ങൾ മറ്റുള്ളവരുമായി പങ്കിടാൻ പാടില്ലാത്ത വസ്തുക്കൾ ഏതൊക്കെയാണെന്ന് നോക്കാം.

tip

തൂവാലകൾ: നിങ്ങളുടെ തുവാലകൾ മറ്റുള്ളവരുമായി പങ്കിടരുത്. മറ്റുള്ളവർ ഉപയോഗിച്ച തൂവാലകളിൽ ബാക്ടീരിയ ഉണ്ടാവാൻ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ഇതൊരിക്കലും നിങ്ങൾ പങ്കിടരുത്.

തോർത്ത്: ഒരു കാരണവശാലും തോർത്ത് മറ്‌റുള്ളവരുമായി പങ്കിടരുത്. തോർത്ത് നമ്മൾ ഉപയോഗിക്കുമ്പോൾ അത് നനയുകയും അത് മറ്റുള്ളവർ ഉപയോഗിക്കുമ്പോൾ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും.

സോപ്പ്: ഇത് കേൾക്കുമ്പോൾ നിങ്ങൾ തീർച്ചയായും ഞെട്ടും. ചർമ്മത്തിലെ അണുക്കൾ സോപ്പിലേക്ക് എത്താൻ സാധ്യത ഉണ്ട്. പൊതുസ്ഥലത്ത് ഉപയോഗിക്കുന്നതോ മറ്റുള്ളവർ ഉപയോഗിക്കുന്നതോ ആയിട്ടുള്ള സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. അങ്ങനെ ഉപയോഗിക്കുമ്പോൾ അണു ബാധ ഉണ്ടാവും.

ടൂത്ത് ബ്രഷ്: ഒരാൾ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ് മറ്റൊരാൾ ഉപയോഗിക്കരുത്. ഇ കോളി പോലുള്ള ബാക്ടീരിയകൾ ഇവയിൽ ഉണ്ടാവും. പരസ്പരം ടൂത്ത് ബ്രഷുകൾ ഉപയോഗിക്കുന്നവർക്ക് അണുബാധ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. അതുപോലെ ബ്രഷിലെ അണുക്കൾ തൊണ്ടയിലെ അണുബാധയ്ക്ക് കാരണമാകും.

ചീപ്പ്: താരൻ, മുടി കൊഴിച്ചിൽ, പേൻ തുടങ്ങിയ പ്രശ്‌നങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ മറ്റുള്ളവരുമായി ചീപ്പ് പങ്കിടരുത്. ഇത്തരം പ്രശ്‌നം ഉള്ള ആളുടെ ചീപ്പ് വാങ്ങി ഉപയോഗിക്കാനും പാടില്ല, ഇത് തലയോട്ടിയിലെ അണുബാധയ്ക്കും ചൊറിച്ചലിനും കാരണമാകും.

ചെരുപ്പ്: ബാത്ത് റൂമിൽ ഉപയോഗിക്കുന്ന ചെരുപ്പുകൾ പരസ്പരം ഇടുന്നത് അണുബാധയ്ക്ക് കാരണമാകും. ചെരുപ്പ് നനവുള്ളതും മറ്റുള്ളവർ ഉപയോഗിക്കുന്നതുമാണെങ്കിൽ ഫംഗസ് അണുബാധകൾ പകരുന്നതിന് ഉള്ള സാധ്യത ഉണ്ട്.

ലിപ് ബാം: മറ്റുള്ളവർ ഉപയോഗിക്കുന്ന ലിപ് ബാം ഒരിക്കലും പരസ്പരം ഉപയോഗിക്കരുത്. ചുണ്ടുകളിലേക്കും വായയിലേക്കും ബാക്ടീരയ പടരാൻ കാരണമാകും. ഓറൽ ഹെർപ്പസ് ബാധിക്കാനും സാധ്യത ഉണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+